അനക്കമൊന്നും ഇല്ലല്ലോ...മൂന്നുദിവസമായി മാറ്റമില്ലാതെ സ്വര്ണവില

സംസ്ഥാനത്ത് തുടര്ച്ചയായ മൂന്നാം ദിവസവും സ്വര്ണവിലയില് മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് തുടര്ച്ചയായ മൂന്നാം ദിവസവും സ്വര്ണവിലയില് മാറ്റമില്ല. 53,560 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് 6695 രൂപ നല്കണം.

കഴിഞ്ഞ മാസം 17ന് സ്വര്ണവില 55,000 രൂപയായി ഉയര്ന്ന് ആ മാസത്തെ ഏറ്റവും ഉയര്ന്ന നിലവാരത്തില് എത്തിയിരുന്നു. എന്നാല് കേന്ദ്ര ബജറ്റില് കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്ണവിലയില് വലിയ ഇടിവാണ് ദൃശ്യമായത്.

ദിവസങ്ങളുടെ വ്യത്യാസത്തില് 4500 രൂപയോളമാണ് താഴ്ന്നത്. പിന്നീട് സ്വര്ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചയ്ക്കിടെ 2900 രൂപയാണ് വര്ധിച്ചത്.

To advertise here,contact us