എന്നും എപ്പോഴും സന്തോഷം മാത്രമേയുള്ളൂ ഫിന്‍ലാന്‍ഡില്‍: എന്തുകൊണ്ടാണെന്ന് അറിയാമോ?

വര്‍ഷങ്ങളായി ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിന്‍ലാന്റ് തുടരുന്നതിന് കാരണങ്ങളുണ്ട്

എല്ലാ വര്‍ഷവും വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് പുറത്തിറങ്ങുമ്പോള്‍ ഫിന്‍ലാന്‍ഡ് ആയിരിക്കും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി തുടര്‍ന്നുകൊണ്ടിരിക്കുന്നത്. എന്താണ് ഇതിന് പിന്നിലുള്ള കാരണമെന്ന് അറിയാമോ?. ഒരു രാജ്യത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും എല്ലാക്കാലവും സന്തോഷത്തോടെ തുടരാന്‍ സാധിക്കുമോ? . എന്തുകൊണ്ടാണ് ഫിന്‍ലാന്‍ഡ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായിരിക്കാന്‍ കാരണമെന്ന് അറിയാമോ?

സ്ഥിരമായുള്ള സന്തോഷത്തിന്റെ ആ വികാരം ഈ രാജ്യത്തിന്റെ ദൈനംദിന ജീവിതത്തില്‍ ആഴത്തില്‍ വേരൂന്നിയതാണ്. തൊഴില്‍-ജീവിത സന്തുലിതാവസ്ഥ, വ്യക്തി സ്വാതന്ത്രങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ ശക്തമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം സമൂഹത്തെയും പിന്തുണയ്ക്കുന്ന ഒരു സംസ്‌കാരത്തോടെയാണ് ഈ രാജ്യത്തെ നിയമങ്ങള്‍ മുന്നോട്ടുപോകുന്നത്. പല തരത്തിലുള്ള വെല്ലുവിളികളിലൂടെ കടന്നുപോകാത്ത രാജ്യങ്ങളില്ല. എന്നാല്‍ വെല്ലുവിളികള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരു രാജ്യമാണ് ഫിന്‍ലാന്‍ഡ്.

പഠനവും വിദ്യാഭ്യാസ സമ്പ്രദായവും

ഫിന്‍ലാന്‍ഡിലെ വിദ്യാഭ്യാസ സമ്പ്രദായം മറ്റ് രാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമാണ്. ഇവിടെ വിദ്യാര്‍ഥികള്‍ പരസ്പരം മത്സരിക്കുന്നില്ല. മത്സരത്തേക്കാള്‍ കൂടുതല്‍ അറിവ്, താല്‍പര്യം, ദീര്‍ഘകാല കഴിവുകള്‍ എന്നിവ വളര്‍ത്തിയെടുക്കുന്നതിലാണ് വിദ്യാഭ്യാസ സമ്പ്രദായം കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്.

സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ വിദ്യാഭ്യാസം നേടാനുള്ള അവസരം

ഫിന്‍ലാന്‍ഡിലെ വിദ്യാഭ്യാസം പൊതുജനങ്ങളുടെയുംകൂടി ധനസഹായത്തോടെയാണ് നടത്തുന്നത്. അതായത് വിദ്യാര്‍ഥികള്‍ ഉയര്‍ന്ന തോതിലുള്ള ട്യൂഷന്‍ ഫീസ് കൈകാര്യം ചെയ്യാന്‍ നിര്‍ബന്ധിതരാകാറില്ല. സര്‍വ്വകലാശാല തലത്തില്‍ പോലും കാര്യങ്ങള്‍ അങ്ങനെയാണ്. അവസരങ്ങള്‍ സമ്പന്നര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല എന്നാണ് ഇതിനര്‍ഥം.

