പാരമ്പര്യങ്ങൾ പ്രത്യക്ഷപ്പെടുന്ന പാരിസ്; ലോകം ഒന്നിക്കുന്ന ഒളിംപിക്സ് നഗരം

കഴിഞ്ഞ രണ്ടാഴ്ചയില് പാരിസ് ലോകത്തിന്റെ നഗരമായി മാറിക്കഴിഞ്ഞു

കഴിഞ്ഞ രണ്ടാഴ്ചയില് പാരിസ് ലോകത്തിന്റെ നഗരമായി മാറിക്കഴിഞ്ഞു. സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കുന്ന വസ്ത്രങ്ങള് ധരിച്ച് അഭിമാനത്തോടെ ഒളിംപിക്സ് നഗരത്തില് കറങ്ങിനടക്കുന്നത് കായികപ്രേമികള്ക്ക് പുതിയ കാര്യമല്ല. ചിലര് കാല്നടയായി നഗരം കാണും. മറ്റുചിലര് പൊതുഗതാഗതത്തിന്റെയോ ടാക്സിയുടേയോ സഹായം തേടും.

ഒരു ഓസ്ട്രേലിയന് കുടുംബം പരമ്പരാഗത പച്ചയും സ്വര്ണവും നിറത്തിലുള്ള പ്ലാസ്റ്റിക് കങ്കാരുക്കളുമായി തെരുവില് നില്ക്കുന്നത് കാണാന് ഏറെ രസകരമായിരുന്നു. പാരിസ് മെട്രോയ്ക്ക് സമീപമുള്ള ഒരു സംഘം ആളുകള് ചൈനയുടെ ചുവപ്പ് വസ്ത്രങ്ങളില് പ്രത്യക്ഷപ്പെട്ടു. സ്പെയിനിലെ കാളപ്പോരിന്റെ വേഷങ്ങളണിഞ്ഞ് മറ്റൊരാള്. പരമ്പരാഗത ആഫ്രിക്കന് വസ്ത്രത്തില് ഒരു കൂട്ടം സ്ത്രീകളും ഒളിംപിക്സ് നഗരത്തിലുണ്ടായിരുന്നു. വ്യത്യസ്തമായ ഈ കാഴ്ചകള് ലോകത്തെ ഒന്നിപ്പിക്കുന്നതില് ഒളിംപിക്സിന്റെ നിര്ണായക പങ്കിനെക്കുറിച്ച് പറയുന്നു.

റൊസാരിയോ സെൻട്രെലിന് വേണ്ടി കളിക്കില്ല; വ്യക്തമാക്കി ഏയ്ഞ്ചൽ ഡി മരിയ

Monday motivation < Monday GAMES 🥇 motivation #Paris2024📸 Paris 2024 pic.twitter.com/KNlxPc5mcN

പാരിസില് ഏതൊരു കായികമത്സരവും തുടങ്ങുന്നതിന് മുമ്പായി ഒരാള് തന്റെ കൈയ്യിലെ വടി ഉപയോഗിച്ച് ഗ്രൗണ്ടില് മൂന്ന് തവണ അടിക്കുന്നതായി കാണാം. ഇത് ഫ്രാന്സിന്റെ ഒരു ആചാരത്തെ സൂചിപ്പിക്കുന്നു. 17-ാം നൂറ്റാണ്ടില് ഫ്രാന്സില് നാടകങ്ങള് ആരംഭിക്കുന്നതിന് മുമ്പ് ഇത്തരത്തില് ഒരു ആചാരം നടക്കുമായിരുന്നു. നാടകം തുടങ്ങാറായി എന്ന് പൊതുജനത്തെ അറിയിക്കാന് ദളപതി തന്റെ അധികാരദണ്ഡ് ഉപയോഗിച്ച് നിലത്ത് മൂന്ന് തവണ അടിക്കുന്നതാണ് ഈ ആചാരം. ഓരോ നിമിഷവും പാരിസ് ഒളിംപിക്സ് വ്യത്യസ്തമാകാനും ചരിത്രത്തില് രേഖപ്പെടുത്താനും അധികൃതര് പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്.

To advertise here,contact us