ഇന്ത്യയുടെ ജീവനാഡിയാണ് റെയില്വേ ശൃംഖല. ആയിരക്കണക്കിന് മനുഷ്യരാണ് ഗതാഗതത്തിനായി ട്രെയിനിനെ ആശ്രയിക്കുന്നത്. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ട്രെയിനുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള് നമുക്ക് അന്യമാണ്. അതിലൊന്നാണ് കോച്ചില് രേഖപ്പെടുത്തിയിരിക്കുന്ന ഈ നമ്പര്.
ട്രെയിനിലെ ഓരോ ബോഗികളിലും ഒരഞ്ചക്ക നമ്പര് എഴുതിയിരിക്കുന്നത് നിങ്ങള് ശ്രദ്ധിച്ചുകാണില്ലേ? ഈ നമ്പറില് കോച്ചുമായി ബന്ധപ്പെട്ട ചില പ്രത്യേക വിവരങ്ങളാണ് അടങ്ങിയിട്ടുള്ളത്. ബോഗി എന്നാണ് നിര്മിച്ചത്, എന്ത് തരത്തിലുള്ള ബോഗിയാണ് ഇത് എന്നുള്ള വിവരങ്ങളാണ് ഈ നമ്പറുകള് സൂചിപ്പിക്കുന്നത്.
അഞ്ച് അക്കങ്ങളിലെ ആദ്യത്തെ രണ്ട് അക്കം ആ ബോഗി നിര്മിച്ച വര്ഷത്തെ സൂചിപ്പിക്കുന്നതാണ്. ഉദാഹരണത്തിന് 97437 എന്നാണ് ബോഗിക്ക് പുറത്തെഴുതിയിരിക്കുന്ന നമ്പര് എങ്കില് 1997-ലാണ് ബോഗി നിര്മിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാം.
അവസാനത്തെ മൂന്ന് അക്കം ബോഗി ഏത് വിഭാഗത്തില് പെട്ടതാണെന്നും സൂചിപ്പിക്കുന്നു. അതായത് അത് എസി ബോഗിയാണോ, ജനറല് ബോഗിയാണോ എന്നീ വിവരങ്ങള് അതില് നിന്ന് മനസ്സിലാക്കാം. നേരത്തേ പറഞ്ഞ 97437 എന്ന ഉദാഹരണത്തില് 437 സൂചിപ്പിക്കുന്നത് ജനറല് ബോഗിയെയാണ്. അതെങ്ങനെ മനസ്സിലാക്കാമെന്നാണോ അതിനും വഴിയുണ്ട്.
001-025 സൂചിപ്പിക്കുന്നത് എസി ഫസ്റ്റ് ക്ലാസിനെയാണ്. 026- 050 1എസി+എസി2T , 051-100 എസി2T, 101-150 എസി3T, 151-200 CC(എസി ചെയര്കാര്), 201-400 സെക്കന്ഡ് ക്ലാസ് സ്ലീപ്പര്, 401-600 ജനറല് സെക്കന്ഡ് ക്ലാസ്, 601-700 2S(സെക്കന്ഡ്ക്ലാസ് സിറ്റിങ്ങ്, ജനശതാബ്ദി ചെയര്ക്ലാസ്), 701-800 സിറ്റിങ് കം ലഗേജ് റാക്ക്, 801 + പാന്ട്രി കാര്/ മെയില്
Content Highlights: Understanding the 5-Digit Code on Indian Railways