വിദേശയാത്രയ്ക്കിടെ പാസ്‌പോർട്ട് നഷ്ടപ്പെട്ടോ? പരിഭ്രമിക്കേണ്ട, ഇതാ വഴികൾ!

വിദേശത്ത് വെച്ച് പാസ്‌പോർട്ട് വീണ്ടെടുക്കാനുള്ള ലളിതമായ നടപടിക്രമങ്ങൾ - പോലീസ് റിപ്പോർട്ട് മുതൽ എമർജൻസി സർട്ടിഫിക്കറ്റ് വരെ

വിദേശത്തെ ഒരു റെസ്റ്റോറന്റിലോ വിനോദസഞ്ചാര കേന്ദ്രത്തിലോ വെച്ച് അബദ്ധവശാൽ നിങ്ങളുടെ പാസ്‌പോർട്ട് നഷ്ടപ്പെട്ടാൽ എന്തുചെയ്യും? മറുനാട്ടിൽ തിരിച്ചറിയൽ രേഖയില്ലാതെ കുടുങ്ങിപ്പോകുന്നത് പേടിപ്പെടുത്തുന്ന ഒരു സന്ദർഭമാണ്. എന്നാൽ പരിഭ്രമിക്കാതെ കൃത്യമായ നടപടികൾ പിന്തുടർന്നാൽ ഈ പ്രശ്നം വേഗത്തിൽ പരിഹരിക്കാനാകും. വിദേശ യാത്രയിൽ പാസ്പോർട്ട് നഷ്ടപ്പെട്ടാൽ ആദ്യം ചെയ്യേണ്ട ചില കാര്യങ്ങൾ ഉണ്ട്.

അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതിപ്പെടുകപാസ്‌പോർട്ട് നഷ്ടപ്പെട്ടു എന്ന് തിരിച്ചറിയുന്ന ഏറ്റവും അടുത്ത നിമിഷം തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനെ സമീപിച്ച്‌ പരാതി നൽകി റിപ്പോർട്ട് (FIR) വാങ്ങുക. പാസ്‌പോർട്ട് പുനഃസ്ഥാപിക്കാനും ഇൻഷുറൻസ് ക്ലെയിം ചെയ്യാനും ഈ റിപ്പോർട്ട് അത്യന്താപേക്ഷിതമാണ്.

ഇന്ത്യൻ എംബസിയെ ബന്ധപ്പെടുകപോലീസ് റിപ്പോർട്ട് ലഭിച്ചാലുടൻ ആ രാജ്യത്തെ ഇന്ത്യൻ എംബസിയുമായോ കോൺസുലേറ്റുമായോ ബന്ധപ്പെടുക. വിദേശത്തുള്ള ഓരോ ഇന്ത്യൻ പൗരന്റെയും സുരക്ഷ എംബസിയുടെ ഉത്തരവാദിത്തമാണ്. അതുകൊണ്ടുതന്നെ എംബസി പരാതി കാര്യമായി പരിഗണിക്കുകയും നിങ്ങളെ സഹായിക്കുകയും ചെയ്യും.

ഇതിനായി പാസ്‌പോർട്ടിന്റെ കോപ്പി, വിസ വിവരങ്ങൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ, പോലീസ് റിപ്പോർട്ട് തുടങ്ങിയ രേഖകൾ എംബസിയിൽ സമർപ്പിക്കേണ്ടതായിട്ടുണ്ട്. യാത്രയ്ക്ക് മുൻപേ പാസ്‌പോർട്ടിന്റെ ഫോട്ടോ ഡിജിറ്റലായി സേവ് ചെയ്യുന്നത് ഇത്തരം സന്ദർഭങ്ങളിൽ വലിയ സഹായകമാകും. പാസ്പോർട്ട് സേവനങ്ങൾ digitalise ചെയ്തിരിക്കുന്നതിനാൽ കാര്യങ്ങൾ കൂടുതൽ സുഗമമാക്കും എന്നത് തീർച്ചയാണ്.

