വന്ദേഭാരത് അടക്കമുള്ള ബെംഗളൂരു വണ്ടികൾക്ക് റൂട്ടുമാറ്റം; നോക്കിക്കയറിയില്ലെങ്കിൽ പെടും; വിവരങ്ങൾ അറിയാം

കേരളത്തിൽ നിന്ന് ബെംഗളുരുവിലേക്കുള്ള പ്രധാനപ്പെട്ട ട്രെയിനുകൾക്ക് റൂട്ടുമാറ്റം

കേരളത്തിൽ നിന്ന് ബെംഗളുരുവിലേക്കുള്ള പ്രധാനപ്പെട്ട ട്രെയിനുകൾക്ക് റൂട്ടുമാറ്റം. ജൂൺ ഏഴിലെ എറണാകുളം- ബെംഗളൂരു-എറണാകുളം വന്ദേഭാരത്, ബെംഗളൂരു-കന്യാകുമരി ഐലൻഡ് എക്സ്പ്രസ്, എറണാകുളം - SMVT ബെംഗളൂരു എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കാണ് റൂട്ടുമാറ്റം ഉള്ളത്.

ജൂൺ ഏഴിന് രാത്രി 8.10ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ഐലൻഡ് എക്സ്പ്രസ്സ് ബയ്യപ്പനഹള്ളി, ബെലന്ദൂർ റോഡ്, ഹൊസൂർ, ധർമവാരം, സേലം വഴി തിരിച്ചുവിടും. കൃഷ്ണരാജപുരം, വൈറ്റ്‌ഫീൽഡ്, മാലൂർ എന്നീ സ്റ്റേഷനുകൾ വഴിയാകില്ല കടന്നുപോകുക. അന്നേ ദിവസം രാവിലെ 5.10ന് ബെംഗളൂരിവിൽ നിന്ന് പുറപ്പെടുന്ന എറണാകുളം വന്ദേ ഭാരതും ബയ്യപ്പനഹള്ളി, ബെലന്ദൂർ റോഡ്, ഹൊസൂർ, ധർമവാരം, സേലം വഴി തിരിച്ചുവിടും. കൃഷ്ണരാജപുരത്ത് ട്രെയിൻ നിൽക്കില്ല.

ഉച്ചയ്ക്ക് 2.20ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ബെംഗളൂരു വന്ദേ ഭാരതും ഹൊസൂർ, ബയ്യപ്പനഹള്ളി വഴിയാകും സർവീസ് നടത്തുക, അന്നേ ദിവസം വൈകീട്ട് 4.50ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന SMVT ബെംഗളൂരു സ്‌പേസ് ബംഗാരപ്പെട്ട്, കോലാർ, ചിക് ബല്ലാപ്പൂർ, യെലഹങ്ക വഴിയാകും സർവീസ് നടത്തുക. ട്രെയിനിന് കൃഷ്ണരാജപുരത്ത് സ്റ്റോപ്പ് ഉണ്ടാകില്ല. മാത്രമല്ല, അന്നേ ദിവസം വൈകുന്നേരം 6.30യ്ക്കാകും ട്രെയിൻ എറണാകുളത്ത് നിന്ന് പുറപ്പെടുക.

ട്രെയിനില്‍ റിസര്‍വേഷന്‍ ടിക്കറ്റ് കിട്ടിയില്ലേ? വഴിയുണ്ട്; കറണ്ട് അവൈലബിലിറ്റി ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം?

ദീര്‍ഘദൂര യാത്രകള്‍ക്ക് ട്രെയിന്‍ സര്‍വ്വീസ് ഉപയോഗിക്കുന്ന ധാരാളം ജനങ്ങളുണ്ട്. എന്നാല്‍ ടിക്കറ്റ് കിട്ടുന്നില്ല എന്നത് പലരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. ടിക്കറ്റുകള്‍ റിസര്‍വ്വ് ചെയ്യാതെയുള്ള ദീര്‍ഘദൂര യാത്രകള്‍ ഏറെ ദുഷ്‌കരമാണ്. എന്നാല്‍ ടെന്‍ഷന്‍ ഒന്നും വേണ്ട. ടിക്കറ്റ് കിട്ടാതെ യാത്ര മാറ്റിവയ്‌ക്കേണ്ട കാര്യമില്ല. അതിന് കറണ്ട് അവൈലബിലിറ്റി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനെക്കുറിച്ച് അറിയേണ്ടതുണ്ട്. ട്രെയിനില്‍ റിസര്‍വേഷന്‍ ടിക്കറ്റ് ലഭിച്ചില്ല എങ്കില്‍ അവസാന നിമിഷം കറണ്ട് അവൈലബിലിറ്റി ടിക്കറ്റുകള്‍ ലഭിക്കുമോ എന്ന് ശ്രമിക്കാവുന്നതാണ്.

ട്രെയിന്‍ പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുന്‍പാണ് കറണ്ട് അവൈലബിലിറ്റി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുന്നത്. ഇതില്‍ വെയിറ്റിംഗ് ലിസ്റ്റുകളോ ആര്‍എസി സംവിധാനമോ ഇല്ല. ഇവയില്‍ കണ്‍ഫോമ്ഡ് ടിക്കറ്റ് മാത്രമേ ലഭിക്കൂ എന്നതാണ് ഒരു പ്രത്യേകത.

ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗിക വൈബ്‌സൈറ്റ് വഴിയും അംഗീകൃത ആപ്പ് വഴിയും കൂടാതെ റെയില്‍വേ ടിക്കറ്റ് കൗണ്ടറുകളില്‍ ചെന്ന് നേരിട്ടും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ഇവയ്ക്ക് കൂടുതല്‍ ടിക്കറ്റ് നിരക്കുകള്‍ ഒന്നും തന്നെയില്ല. സാധാരണ നിരക്കുകള്‍ തന്നെയാണ് ഇവിടെയും ഈടാക്കുന്നത്. ട്രെയിന്‍ യാത്ര തുടങ്ങികഴിഞ്ഞാല്‍ ഈ ടിക്കറ്റുകള്‍ ലഭ്യമല്ല.

Content Highlights: Major trains operating from Kerala to Bengaluru will undergo route diversion on June 7, including the Ernakulam-Bengaluru Vande Bharat, Island Express, and Ernakulam-SMVT Bengaluru Express.

To advertise here,contact us