ഈ പോക്കിതെങ്ങോട്ട്! സ്വർണവിലയിൽ ഇന്നും റെക്കോർഡ്, ഇനിയും കൂടിയേക്കും

ഈ മാസം ഇതുവരെ മാത്രം 2080 രൂപയാണ് പവന് കൂടിയത്

തിരുവനന്തപുരം: സ്വർണവിലയിൽ വീണ്ടും റെക്കോർഡ്. പവന് 80 രൂപ വർധിച്ച് 52,960 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. 10 രൂപ വർധിച്ച് 6,620 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില. ഈ മാസം ഇതുവരെ 2080 രൂപയാണ് പവന് കൂടിയത്. ഇന്നലെയും സ്വർണത്തിന് 80 രൂപ കൂടിയിരുന്നു. ഏപ്രിൽ ഒമ്പതിന് ഒറ്റ ദിവസം രണ്ട് തവണ സ്വർണവില വർദ്ധിച്ചിരുന്നു. ആദ്യം 80ഉം രണ്ടാമത് 200 രൂപയുമാണ് അന്ന് കൂടിയത്.

ആഗോള വിപണിയിലെ വില വര്ദ്ധനയാണ് സ്വർണ വില വര്ധിക്കാനുള്ള കാരണം. ഡോളറിനോട് രൂപയുടെ മൂല്യം ഇടിഞ്ഞതും സുരക്ഷിത നിക്ഷേപമായി സ്വര്ണം വാങ്ങുന്നവരുടെ എണ്ണം വര്ധിച്ചതും വില വര്ധനയ്ക്ക് കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിലും സ്വർണ വില കുതിച്ച് ഉയരുമെന്ന് തന്നെയാണ് വിപണി വിദഗ്ധര് വിലയിരുത്തുന്നത്.

To advertise here,contact us