ശക്തമായ സാമൂഹിക സുരക്ഷാവലയം

ജനങ്ങള്‍ ഒരിക്കലും ഒരു പ്രതിസന്ധിഘട്ടത്തിലാകുന്നില്ല എന്ന് ഉറപ്പാക്കുന്ന വിധത്തിലാണ് ഇവിടുത്തെ സാമൂഹിക ക്ഷേമ സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍, ഭവന ആനുകൂല്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളൊക്കെ ശക്തമായ സാമൂഹിക സുരക്ഷയുടെ ഭാഗമായി ഇവിടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആരോഗ്യ പരിരക്ഷയും അനിശ്ചിതത്വങ്ങളുടെ അഭാവവും

ഫിന്‍ലാന്‍ഡില്‍ ആളുകള്‍ ബുദ്ധിമുട്ടിലാകാത്തതിന്റെ ഒരുകാരണം ആരോഗ്യ സംരക്ഷണമാണ്. പല രാജ്യങ്ങളിലും ആരോഗ്യരംഗം സമ്മര്‍ദ്ദത്തിലാണ്. പല രാജ്യങ്ങളിലെയും ജനങ്ങള്‍ പണ ചെലവുകള്‍ കാരണം ചികിത്സ വൈകിപ്പിക്കാന്‍ നിര്‍ബന്ധിതരാകുമ്പോള്‍ ഫിന്‍ലാന്‍ഡിലെ ആരോഗ്യരംഗം ജീവിതത്തില്‍ സുരക്ഷിതത്വവും സ്ഥിരതയും ഉറപ്പാക്കുന്നു.

സര്‍ക്കാരിനോടും ജനങ്ങള്‍ക്ക് പരസ്പരവുമുള്ള വിശ്വാസവും

ഫിന്‍ലാന്‍ഡിലെ ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം മാത്രമല്ല, അവിടെ ജനങ്ങള്‍ക്കും പരസ്പരമുള്ള വിശ്വാസമുണ്ട്. ഇത് കുറ്റകൃത്യനിരക്ക് കുറയ്ക്കുകയും ജനങ്ങള്‍ക്കിടയില്‍ സുരക്ഷിതത്വ ബോധം ഉറപ്പാക്കുകയും ചെയ്യുന്നു. സുഗമവും സമ്മര്‍ദ്ദ രഹിതവുമായ ജീവിതം ഉറപ്പാക്കുന്ന ഗുണംകൂടിയാണിത്.

ജോലിയും ജീവിതവും സന്തുലിതമായി കൊണ്ടുപോകാന്‍ കഴിയുന്നു

ജോലിക്ക് വളരെ പ്രാധാന്യം കൊടുക്കുന്ന നഗരമാണ് ഫിന്‍ലാന്‍ഡ്. അതുപോലെ ജോലി ആര്‍ക്കും അവിടെ ഒരു ഭാരമായി അനുഭവപ്പെടാറില്ല. ന്യായമായ ജോലി സമയം,നല്ല തൊഴില്‍ നിയമങ്ങള്‍, അവധി, ആനുകൂല്യങ്ങള്‍ എന്നിവയ്ക്കുള്ള സൗകര്യങ്ങളെല്ലാം വാഗ്ധാനം ചെയ്യുന്ന രാജ്യമാണിത്. ജോലിക്ക് പുറമെയുള്ള കാര്യങ്ങള്‍ക്കും ചെലവഴിക്കാന്‍ ഇവിടെ ആളുകള്‍ക്ക് സമയം ലഭിക്കുന്നുണ്ട്.

അസമത്വങ്ങളില്ലാത്ത സമൂഹം

ഫിന്‍ലാന്‍ഡ് ജനങ്ങള്‍ക്കിടയില്‍ കുറഞ്ഞ അസമത്വം ഉറപ്പാക്കുന്ന രാജ്യമാണ്. അതായത് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് സമ്പന്നരും ദരിദ്രരും തമ്മിലുളള അന്തരം താരതമ്യേനെ വളരെ കുറവാണ്. സന്തുലിതമായ ഒരു സമൂഹം ഉറപ്പാക്കുന്ന നിര്‍ണായകമായ ഘടകമാണിത്.

പ്രകൃതിയുടെ പ്രാധാന്യം

പ്രകൃതി ജനങ്ങളുടെ ജീവിതത്തില്‍ അവിഭാജ്യഘടകമാണെന്ന് ഉറപ്പാക്കുന്ന രാജ്യമാണ് ഫിന്‍ലാന്‍ഡ്. വനങ്ങള്‍, തടാകങ്ങള്‍,ശുദ്ധവായൂ എന്നിവയാല്‍ ചുറ്റപ്പെട്ട രാജ്യവും കൂടിയാണിത്.

Content Highlights :There are reasons why Finland has remained the happiest country in the world for years

To advertise here,contact us