സ്റ്റാര്‍ ഹോട്ടലിലെ താമസം, സ്പാ സേവനങ്ങള്‍, അയ്യായിരം രൂപ മുതല്‍ 20,000 വരെ നഷ്ടപരിഹാരം; വിമാനം വൈകിയാല്‍

ഷെഡ്യൂള്‍ ചെയ്ത സമയത്ത് വിമാനം പുറപ്പെട്ടില്ലെങ്കില്‍ യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ വിമാനക്കമ്പനികള്‍ ബാധ്യസ്ഥരാണെന്ന് നിങ്ങള്‍ക്കറിയാമോ?

ബോര്‍ഡിങ് പാസ്സെടുത്ത് ഫ്‌ളൈറ്റിനായി ഗേറ്റില്‍ കാത്തിരിക്കുന്നതിനിടയിലായിരിക്കും പലപ്പോഴും ഫ്‌ളൈറ്റ് വൈകിയ വിവരം വിമാനക്കമ്പനികള്‍ അറിയിക്കുക. പിന്നെ ഫ്‌ളൈറ്റ് വരുന്നത് വരെ നേരംകളയാനായി വിമാനത്താവളത്തിനുള്ളിലെ റെസ്റ്ററന്റില്‍ കയറിയിറങ്ങി കൂടുതല്‍ വിലയിട്ട ഭക്ഷണം വാങ്ങിക്കഴിക്കും..അല്ലെങ്കില്‍ ഷോപ്പിങ് നടത്തും. അല്ലേ?

ഷെഡ്യൂള്‍ ചെയ്ത സമയത്ത് വിമാനം പുറപ്പെട്ടില്ലെങ്കില്‍ യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ വിമാനക്കമ്പനികള്‍ ബാധ്യസ്ഥരാണെന്ന് നിങ്ങള്‍ക്കറിയാമോ? ഒരു യാത്രക്കാരനെന്ന നിലയിലുള്ള അവകാശങ്ങള്‍ എന്തൊക്കെയാണെന്നറിയാം.ഇന്ത്യയില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് പ്രത്യേക നിയമങ്ങളുണ്ട്. എന്നാല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വ്യത്യസ്ത നിയമങ്ങളായിരിക്കും ഉണ്ടായിരിക്കുക. അതായത് യൂറോപ്യന്‍ റൂട്ടുകളില്‍ EU261, യുഎസ് വിമാനങ്ങള്‍ക്ക് DOT നിയമങ്ങളും ഉള്ളതുപോലെ. യാത്ര പുറപ്പെടുന്നതിന് മുന്‍പ് ഏത് വിമാനക്കമ്പനിയുടെ ടിക്കറ്റ് ആണോ എടുത്തിരിക്കുന്നത് അവരുടെ നയങ്ങളെക്കുറിച്ചും നിയമങ്ങളും കുറിച്ചും കൃത്യമായി വായിച്ചുമനസ്സിലാക്കിയിരിക്കണം. ആവശ്യമെങ്കില്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത് ഫോണില്‍ സൂക്ഷിക്കാം.

വിമാനം അരമണിക്കൂര്‍ വൈകിയാല്‍ നഷ്ടപരിഹാരം ലഭിക്കുമോ?

ഇല്ല, എല്ലാ വൈകലുകളെയും വിമാനക്കമ്പനി വൈകലായി കണക്കാക്കുന്നില്ല. ആഭ്യന്തര വിമാനസര്‍വീസുകളില്‍ ഷെഡ്യൂള്‍ ചെയ്തിരുന്ന സമയത്തില്‍ നിന്ന് രണ്ട് മണിക്കൂറോ അതിലധികമോ വൈകുന്നതും അന്താരാഷ്ട്ര സര്‍വീസുകളില്‍ മൂന്ന് മണിക്കൂറില്‍ കൂടുതല്‍ വൈകുകയാണെങ്കിലുമാണ് യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുക. പല വിമാന സര്‍വീസുകളും നിയമപരമായ മാനദണ്ഡങ്ങള്‍ക്ക് പകരം തങ്ങളുടേതായ ഉദാരസമീപനം കൈക്കൊള്ളുന്നവരാണ്. ഒരു മണിക്കൂര്‍ വൈകിയാല്‍ തന്നെ പല വിമാനക്കമ്പനികളും തങ്ങളുടെ യാത്രക്കാര്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍ ചെയ്തുവരുന്നത് കാണാറുണ്ട്.

നിങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാരം

ആഭ്യന്തര വിമാനസര്‍വീസുകളില്‍ അയ്യായിരം രൂപ മുതല്‍ 20,000 രൂപവരെ പണമായി നഷ്ടപരിഹാരം ലഭിക്കാം. യൂറോപ്യന്‍ യൂണിയന്‍ റൂട്ടുകളില്‍ 600 യൂറോ ലഭിക്കും.

മറ്റ് എയര്‍ലൈനുകളില്‍ ടിക്കറ്റ് റിബുക്കിങ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ഇതരയാത്രാമാര്‍ഗം നല്‍കുക.

യാത്ര ചെയ്യേണ്ട എന്ന് തീരുമാനിക്കുകയാണെങ്കില്‍ ടിക്കറ്റിന്റെ മുഴുവന്‍ തുകയും തിരിച്ച് നല്‍കുക

അര്‍ധരാത്രിയിലുണ്ടാകുന്ന വൈകലാണെങ്കില്‍ ഹോട്ടലില്‍ താമസവും തിരികെ അവിടെ നിന്ന് എയര്‍പോര്‍ട്ടിലെത്തിക്കുന്നത് ഉള്‍പ്പെടെയുള്ള ഉത്തരവാദിത്തവും വിമാനക്കമ്പനിയുടേതാണ്.

