ഇന്ത്യന്‍ ലൈസന്‍സ് കൊണ്ട് ഏതൊക്കെ രാജ്യങ്ങളില്‍ വാഹനം ഓടിക്കാം

നമ്മുടെ രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് ഏതൊക്കെ രാജ്യങ്ങളില്‍ വാഹനം ഓടിക്കാന്‍ സാധിക്കുമെന്ന് അറിയാം

വിനോദയാത്രയുടെ ഭാഗമായും അല്ലാതെയും പല രാജ്യങ്ങളില്‍ യാത്ര ചെയ്യുന്ന ആളുകളുണ്ടാവാം. ഇങ്ങനെ ഇന്ത്യയില്‍ നിന്ന് യാത്ര പോകുന്നവര്‍ക്ക് ഏതൊക്കെ രാജ്യങ്ങളില്‍ ഇവിടുത്തെ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ സാധിക്കും എന്നറിയാമോ?ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് അടുത്തതവണ ഇന്ത്യയ്ക്ക് പുറത്ത് യാത്ര ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് സഹായകരമാകും.

യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക

യുഎസില്‍ നിങ്ങള്‍ എത്തുന്ന അന്നുമുതല്‍ ഒരു വര്‍ഷം വരെയുളള കാലയളവില്‍ ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ സാധിക്കും.

ഓസ്‌ട്രേലിയ

നോര്‍ത്തേണ്‍ ടെറിറ്ററി, ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ എന്നിവ ഒഴികെ രാജ്യത്തുടനീളമുള്ള എല്ലാ പ്രദേശങ്ങളിലും ഇന്ത്യയില്‍നിന്നുള്ള ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ സാധിക്കും.

ഭൂട്ടാന്‍

ഇന്ത്യന്‍ ലൈസന്‍സുളള ഡ്രൈവര്‍മാര്‍ക്ക് സ്വന്തം വാഹനങ്ങള്‍ ഉപയോഗിച്ച് ഒരു വര്‍ഷം വരെ ഭൂട്ടാനില്‍ വാഹനമോടിക്കാന്‍ കഴിയും. വാഹനങ്ങളുടെ രേഖകള്‍, ചെക്ക്‌പോസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ രജിസ്‌ട്രേഷന്‍ എന്നിവയുള്‍പ്പെടെ എല്ലാ രേഖകളും ഉണ്ടാവണം. കൂടാതെ 4,500 രൂപ അടയ്‌ക്കേണ്ടതുണ്ട്. അപകടകരമായ പര്‍വതനിരകള്‍ കാരണം ഭൂട്ടാനില്‍ ഒരു പ്രാദേശിക ഗൈഡോ ലൈസന്‍സുള്ള ഡ്രൈവറോ ഇല്ലാതെ ഒരു കാര്‍ വാടകയ്ക്കെടുക്കുന്നത് നിരോധിച്ചിരിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

കാനഡ

കാനഡയിലാണ് നിങ്ങള്‍ എത്തിയതെങ്കില്‍ നിങ്ങള്‍ ഏത് പ്രവിശ്യയിലാണ് എന്നതിനെ ആശ്രയിച്ചാണ് കാര്യങ്ങള്‍. ഉദാഹരണത്തിന്, ഒന്റാറിയോയില്‍, നിങ്ങളുടെ താമസം മൂന്ന് മാസത്തില്‍ കുറവാണെങ്കില്‍, നിങ്ങളുടെ സ്വന്തം ലൈസന്‍സ് ഒഴികെ മറ്റ് രേഖകളൊന്നും നിങ്ങള്‍ക്ക് ആവശ്യമില്ല. എന്നിരുന്നാലും, അതില്‍ കൂടുതലാണെങ്കില്‍, നിങ്ങള്‍ക്ക് ഒരു അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റും ആവശ്യമാണ്.

ഫ്രാന്‍സ് & മൊണോക്കോ

ഫ്രാന്‍സിലും മൊണോകോയിലും ആറ് മാസം വരെ അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റ് ഉപയോഗിച്ച് വാഹനങ്ങള്‍ ഓടിക്കാന്‍ സാധിക്കും.

ഫിന്‍ലാന്‍ഡ്

ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് ഫിന്‍ലാന്‍ഡിന് ഒരു വര്‍ഷം വരെ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കും. അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റ് ഉണ്ടെങ്കില്‍ .

ജര്‍മ്മനി

ജര്‍മ്മനിയില്‍ എത്തിയതിന് ശേഷം ആറ് മാസം വരെ വാഹനമോടിക്കാന്‍ അനുവാദമുണ്ട്.

ഹോങ്കോങ്ങ്

ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് 12 മാസം വരെ വാഹനമോടിക്കാന്‍ ഹോങ്കോങ്ങില്‍ അനുമതിയുണ്ട് .

ഐസ്ലാന്റ്

ഐസ്ലാന്‍ഡ് നിങ്ങളുടെ ലൈസന്‍സില്‍ ഒരു വര്‍ഷം വരെ വാഹനമോടിക്കാനുള്ള ഓപ്ഷന്‍ നല്‍കുന്നു.

ഇറ്റലി

ഇറ്റലിയില്‍, നിങ്ങളുടെ ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് നിങ്ങള്‍ക്ക് രണ്ട് വര്‍ഷം വരെ വാഹനമോടിക്കാന്‍ അനുവാദമുണ്ട്. അതോടൊപ്പം നിയമപരമായ അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റും ആവശ്യമാണ്.

