ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ഇടം, യൂറോപ്പിന് തുല്യം! ജർമ്മൻ യുവാവിൻ്റെ റീൽ ഏറ്റെടുത്ത് സോഷ്യൽമീഡിയ

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ഇടം എന്ന തലക്കെട്ടിലാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ഇടം, യൂറോപ്പിന് തുല്യം! ജർമ്മൻ യുവാവിൻ്റെ റീൽ ഏറ്റെടുത്ത് സോഷ്യൽമീഡിയ
dot image

ജർമൻ വ്‌ളോഗറായ അലക്‌സ് വെൽഡർ ഇന്ത്യന്‍ സന്ദർശനത്തിനിടെ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിലെ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ഇടം എന്ന തലക്കെട്ടിലാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്. ദക്ഷിണ ഗോവ സന്ദർശിച്ച വെൽഡർ, പ്രദേശത്തെ വൃത്തിയെയും ഭംഗിയെയും വാനോളം പുകഴ്ത്തുന്നത് വീഡിയോയിലുണ്ട്. പ്രദേശത്തെ കുറിച്ച് പലരും ധരിച്ചുവച്ചിരിക്കുന്ന രീതിയിൽ നിന്നും വളരെ വ്യത്യസ്തമാണ് ഇവിടമെന്ന് വെൽഡർ പറയുന്നു.

'ഇന്ത്യയിലെത്തിയിട്ട് ഏറ്റവും വൃത്തിയുള്ള ഇടമായി തോന്നിയത് ഇവിടെയാണ്. പാർട്ടി ഹോട്ട്സ്പോർട്ടാണ് ഗോവയെന്നാണ് ചിന്തിച്ചത്. നിറയെ സഞ്ചാരികളും അതുപോലെ മാലിന്യങ്ങളും കാണുമെന്ന് കരുതി. പക്ഷേ അങ്ങനെയല്ല. സൗത്ത് ഗോവയിലെ ബീച്ചിലൂടെ കറങ്ങിനടന്നു, അവിടെയെങ്ങും ഒരു മാലിന്യവുമില്ല. ഇവിടം ആമകൾ മുട്ടയിടുന്ന സ്ഥലമാണ്.. വളരെ മനോഹരവുമാണ്' ഗോവ ബീച്ചിലൂടെ നടന്നു കൊണ്ട് വെൽഡർ വീഡിയോയിൽ പറയുന്നത് കേൾക്കാം.

ഗോവയുടെ സൗന്ദര്യവും വൃത്തിയും കണ്ടിട്ട് വെൽഡർ പ്രദേശത്തെ യൂറോപ്പിനോട് ഉപമിക്കുന്നതും വീഡിയോയിലുണ്ട്. 'ഇതൊരു ഉഷ്ണമേഖലാ പ്രദേശമാണെന്ന് പറയില്ല. ഈ മരങ്ങൾ നോക്കൂ.. ഞാനൊരു യൂറോപ്യൻ രാജ്യത്താണെന്നേ പറയു...' എന്നും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്.

നിലവിൽ ഈ വീഡിയോയ്ക്ക് രണ്ട് ലക്ഷത്തിലധികം കാഴ്ചക്കാരെ ലഭിച്ചിട്ടുണ്ട്. ഒപ്പം നൂറു കണക്കിന് കമന്റുകളും കാണാം. കമന‍്‍റുകളില്‍ ഭൂരിഭാഗവും ഗോവയിലെ സൗന്ദര്യത്തെ വർണിക്കുന്നതും പുകഴ്ത്തുന്നതുമാണ്.
ഗോവയിലെ ഏറ്റവും മനോഹരമായിടം ദക്ഷിണ ദിക്കാണ്. വടക്കൻ ഭാഗങ്ങളിൽ സംഭവിച്ചത് പോലുള്ള നശീകരണമൊന്നും അവിടെ ഉണ്ടായിട്ടില്ല. അവ അങ്ങനെ തന്നെ നിലനിൽക്കണം എന്നാണ് പ്രാർഥന, സൗത്ത് ഗോവ തീർച്ചയായും മനോഹരമാണ്, പ്രദേശവാസിയെന്ന നിലയിൽ എല്ലാ ദിവസം കടൽത്തീരത്തുള്ള ദിനങ്ങളാണ് എന്നൊക്കെ കമന്റുകൾ വരുന്നുണ്ട്. ഇതിനിടയിൽ, നിങ്ങളുടെ ഉദ്ദേശം നല്ലതാണെങ്കിലും ഇവിടെ ആളുകൾ നിറയെ എത്തുന്നത് ഇവിടം നശിപ്പിക്കുമെന്നും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും മറ്റു ചിലർ കമന്‍റ് ചെയ്തിട്ടുണ്ട്.
Content Highlights: German Vlogger praising South goa on Viral Video

dot image
To advertise here,contact us
dot image