'ഭക്ഷണം കഴിക്കുന്ന പ്ലേറ്റിനും പണം കൊടുക്കണം'! ഇത് ഇറ്റലിയാ ഇവിടിങ്ങനാ…

ഒക്ടോബർ 7ന് പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഇതുവരെ 12.5 മില്യൺ വ്യൂസാണ് ലഭിച്ചത്

'ഭക്ഷണം കഴിക്കുന്ന പ്ലേറ്റിനും പണം കൊടുക്കണം'! ഇത് ഇറ്റലിയാ ഇവിടിങ്ങനാ…
dot image

ഇന്ത്യൻ കണ്ടൻ്റ് ക്രിയേറ്ററായ യുവതിക്ക് ഇറ്റലിയിലെ ഒരു റെസ്റ്റോറന്റിൽ വച്ചുണ്ടായ അനുഭവമാണ് പലരിലും ചെറിയൊരു അമ്പരപ്പും ചിരിയും ഉണ്ടാക്കിയിരിക്കുന്നത്. വാഗ്മിതാ സിങെന്ന ഇന്ത്യക്കാരി ഇറ്റലിയിലെ ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ പോയി. ബിൽ വന്നപ്പോൾ 'കോപേരത്തോ' എന്നൊരു 'അധികപ്പറ്റ്' സാധനം ശ്രദ്ധയിൽപ്പെട്ടു.

കാര്യം മനസിലാകാത്തത് കൊണ്ട് വെയ്റ്ററോട് വിളിച്ച് ഇതെന്താണെന്ന് ചോദിച്ചതും അയാൾക്കത് ഇഷ്ടപ്പെട്ടില്ല. കോപേരത്തോ എന്നാൽ ഇറ്റാലിയൻ റെസ്റ്റോറന്റിൽ ടേബിൾ സെറ്റിങ്‌സിനും സർവീസും ഈടാക്കുന്ന ചാർജാണ്.

ഇവിടെ നിങ്ങൾ കഴിച്ച പ്ലേറ്റ് ഇല്ലേ അതിനും പണം നൽകണമെന്നായിരുന്നു വെയിറ്ററുടെ റിപ്ലൈയത്രേ. മാത്രമല്ല തൊണ്ട വയ്യാത്തതിനാൽ 'റം വിത്ത് ഹോട്ട് വാട്ടർ' ചോദിച്ചപ്പോഴും റെസ്റ്റോറന്റ് ജീവനക്കാർക്ക് അത്ര ഇഷ്ടപ്പെട്ടില്ലെന്നാണ് സിങ് പറയുന്നത്. അതായത് ഫുഡ് കസ്റ്റമൈസേഷനും അവിടെ പാടാണെന്ന് യുവതി പറയുന്നുണ്ട്.

Also Read:

ഒക്ടോബർ 7ന് പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഇതുവരെ 12.5 മില്യൺ വ്യൂസാണ് ലഭിച്ചത്. മാത്രമല്ല 5.5 ലക്ഷം ലൈക്കും കിട്ടിയിട്ടുണ്ട്. ഇന്ത്യ ലഭിക്കുന്ന ഹോസ്പിറ്റാലിറ്റി മറ്റെവിടെയും ലഭിക്കില്ലെന്നാണ് പലരും കമന്റിൽ പറയുന്നത്. എന്തായലും പ്ലേറ്റ് കഴുകി വയ്ക്കാൻ പറഞ്ഞില്ലല്ലോന്ന് എന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ അവിടെ ചോറും കറിയും കിട്ടില്ലേ എന്നാണ് വേറൊരാളുടെ ചോദ്യം.
Content Highlights: Italian restaurant charged for plates tooo

dot image
To advertise here,contact us
dot image