പുതിയ റെക്കോര്‍ഡുകള്‍ ഭേദിച്ച് ഓഹരി വിപണി; നിഫ്റ്റി 25,000 പോയിന്റിലേക്ക്

വിദേശ നിക്ഷേപത്തിന്റെ ഒഴുക്കിന്റെ പ്രതിഫലനം ഇന്ത്യന്‍ ഓഹരി വിപണിയില്‍

മുംബൈ: പുതിയ റെക്കോര്‍ഡുകള്‍ ഭേദിച്ച് ഓഹരി വിപണി. ബിഎസ്ഇ സെന്‍സെക്സ് 400ലേറെ പോയിന്റാണ് വ്യാപാരത്തിന്റെ തുടക്കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സമാനമായ മുന്നേറ്റമാണ് എഎസ്ഇ നിഫ്റ്റിയും പ്രകടമാക്കുന്നത്.

145 പോയിന്റ് മുന്നേറിയ നിഫ്റ്റി സൈക്കോളജിക്കല്‍ ലെവലായ 25,000 (24,980.45) പോയിന്റിന് തൊട്ടരികില്‍ വരെ എത്തി. ആഗോള വിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളും ഇന്ത്യന്‍ വിപണിയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

ഐസിഐസിഐ ബാങ്ക്, അള്‍ട്രാടെക് സിമന്റ് എന്‍ടിപിസി, എസ്ബിഐ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരികളാണ് പ്രധാനമായും നേട്ടം കൈവരിച്ചത്. ഭാരതി എയര്‍ടെല്‍, ഐടിസി, ടെക് മഹീന്ദ്ര ഓഹരികള്‍ നഷ്ടം നേരിട്ടു. വെള്ളിയാഴ്ച മാത്രം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 2546 കോടി മൂല്യമുള്ള ഓഹരികളാണ് വാങ്ങിക്കൂട്ടിയത്.

To advertise here,contact us