ഓസ്ട്രേലിയയ്ക്കായി ട്വന്റി 20യിൽ സെഞ്ച്വറി നേടിയവർ; മാക്സ്വെല് മുന്നിൽ

അന്താരാഷ്ട്ര ട്വന്റി 20യിൽ ഓസ്ട്രേലിയയ്ക്കായി കൂടുതൽ സെഞ്ച്വറി നേടിയവരിൽ ഗ്ലെൻ മാക്സ്വെല് മുന്നിൽ

അഞ്ച് തവണയാണ് മാക്സ്വെല് ഓസ്ട്രേലിയയ്ക്കായി മൂന്നക്കം കടന്നത്

സ്കോട്ട്ലാൻഡിനെതിരായ രണ്ടാം ട്വന്റി 20യിൽ സെഞ്ച്വറി നേടി ജോഷ് ഇൻഗ്ലീസ് പട്ടികയിൽ രണ്ടാമതെത്തി

ഓസ്ട്രേലിയയ്ക്കായി രണ്ട് സെഞ്ച്വറികളാണ് യുവവിക്കറ്റ് കീപ്പർ ബാറ്റർ നേടിയത്

ആരോൺ ഫിഞ്ചും ഓസ്ട്രേലിയയ്ക്കായി രണ്ട് സെഞ്ച്വറികൾ അന്താരാഷ്ട്ര ട്വന്റി 20യിൽ നേടിയിട്ടുണ്ട്

ഷെയ്ൻ വാട്സണും ഡേവിഡ് വാർണറും ഓരോ സെഞ്ച്വറികളും നേടി

ആരോൺ ഫിഞ്ചാണ് ഓസ്ട്രേലിയയ്ക്കായി ട്വന്റി 20യിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയത്

2018ൽ സിംബാബ്വെയ്ക്കെതിരായ മത്സരത്തിൽ 172 റൺസാണ് ഫിഞ്ച് അടിച്ചുകൂട്ടിയത്

To advertise here,contact us