ഡൽഹിയെപ്പോലെയല്ല, ഇവിടെ നിങ്ങൾക്ക് ശുദ്ധവായു ആവോളം ശ്വസിക്കാം, കേരളത്തിലുമുണ്ട് ഒരിടം

എയർ ക്വാളിറ്റി ഇൻഡക്സ് പട്ടികയിൽ ശുദ്ധവായു ലഭിക്കുന്ന സ്ഥലങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നവയാണ് ഇവയെല്ലാം

ഡൽഹിയിൽ നിന്ന് എല്ലാ വർഷവും മുടങ്ങാതെ കേൾക്കുന്ന ഒരു വാർത്തയാകും മലിനീകരണത്തിന്റേത്. എല്ലാ വർഷവും ഡൽഹിയിലെ വായു മലിനീകരണം ഗുരുതരമായ സ്ഥിതിവിശേഷത്തിലെത്തും. എയർ ക്വാളിറ്റി ഇൻഡക്സ് എന്ന വായുഗുണനിലവാര സൂചിക അപായമണി 'മുഴക്കും'. കണ്ണ് പോലും കാണാത്ത പറ്റാത്തത്ര പുകമഞ്ഞുണ്ടാകുന്ന ഡൽഹിയിൽ, അവ ശ്വസിച്ചാൽ രോഗം ഉറപ്പാണ്. ഈ വർഷവും അതെ, ദീപാവലിക്ക് പിന്നാലെ ഡൽഹിയിലെ വായുനിലവാരം അതീവ ഗുരുതരാവസ്ഥയിലെത്തി.

എന്നാൽ ഈ മോശം അവസ്ഥയിൽ നിന്ന് രക്ഷപ്പെട്ട് ഇത്തിരി ശുദ്ധവായു ശ്വസിക്കാൻ പോയാലോ? രാജ്യത്തെമ്പാടും നല്ല വായുവും ജീവിതവും ഉള്ള ഒരുപാട് സ്ഥലങ്ങളുണ്ട്. എയർ ക്വാളിറ്റി ഇൻഡക്സ് പട്ടികയിൽ ശുദ്ധവായു ലഭിക്കുന്ന സ്ഥലങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നവയാണ് ഇവയെല്ലാം. അവയെയാണ് നാം പരിചയപ്പെടാൻ പോകുന്നത്.

ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ആണ് ശുദ്ധവായു ലഭിക്കുന്ന മറ്റൊരു സ്ഥലം. മലകളും മഞ്ഞും തണുപ്പും ഒക്കെയായി സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഒരിടമാണ് ഡെറാഡൂൺ. ഒരു വർഷം ഇവിടേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം നമുക്ക് സങ്കൽപ്പിക്കാൻ പോലും ആകാത്തതാണ്. ഇവിടുത്തെ വായുഗുണനിലവാര സൂചിക 100 ആണ്. അതായത് ശുദ്ധവായു, നല്ല അന്തരീക്ഷം, മികച്ച അനുഭവം.

ഉത്തരാഖണ്ഡിലെ ഋഷികേശ് ആണ് നല്ല ശുദ്ധവായു ലഭിക്കുന്ന, ആളുകൾ ഏറെ പോകാൻ ഇഷ്ടപ്പെടുന്ന മറ്റൊരു സ്ഥലം. തീർത്ഥാടനത്തിനും മറ്റുമായി ഈ നഗരത്തിലെത്തുന്നവർ നിരവധിയാണ്. ഇവിടുത്തെ വായുഗുണനിലവാര സൂചിക 98 ആണ്. ഉത്തരാഖണ്ഡിലെ കാശിപൂർ ആണ് മറ്റൊരു സ്ഥലം. ഹിമാലയൻ മലനിരകൾക്ക് താഴെയായി സ്ഥിതി ചെയ്യുന്ന ഈ നഗരം നിരവധി സഞ്ചാരികളെ ആകർഷിക്കുക മാത്രമല്ല, പ്രധാനപ്പെട്ട ഹിൽ സ്റേഷനുകളിലേക്ക് പോകുന്ന വഴിയിൽ സ്ഥിതി ചെയ്യുന്ന നഗരം കൂടിയാണ്. 98 ആണ് ഇവിടുത്ത വായു ഗുണനിലവാര സൂചിക.