മലേഷ്യ

മലേഷ്യയില്‍ നിങ്ങളുടെ ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് മൂന്ന് മാസം വരെ വാഹനമോടിക്കാന്‍ അനുവാദമുണ്ട്. ലൈസന്‍സ് ഇംഗ്ലീഷിലോ മലായ് ഭാഷയിലോ വിവര്‍ത്തനം ചെയ്തിരിക്കണം .

നേപ്പാള്‍

ഇന്ത്യന്‍ ലൈസന്‍സുള്ള ഡ്രൈവര്‍മാര്‍ക്ക് നേപ്പാളില്‍ വാഹനമോടിക്കാന്‍ അനുവാദമുണ്ട്. പരമാവധി ഒരു മാസത്തേക്ക് മാത്രം ലഭ്യമായ ഒരു പെര്‍മിറ്റ് മാത്രം നേടിയാല്‍ നിങ്ങള്‍ക്ക് സ്വന്തമായി വാഹനം പോലും എടുക്കാം .

ന്യൂസിലാന്റ്

ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് 18 മാസം വാഹനമോടിക്കാം. എല്ലായ്പ്പോഴും ലൈസന്‍സിന്റെ ഇംഗ്ലീഷിലേക്ക് മാറ്റിയ പകര്‍പ്പോ അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റോ കൈവശം വയ്ക്കണം.

നോര്‍വേ

നോര്‍വേയില്‍ രാജ്യത്തുടനീളം വാഹനമോടിക്കാന്‍ നിങ്ങള്‍ക്ക് സാധാരണയായി ഒരു ദേശീയ ഡ്രൈവിംഗ് ലൈസന്‍സ് മാത്രമേ ആവശ്യമുള്ളൂ. മൂന്ന് മാസത്തേക്ക് നിങ്ങള്‍ക്ക് അങ്ങനെ ചെയ്യാം. ചില സന്ദര്‍ഭങ്ങളില്‍ ഒരു അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റ് ആവശ്യമായി വന്നേക്കാം.

സൗദി അറേബ്യ

സൗദി അറേബ്യയില്‍ വിദേശ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് ഒരു വര്‍ഷം വരെ വാഹനമോടിക്കാന്‍ കഴിയും. എന്നിരുന്നാലും, ഒരു അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റ് കൂടി ഉണ്ടായിരിക്കുന്നതാണ് നല്ലത്.

സിംഗപ്പൂര്‍

സിംഗപ്പൂര്‍ നഗരം മുഴുവന്‍ 12 മാസം ചുറ്റി സഞ്ചരിക്കാന്‍ നിങ്ങള്‍ക്ക് സാധുവായ ഡ്രൈവിംഗ് ലൈസന്‍സും ഒരു അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റോ നിയമാനുസൃതമായ മൊഴിമാറ്റം ചെയ്ത രേഖയോ ആവശ്യമാണ്.

സ്‌പെയിന്‍

നിയമപരമായ രേഖയോ അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റോ കാണിച്ചാല്‍, വിദേശ ലൈസന്‍സില്‍ ആറ് മാസം വരെ ഡ്രൈവിംഗ് നടത്താന്‍ സ്‌പെയിന്‍ അനുവദിക്കുന്നു.

സ്വീഡന്‍

സ്വീഡനില്‍ കാര്‍ വാടകയ്ക്കെടുക്കുന്നതിനും ഓടിക്കുന്നതിനും, നിങ്ങള്‍ക്ക് ഇംഗ്ലീഷ് വിവര്‍ത്തനം ചെയ്ത ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം. വിദേശ ലൈസന്‍സില്‍ വാഹനമോടിക്കാന്‍ പരമാവധി ഒരു വര്‍ഷം വരെ അനുവാദമുണ്ട്.

സ്വിറ്റ്‌സര്‍ലന്‍ഡ്

നിങ്ങളുടെ ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് ഒരു വര്‍ഷം വരെ സ്വിറ്റ്‌സര്‍ലന്‍ഡിലൂടെ വാഹനമോടിക്കാം . ഇംഗ്ലീഷിലുള്ള നിങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സിന്റെ ഒരു പകര്‍പ്പ് കൈവശം വച്ചാല്‍ നിങ്ങള്‍ക്ക് രാജ്യത്ത് ഒരു വാഹനം വാടകയ്‌ക്കെടുക്കാം.

യുണൈറ്റഡ് കിംഗ്ഡം

ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ് എന്നിവയുള്‍പ്പെടെ യുണൈറ്റഡ് കിംഗ്ഡം 12 മാസം വരെ വാഹനമോടിക്കാന്‍ നിങ്ങളെ അനുവദിക്കുന്നു. എന്നിരുന്നാലും, ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സില്‍ പറഞ്ഞിരിക്കുന്ന വാഹനങ്ങളുടെ ക്ലാസ് മാത്രമേ നിങ്ങള്‍ക്ക് ഓടിക്കാന്‍ കഴിയൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്.

യുഎഇ

യുഎഇയില്‍ വാഹനമോടിക്കാന്‍ തദ്ദേശീയ ലൈസന്‍സ് ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുള്ള 50 രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ .

Content Highlights : Find out which countries you can drive in with your driving license from your country.

To advertise here,contact us