ട്രെയിനിലെ എമര്‍ജന്‍സി ക്വാട്ട ആര്‍ക്കെല്ലാം ബുക്ക് ചെയ്യാം?; എങ്ങനെ?

അടിയന്തിര സാഹചര്യത്തില്‍ യാത്ര ചെയ്യുന്ന ചില യാത്രക്കാര്‍ക്കായി മാത്രം ഇന്ത്യന്‍ റെയില്‍വേ നല്‍കുന്ന പ്രത്യേക സൗകര്യമാണിത്

പ്രത്യേക വിഭാഗത്തിലുള്ള യാത്രക്കാരുടെ അടിയന്തിര യാത്രാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇന്ത്യന്‍ റെയില്‍വേ എമര്‍ജന്‍സി ക്വാട്ടകള്‍ നല്‍കാറുണ്ട്. എന്നിരുന്നാലും ഈ ക്വാട്ട എല്ലാവര്‍ക്കും ലഭ്യമല്ല. ഇത് ചില വിഭാഗത്തിലുള്ള യാത്രക്കാര്‍ക്ക് വേണ്ടി നീക്കി വച്ചിരിക്കുന്നതാണ്.

റയില്‍വേയിലെ എമര്‍ജന്‍സി ക്വാട്ടകള്‍ ലഭിക്കാന്‍ ആര്‍ക്കാണ് അര്‍ഹത

അടിയന്തിര സാഹചര്യങ്ങളില്‍ യാത്രചെയ്യുന്ന ചില പ്രത്യേക കാറ്റഗറിയിലുള്ള യാത്രക്കാര്‍ക്കായി ഇന്ത്യന്‍ റെയില്‍വേ വിവിധ ബുക്കിംഗ് സൗകര്യം നല്‍കി വരുന്നു. കേന്ദ്ര സര്‍ക്കാര്‍ മന്ത്രിമാര്‍, സുപ്രീം കോടതി, വിവിധ സംസ്ഥാനങ്ങളിലെ ഹൈക്കോടതി ജഡ്ജിമാര്‍ എന്നിവരുള്‍പ്പെടെ ഉയര്‍ന്ന ഔദ്യോഗസ്ഥര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, എന്നിവരുടെ അടിയന്തര യാത്രാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് എമര്‍ജന്‍സി ക്വാട്ട ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് കൂടാതെ യാത്രയുടെ അടിയന്തിരാവസ്ഥ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ബാക്കി ക്വാട്ട നല്‍കുന്നത്. സര്‍ക്കാര്‍ ഡ്യൂട്ടി, കുടുംബ വിയോഗം,അസുഖം, അല്ലെങ്കില്‍ ജോലി അഭിമുഖങ്ങള്‍ എന്നിവ അതില്‍ ഉള്‍പ്പെടുന്നു.

എമര്‍ജന്‍സി ക്വാട്ട എങ്ങനെയാണ് അംഗീകരിക്കുന്നത്

വിവിധ ഇടങ്ങളില്‍നിന്നായി ദിവസേന ധാരാളം അഭ്യര്‍ഥനകള്‍ ലഭിക്കുന്നതിനാല്‍ മുന്‍ഗണന അനുസരിച്ച് റെയില്‍വേ എമര്‍ജന്‍സി ക്വാട്ട അനുവദിക്കും. എമര്‍ജന്‍സി ക്വാട്ട സെല്ലുകള്‍ സോണല്‍/ ഡിവിഷണല്‍ ആസ്ഥാനങ്ങളിലും ചില പ്രധാന നോണ്‍-ഹെഡ്ക്വാര്‍ട്ടര്‍ സ്‌റ്റേഷനുകളിലുമാണ് ഉള്ളത്. ഈ സൗകര്യം ദുരുപയോഗം ചെയ്യാതിരിക്കാനായി രേഖാമൂലമുളള അഭ്യര്‍ഥനകളുടെ അടിസ്ഥാനത്തില്‍ മാത്രമേ എമര്‍ജന്‍സി ക്വാട്ട സീറ്റുകകള്‍ വിട്ടുകൊടുക്കാന്‍ റെയില്‍വേ ബോര്‍ഡ് എല്ലാ സോണല്‍ റെയില്‍വേകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുള്ളൂ.

Content Highlights : This quota in the railways is not available to everyone. It is reserved for certain categories of passengers

To advertise here,contact us