രാജസ്ഥാനിലെ ജോധ്പുർ ആണ് ശുദ്ധവായുവുള്ള, ജീവിക്കാനും സന്ദർശിക്കാനും ഏറെ സുഖമുള്ള ഒരു സ്ഥലം. ബ്ലൂ സിറ്റി എന്നറിയപ്പെടുന്ന ജോധ്പുർ മരുഭൂമിയാൽ ചുറ്റപ്പെട്ട ഒരു നഗരമാണ്. എല്ലാ വീടുകൾക്കും നീല റൂഫ്‌ടോപ്പുകൾ ഉള്ളതുമൂലം പ്രസിദ്ധമായ നഗരം കൂടിയായ ജോധ്പൂരിൽ നിരവധി ടൂറിസ്റ്റുകളാണ് എത്താറുള്ളത്. ഈ നഗരത്തിലെ വായുഗുണനിലവാര സൂചിക 99 ആണ്.

ക്ഷേത്രനഗരമായ വാരാണസി ആണ് ശുദ്ധവായു ലഭിക്കുന്ന മറ്റൊരു സ്ഥലം. ഇവിടം വായുഗുണനിലവാര സൂചിക 79 ആണ്. നിരവധി പേരാണ് വാരാണസിയിലേക്ക് എത്താറുള്ളത് എങ്കിലും ഇവിടുത്ത വായു ക്ളീൻ ആണ് എന്നാണ് റിപ്പോർട്ടുകൾ.

ഐസ്വാൾ, മിസോറാമിന്റെ തലസ്ഥാനമായ ഈ നഗരം യഥാർത്ഥത്തിൽ ഒരു സ്വർഗം തന്നെയാണ്. മലനിരകൾക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന, മലനിരകളാൽ ചുറ്റപ്പെട്ട ഈ നഗരം സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. വെക്കേഷനും മറ്റുമായി ഇവിടെയെത്തുന്നവർ നിരവധിയാണ്. ഇവിടുത്തെ വായു ഗുണനിലവാര സൂചിക 60 ആണ്.

ഉത്തരേന്ത്യൻ നഗരങ്ങളിൽ മാത്രമേ ശുദ്ധവായു ഉള്ളൂ എന്ന് വിചാരിച്ചവർക്ക് തെറ്റി. നമ്മുടെ ദക്ഷിണേന്ത്യയിലും ഉണ്ട് നല്ല വായു ലഭിക്കുന്ന, പ്രധാനപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളായ സ്ഥലങ്ങൾ. തിരുനെൽവേലി ആണ് ശുദ്ധവായു ലഭിക്കുന്ന മറ്റൊരു നഗരം. താമിരഭരണി നദിയും സംസ്കാരങ്ങളുമെല്ലാമായി വേറെത്തന്നെ അനുഭവമാണ് തിരുനെൽവേലി. 49 ആണ് ഇവിടുത്ത വായു ഗുണനിലവാര സൂചിക.

മലയാളികളുടെ നിലവിലെ പ്രിയപ്പെട്ട സ്ഥലമായ തഞ്ചാവൂരിൽ വായു ഗുണനിലവാര സൂചിക 27 ആണ്! സാംസ്കാരികമായി ഏറെ പ്രത്യേകതകളുള്ള, രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും സഞ്ചാരികളെത്തുന്ന നഗരം അത്രയും ക്ളീൻ ആണെന്നർത്ഥം.

ശുദ്ധവായു ലഭിക്കുന്ന, സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട കേരളത്തിൽ നിന്നുള്ള ഒരു നഗരം കൂടിയുണ്ട് പട്ടികയിൽ. കണ്ണൂർ ആണത്. സമുദ്രമേഖലയുടെ പ്രത്യേകതയും മറ്റുമാണ് കണ്ണൂരിനെ ഇത്രയേറെ 'ക്‌ളീൻ' ആയ നഗരമാക്കുന്നത്. പ്രധാനപ്രദേശങ്ങളിൽ മാത്രമല്ല, കണ്ണൂരിന്റെ ഉൾമേഖലകളിലും വായു അടിപൊളിയാണത്രെ ! 58 ആണ് ഇവിടങ്ങളിലെ വായു ഗുണനിലവാരം. കർണാടകയിലെ മടിക്കേരിയാണ് അടുത്ത. 12 ആണ് ഇവിടുത്ത വായു ഗുണനിലവാരം. കൂർഗ് മലനിരകളിൽ ഉൾപ്പെട്ട മടിക്കേരിയിലേക്ക് നിരവധി സഞ്ചാരികളാണ് എത്താറുള്ളത്.

Content Highlights: top places with clean air and with circumstances to live

To advertise here,contact us