ട്രെയിൻ യാത്രയിൽ ലോവർ ബർത്ത് തന്നെ വേണമെന്ന് നിർബന്ധമുണ്ടോ? നിയമങ്ങൾ കൂടുതൽ കർശനമാക്കി റെയിൽവേ

ഡിസംബർ 5ന് രാജ്യസഭയിൽ കേന്ദ്ര റെയിൽവേ മന്ത്രിയുടെ പ്രസ്താവനയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്

ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിലും റെയിൽവേ സ്‌റ്റേഷൻ നവീകരണത്തിലുമെല്ലാം ശ്രദ്ധ ചെലുത്തി വലിയ മാറ്റങ്ങൾ കൊണ്ടുവരാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് ഇന്ത്യൻ റെയിൽവേ. യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കൂടുതൽ സൗകര്യപ്രദമായ ക്രമീകരണങ്ങളും നിലവിൽ വരികയാണ്. ദൂരയാത്രയ്ക്കായി ട്രെയിൻ യാത്ര തിരഞ്ഞെടുക്കുന്നവർക്ക് ലോവർ ബർത്ത് ലഭിച്ചാൽ ലോട്ടറി അടിച്ചതിന് തുല്യമാണ്. ലോവർ ബർത്തുമായി ബന്ധപ്പെട്ട് യാത്രക്കാർ അറിഞ്ഞിരിക്കേണ്ട ചില നിയമങ്ങൾ പുതിയതായി വന്നിട്ടുണ്ട്. ഡിസംബർ 5ന് രാജ്യസഭയിൽ കേന്ദ്ര റെയിൽവേ മന്ത്രിയുടെ പ്രസ്താവനയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്.

യാത്രക്കാരുടെ സുരക്ഷയെയും സൗകര്യത്തെയും മുൻനിർത്തി മികച്ച രീതിയിൽ രൂപകൽപന ചെയ്ത വ്യത്യസ്തമായ കോച്ചുകളാണ് ഇനി ഉണ്ടാവുകയെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. റിസർവ്ഡ് കോച്ചുകളിൽ എൻട്രി (പ്രവേശനം), എക്‌സിറ്റ്(പുറത്തേക്ക്) എന്നീ ഡോറുകളിൽ അടയാളങ്ങളുണ്ടാകും. ജനറൽ കോച്ചുകളിൽ ഏത് ഡോറിൽ കൂടി വേണമെങ്കിലും പ്രവേശിക്കാനും പുറത്തേക്ക് പോകാനും കഴിയും.

ലോവർ ബർത്തുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ദിവ്യാംഗതർക്കായും നിരവധി സൗകര്യങ്ങൾ ട്രെയിനുകളിൽ സജ്ജീകരിച്ചിട്ടുണ്ട്

Content Highlights: Lower berth rules for senior citizens and differently abled people

To advertise here,contact us