ട്രെയിന്‍ യാത്രയ്ക്കിടയില്‍ ബുക്ക് ചെയ്ത സീറ്റ് വിട്ടുതരാന്‍ മറ്റൊരാള്‍ തയാറായില്ല എങ്കില്‍ എന്ത് ചെയ്യും

ട്രെയിന്‍ യാത്ര ചെയ്യുമ്പോള്‍ പലരും നേരിടുന്ന പ്രശ്‌നമാണ് ഒരാള്‍ ബുക്ക് ചെയ്ത സീറ്റില്‍ മറ്റൊരാള്‍ ഇരിക്കുകയും ആ സീറ്റ് ഉടമസ്ഥന് വിട്ടുകൊടുക്കാതിരിക്കുകയും ചെയ്യുന്നത്

സുഖകരമായ യാത്രയ്ക്കായി ആളുകള്‍ എപ്പോഴും സ്വീകരിക്കുന്ന മാര്‍ഗ്ഗമാണ് ട്രെയിന്‍. ദീര്‍ഘദൂര യാത്രയ്ക്കാണെങ്കില്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്താല്‍ സ്വസ്ഥമായി, ടെന്‍ഷനൊന്നും കൂടാതെ യാത്ര ചെയ്യാന്‍ സാധിക്കും.

യാത്ര ചെയ്യാനുള്ള എളുപ്പവും സൗകര്യവും ഒക്കെയുണ്ടെങ്കിലും ട്രെയിന്‍ യാത്രയില്‍ ഏറ്റവും അധികം ആളുകള്‍ നേരിടുന്ന പ്രശ്‌നം ബുക്ക് ചെയ്ത സീറ്റുകള്‍ മറ്റൊരാള്‍ നമുക്ക് വിട്ടുതരാതിരിക്കുന്നതാണ്. ടിക്കറ്റ് കാണിച്ച് ഇത് ഞാന്‍ ബുക്ക് ചെയ്തതാണെന്ന് പറഞ്ഞാലും ചില ആളുകള്‍ കൈയ്യേറിയ സീറ്റ് നമുക്ക് വിട്ടുതരണമെന്നില്ല. ഇങ്ങനെ വിട്ടുതരാന്‍ തയ്യാറായില്ല എങ്കില്‍ എന്ത് ചെയ്യുമെന്ന് ചിന്തിച്ചിട്ടുണ്ടോ?

ഇത്തരത്തിലുള്ള പ്രതിസന്ധി നേരിട്ടാല്‍ പരിഹാരം കണ്ടെത്താനായുള്ള മാര്‍ഗങ്ങള്‍ ഇന്ത്യന്‍ റെയില്‍വേ ഒരുക്കിയിട്ടുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാനായി ചെയ്യേണ്ട ഒരേയൊരു കാര്യം 139 എന്ന നമ്പറിലേക്ക് ഒരു മെസേജ് അയക്കുക എന്നത് മാത്രമാണ്. മെസേജ് അയക്കേണ്ടത് ഇപ്രകാരമാണ്. സീറ്റ് എന്ന് ടൈപ്പ് ചെയ്ത ശേഷം സ്‌പേസ് ഇടുക ശേഷം പിഎന്‍ആര്‍ നമ്പര്‍ രേഖപ്പെടുത്തുക. വീണ്ടും സ്‌പേസ് ഇട്ട ശേഷം സീറ്റ് നമ്പര്‍ രേഖപ്പെടുത്തുക. ഇനി 139 എന്ന നമ്പറിലേക്ക് ഈ സന്ദേശം അയക്കാം.(text SEAT OCCUPIED BY UNKNOWN PASSENGER) .അല്‍പസമയത്തിന് ശേഷം ടിടിഇ നിങ്ങളുടെ സീറ്റിലേക്ക് എത്തുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്യും.

Content Highlights : What to do if someone else is not willing to give up their reserved seat during a train journey?

To advertise here,contact us