പാസ്പോർട്ട് നഷ്ടപ്പെട്ടാൽ ചെയ്യേണ്ട അടിസ്ഥാനപരമായ നടപടികൾ ചെയ്തുകഴിഞ്ഞ സ്ഥിതിക്ക് അടുത്തതായി ചിന്തിക്കേണ്ടത് എങ്ങനെ നാട്ടിൽ തിരിച്ചെത്താം എന്നാണ്. തിരികെ നാട്ടിൽ എത്താൻ രണ്ട് വഴികളാണ് ഉള്ളത്.

ഡ്യൂപ്ലിക്കേറ്റ് പാസ്‌പോർട്ട്വിദേശത്ത് വെച്ച് പാസ്പോർട്ട് നഷ്ടപെട്ടാൽ ഡ്യൂപ്ലിക്കേറ്റ് പാസ്‌പോർട്ടിനായി അപേക്ഷിക്കാവുന്നതാണ്. എന്നാൽ ഡ്യൂപ്ലിക്കേറ്റ് പാസ്‌പോർട്ട് ലഭിക്കാൻ ഏകദേശം ഒരാഴ്ചയോ അതിലധികമോ സമയമെടുത്തേക്കാം.

എമർജൻസി സർട്ടിഫിക്കറ്റ് (EC)വിദേശത്ത് വെച്ച് പാസ്പോർട്ട് നഷ്ടപ്പെടുകയും എന്നാൽ പെട്ടെന്ന് തന്നെ നാട്ടിൽ തിരിച്ചെത്തുകയും ചെയ്യേണ്ടതുണ്ട്, ഡ്യൂപ്ലിക്കേറ്റ് പാസ്‌പോർട്ട് ലഭിക്കാൻ ഒരാഴ്ച എടുക്കുകയും ചെയ്യും. ഇത്തരം ഒരു സാഹചര്യത്തിൽ എംബസിയിൽ നിന്നും എമർജൻസി സർട്ടിഫിക്കറ്റ് നേടാവുന്നതാണ്. എമർജൻസി സർട്ടിഫിക്കറ്റ് ഇന്ത്യയിലേക്ക് മടങ്ങാൻ മാത്രമുള്ള ഒരു താൽക്കാലിക രേഖ മാത്രമാണ്.

ഒരു യാത്രികനെ സംബന്ധിച്ചിടത്തോളം പാസ്പോർട്ട് ഏറെ പ്രധാനപ്പെട്ട ഒരു രേഖയാണ്. എന്നാൽ ഇത് നഷ്ടപ്പെടാനുള്ള സാഹചര്യങ്ങളും ഭാവിയിൽ ഉണ്ടാകാം. അതുകൊണ്ട് യാത്രക്ക് മുൻപ് ചില മുൻകരുതലുകൾ എടുക്കുന്നത് നല്ലത്.

വളരെ പ്രധാനമായി പാസ്പോർട്ട് ശ്രദ്ധയോടെ സൂക്ഷിക്കുക എന്നത് തന്നെയാണ്. പാസ്പോർട്ടിന്റെ ഒരു കോപ്പി എല്ലാ യാത്രയിലും കയ്യിൽ കരുതുക. പാസ്‌പോർട്ടിന്റെയും വിസയുടെയും ഫോട്ടോകോപ്പികൾ ഡിജിറ്റലായി സേവ് ചെയ്ത് സൂക്ഷിക്കുക. ഇമെയിലിലോ ക്ലൗഡിലോ സേവ് ചെയ്യുന്നത് ഉചിതമായിരിക്കും. മറ്റൊരു കാര്യം യാത്രയ്ക്ക് മുൻപ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ MADAD പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നത് ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ എംബസിയുമായി വേഗത്തിൽ ബന്ധപ്പെടാൻ സഹായിക്കും. ഒരു ട്രാവൽ ഇൻഷുറൻസ് കൂടി ഉറപ്പുവരുത്തിയാൽ പാസ്‌പോർട്ട് നഷ്ടപ്പെട്ടത് വഴിയുണ്ടാകുന്ന അധിക ചെലവുകൾ (പുതിയ പാസ്‌പോർട്ട് ഫീസ്, താമസ ചെലവുകൾ തുടങ്ങിയവ) ക്ലെയിം ചെയ്യാനും സാധിക്കും.

Content Highlight: Recover lost passport during international trip through police reports, embassy assistance, emergency certificates, and proactive digital precautions.

To advertise here,contact us