വിദേശ യാത്രയ്ക്ക് പാസ്പോര്‍ട്ടിനുള്ള പ്രാധാന്യത്തെക്കുറിച്ച് എല്ലാവര്ക്കും അറിയാം. മുന്‍പ് പാസ്പോര്‍ട്ട് ഇന്ത്യന്‍ പൗരന്മാര്ക്ക് ഒരു സുപ്രധാന തിരിച്ചറിയല്‍ രേഖയായി കണക്കാക്കപ്പെട്ടിരുന്നു. എന്നാല്‍ പാസ്പോര്ട്ടുകള് ഇനി ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകളായി കണക്കാക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം (MEA) അടുത്തിടെ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ജൂലൈ 1 മുതല്‍ പാസ്പോര്‍ട്ട് നേടുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസ് മാറിയേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. നിങ്ങളുടെ പാസ്പോര്‍ട്ട് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ പാസ്പോര്‍ട്ട് വീണ്ടെടുക്കുന്നതിന് എന്ത് ഫീസ് വരും എന്നതിനെക്കുറിച്ച് അറിയാം.
പാസ്പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ വീണ്ടെടുക്കാന്‍ എത്ര പണം നല്‍കേണ്ടിവരും
പുതിയ നിരക്കുകള്‍ പ്രകാരം നിങ്ങളുടെ പാസ്പോര്‍ട്ട് നഷ്ടപ്പെടുകയോ, മോഷ്ടിക്കപ്പെടുകയോ, ഏതെങ്കിലും കാരണത്താല്‍ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ പുതിയ പാസ്പോര്‍ട്ട് എടുക്കേണ്ടണമെങ്കില് പുതുക്കിയ നിരക്കുകള്‍ അനുസരിച്ചുള്ള ഫീസ് അടയ്ക്കേണ്ടിവരും. പുതിയ ഫീസ് ഘടന അനുസരിച്ച് ഒരു സാധാരണ പാസ്പോര്‍ട്ട് നഷ്ടപ്പെടുകയോ, മോഷ്ടിക്കപ്പെടുകയോ, കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍, 5,000 രൂപ ഫീസ് ഈടാക്കും. മുന്‍പ് ഇതിന് 3,000 രൂപ ആയിരുന്നു ഫീസ്. ഇപ്പോള്‍ 2,000 രൂപയായി അത് വര്‍ദ്ധിപ്പിച്ചിരിക്കുന്നു.
അതുപോലെ 60 പേജുള്ള പാസ്പോര്‍ട്ട് നഷ്ടപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ അതിനുള്ള ഫീസും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇത് വീണ്ടെടുക്കാന്‍ നിങ്ങള്‍ 6,000 രൂപ ഫീസ് നല്‍കേണ്ടിവരും. ഇതുവരെ ഈ ഫീസ് 3,500 രൂപ ആയിരുന്നു. എന്നിരുന്നാലും, ജൂലൈ 1 മുതല്‍ ഇത് 2,500 രൂപ കൂടി വര്‍ദ്ധിപ്പിക്കും.
നിലവിലെ ഹെന്‍ലി പാസ്പോര്‍ട്ട് സൂചികകള്‍ പ്രകാരം ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് ലോകത്തെ 27 രാജ്യങ്ങളിലേക്ക് വിസയില്ലാതെ നേരിട്ട് സഞ്ചരിക്കാനാകും. ഇത് കൂടാതെ 47 രാജ്യങ്ങളില്‍ വിസ ഓണ്‍ അറൈവല്‍ സൗകര്യവും 66 രാജ്യങ്ങളില്‍ ഇ-വിസ സൗകര്യവും ഇന്ത്യക്കാര്‍ക്ക് ലഭ്യമാണ്. യാത്രകള്‍ക്ക് ഇത്രയേറെ മൂല്യമുള്ളതാണെങ്കിലും പാസ്പോര്‍ട്ട് എന്നത് കേവലം ഒരു യാത്രാരേഖ മാത്രമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
വിദേശ യാത്രയ്ക്ക് പാസ്പോര്‍ട്ട് ഏറ്റവും അത്യാവശ്യമായ രേഖകളില്‍ ഒന്നാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. പാസ്പോര്‍ട്ട് നഷ്ടപ്പെടുകയോ കേടുവരുത്തുകയോ ചെയ്യുന്നത് യാത്രാ പദ്ധതികളെ തടസ്സപ്പെടുത്തുക മാത്രമല്ല പുതിയ പാസ്പോര്‍ട്ട് നേടുന്നതിനുള്ള ചെലവും വര്‍ധിപ്പിക്കും.
Content Highlights : Certain changes to passport fees are set to come into effect on July 1. Let us look at the cost of obtaining a new passport if the original is lost or damaged.