പാസ്‌പോര്‍ട്ട് 3 ദിവസത്തിനുള്ളില്‍ വീട്ടിലെത്തും; അറിയാം തത്കാല്‍ പാസ്‌പോര്‍ട്ടിനെക്കുറിച്ച്

പെട്ടെന്നുളള പാസ്‌പോര്‍ട്ട് എങ്ങനെ ലഭിക്കും?എന്തൊക്കെ ആവശ്യങ്ങള്‍ക്ക് ലഭിക്കും? എത്ര സമയമെടുക്കും? എന്തൊക്കെ രേഖകള്‍ ആവശ്യമാണ്?

അപ്രതീക്ഷിതമായി വിദേശയാത്ര നടത്തേണ്ടി വരികയും പാസ്പോര്‍ട്ട് കൈവശം ഇല്ലാതിരിക്കുകയും ചെയ്താല്‍ വിഷമിക്കേണ്ട കാര്യമില്ല. ഇന്ത്യാ ഗവണ്‍മെന്റിന്റെ തത്കാല്‍ പാസ്പോര്‍ട്ട് പദ്ധതി സാധാരണ പ്രക്രിയയേക്കാള്‍ വളരെ വേഗത്തില്‍ പാസ്പോര്‍ട്ട് ലഭ്യമാക്കാന്‍ നിങ്ങളെ സഹായിക്കുന്നു. നിങ്ങള്‍ നല്‍കുന്ന അപേക്ഷയും രേഖകളും ശരിയായ രീതിയിലാണെങ്കില്‍ മിക്കവാറും 1 മുതല്‍ 3 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പാസ്പോര്‍ട്ടുകള്‍ ലഭിക്കും. എങ്കിലും പാസ്‌പോര്‍ട്ട് ലഭ്യമാകാനുള്ള പ്രോസസ്സിംഗ് സമയം നിങ്ങളുടെ രേഖകളെയും പ്രക്രിയയെയും ആശ്രയിച്ചാണിരിക്കുന്നത്.

എന്താണ് തത്കാല്‍ പാസ്പോര്‍ട്ട്?

തൊഴില്‍, പഠനം, മെഡിക്കല്‍ അടിയന്തരാവസ്ഥകള്‍ അല്ലെങ്കില്‍ വിദേശ യാത്ര എന്നിവയ്ക്കായി വേഗത്തില്‍ പാസ്പോര്‍ട്ട് ആവശ്യമുള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാം. ഇങ്ങനെയുള്ള ആവശ്യങ്ങള്‍ക്കായി പാസ്പോര്‍ട്ട് അപേക്ഷകള്‍ മുന്‍ഗണനാടിസ്ഥാനത്തിലാണ് പ്രോസസ്സ് ചെയ്യുന്നത്.

തത്കാല്‍ പാസ്പോര്‍ട്ടിന് ആവശ്യമായ രേഖകള്‍

  • ആധാര്‍ കാര്‍ഡ്
  • പാന്‍ കാര്‍ഡ്
  • വോട്ടര്‍ ഐഡി അല്ലെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ്
  • വൈദ്യുതി ബില്‍
  • ബാങ്ക് പാസ്ബുക്ക്
  • ജനനത്തീയതി തെളിയിക്കുന്ന രേഖ
  • പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ

തത്കാല്‍ പാസ്പോര്‍ട്ട് ലഭിക്കാന്‍ എത്ര ഫീസ് നല്‍കണം

  • 36 പേജുള്ള പുതിയ പാസ്പോര്‍ട്ട് - 3,500 രൂപ
  • 60 പേജുള്ള പുതിയ പാസ്പോര്‍ട്ട് - 4,000 രൂപ

തത്കാല്‍ പാസ്പോര്‍ട്ടിന് എങ്ങനെ അപേക്ഷിക്കാം?

എത്ര ദിവസത്തിനുള്ളില്‍ പാസ്പോര്‍ട്ട് ലഭിക്കും?

എല്ലാ രേഖകളും ക്രമത്തിലാണെന്നും അപേക്ഷയില്‍ പോരായ്മകളൊന്നുമില്ലെന്നും കണ്ടെത്തിയാല്‍ സാധാരണയായി 1 മുതല്‍ 3 ദിവസത്തിനുള്ളില്‍ തത്കാല്‍ പാസ്പോര്‍ട്ട് ലഭിക്കും. ചില സന്ദര്‍ഭങ്ങളില്‍ ആദ്യം പാസ്പോര്‍ട്ട് നല്‍കുകയും പിന്നീട് പൊലീസ് പരിശോധന നടത്തുകയും ചെയ്യാറുണ്ട്.

Content Highlights :The Government of India's Tatkal Passport Scheme helps you get your passport much faster than the normal process.

To advertise here,contact us