വിമാനക്കമ്പനികള്‍ നിര്‍ബന്ധമായും നല്‍കേണ്ടത്

രണ്ടുമണിക്കൂറില്‍ കൂടുതല്‍ ഫ്‌ളൈറ്റ് വൈകുകയാണെങ്കില്‍ സൗജന്യ ഭക്ഷണം, റിഫ്രഷ്‌മെന്റ്, വീട്ടിലേക്കോ മറ്റോ വിളിക്കുന്നതിനുള്ള സൗകര്യം, എന്നിവ നല്‍കണം. നേരത്തേ പറഞ്ഞതുപോലെ അര്‍ധരാത്രിയിലാണ് ഇതെല്ലാം സംഭവിക്കുന്നതെങ്കില്‍ ഹോട്ടലില്‍ താമസം, ട്രാന്‍സ്‌പോര്‍ട്ടഷന്‍ എന്നിവ നല്‍കണം. ചിലരാകട്ടെ സ്പാ സര്‍വീസും, ലോഞ്ച് സര്‍വീസും വരെ വാഗ്ദാനം ചെയ്യുന്നുണ്ട്.

ആവശ്യപ്പെടാന്‍ മടിക്കരുത്

നിയമനടപടികള്‍ കഠിനമാണെന്ന് കരുതി അവകാശപ്പെട്ട കാര്യങ്ങള്‍ ചോദിക്കാന്‍ മടിക്കുന്നവരാണ് യാത്രക്കാര്‍. എ്ന്നാല്‍ ഇത്തരം നടപടിക്രമങ്ങള്‍ വലിയ തടസ്സമോ ബുദ്ധിമുട്ടോ ഇല്ലാതെ വിമാനക്കമ്പനികള്‍ക്ക് നിങ്ങള്‍ക്ക് നല്‍കാനാകും എന്നുള്ളതാണ് വാസ്തവം. നിങ്ങളുടെ കയ്യിലുള്ള റെസീറ്റുകള്‍ സൂക്ഷിക്കുക. ഡിലേ ബോര്‍ഡ്‌സ് ഫോട്ടോ എടുക്ക് വയക്കുക. തുടക്കത്തില്‍ വിമാനക്കമ്പനി നഷ്ടപരിഹാരത്തിന് വിസമ്മതിച്ചാല്‍ പിന്‍വാങ്ങരുത്. എയര്‍ഹെല്‍പ്, കോംപെന്‍സ്എയര്‍ എന്നിവയുടെ സഹായത്തോടെ നഷ്ടപരിഹാരത്തിനായി വീണ്ടും ശ്രമിക്കുക.

പക്ഷെ ഇത് ഞങ്ങളുടെ പ്രശ്‌നമല്ല എന്ന് വിമാനക്കമ്പനികള്‍ അറിയിക്കുന്ന ചില സാഹചര്യങ്ങളുമുണ്ട്. കാലാവസ്ഥ, എയര്‍ട്രാഫിക് കണ്‍ട്രോണ്‍ സ്‌ട്രൈക്കുകള്‍, സുരക്ഷാഭീഷണി എന്നിവ മൂലമാണ് വിമാനം വൈകുന്നതെങ്കില്‍ വിമാനക്കമ്പനികള്‍ക്ക് യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതില്ല. സാങ്കേതിക തകരാര്‍, ക്രൂവില്ല തുടങ്ങിയ കാരണങ്ങള്‍ അവര്‍ക്ക് ന്യായീകരിക്കാനാവുന്ന സാഹചര്യങ്ങളുമല്ല. ഓപ്പറേഷണല്‍ പ്രശ്‌നങ്ങള്‍ കാരണം വൈകിയാലും കാലവസ്ഥ മൂലമെന്ന് വിശദീകരിക്കുന്ന വിമാനക്കമ്പനികളുമുണ്ട്.

വിമാനം വൈകിയാല്‍ ഭക്ഷണ വൈച്ചറുകള്‍, അപ്‌ഗ്രേഡ് ചെയ്യുക, തുടങ്ങി നിങ്ങളെ സന്തോഷവാന്മാരാക്കി നിര്‍ത്തുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ ചെയ്യുന്നതിനായി ഗേറ്റ് ഏജന്റിന് വിവേചനാധികാരം ഉണ്ട്.

എയര്‍ലൈന്‍ ആപ്പുകളെ മാത്രം ആശ്രയിക്കാതെ കൃത്യമായ വൈകല്‍ മനസ്സിലാക്കുന്നതിനായി മറ്റ് ഫ്‌ളൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റുകളെ ആശ്രയിക്കാവുന്നതാണ്.

സ്‌ക്രീന്‍ഷോട്ടുകള്‍, ഫോട്ടോ, റെസീപ്റ്റ് എന്നിവ കൃത്യമായി സൂക്ഷിച്ചുവയ്ക്കണം.

ട്രാവന്‍ ഇന്‍ഷുറന്‍സ് എടുക്കുന്നത് നല്ലതാണ്.

Content Highlights: Flight Delayed? Your Rights, Compensation & What to Claim

To advertise here,contact us