പാസ്പോർട്ട് എടുക്കേണ്ടി വരുമ്പോൾ പലരും പല അബദ്ധങ്ങളും കാട്ടാറുണ്ട്. അതിൽ വരുന്ന വലിയൊരബദ്ധമാണ് ആപ്ലിക്കേഷൻ പൂരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾ. പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ എന്തെങ്കിലും തെറ്റുകൾ വന്നാൽ വലിയ പിഴ നൽകേണ്ടിവരുമെന്ന് മാത്രമല്ല മറ്റ് ചില തലവേദനകളും നേരിടേണ്ടി വരും. ഇന്ത്യയിലെ കാര്യമെടുത്താൽ നമുക്ക് ആവശ്യങ്ങൾക്ക് അനുസരിച്ച് ഓരോ രേഖകൾ അത്യാവശ്യമാണ്. അതായത് കുറഞ്ഞ വിലയിൽ സർക്കാരിൽ നിന്നും റേഷൻ ലഭിക്കണമെങ്കിൽ റേഷൻകാർഡ് ഉണ്ടായിരിക്കണം. വോട്ടു ചെയ്യണമെങ്കിൽ തിരിച്ചറിയൽ കാർഡ് വേണം. അതുപോലെ രാജ്യത്തിന് പുറത്ത് പോകണമെങ്കിൽ പാസ്പോർട്ടും വേണം.
പാസ്പോർട്ട് ഇല്ലാതെ രാജ്യത്തിന് പുറത്ത് പോകാൻ കഴിയില്ല. പാസ്പോർട്ട് കിട്ടാൻ കുറച്ച് കടമ്പകൾ കടക്കാനുണ്ട്. അതിനായി ചില രേഖകളും ആവശ്യമാണ്. പലരും പാസ്പോർട്ട് എടുക്കാനായി ശ്രമിക്കുന്നതിനടയിൽ അബദ്ധങ്ങൾ കാണിക്കാറുണ്ട്. പാസ്പോർട്ടിനായി അപേക്ഷ സമർപ്പിക്കുമ്പോൾ പലരും ചെറിയ വിവരങ്ങൾ നൽകാറില്ല, മറ്റ് ചിലർ പലതും തെറ്റിക്കും. ഇത്തരം സാഹചര്യങ്ങളിൽ പിഴയടക്കേണ്ടി വരും. അത് അഞ്ഞൂറു മുതൽ അയ്യായിരം വരെ നീളും. അതിനാൽ പാസ്പോർട്ട് അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് നന്നായി പരിശോധിക്കണം. അങ്ങനെയെങ്കിൽ തെറ്റൊഴിവാക്കി പിഴയിൽ നിന്നും രക്ഷപ്പെടാം.
നിങ്ങൾ സമർപ്പിച്ച റെക്കോർഡുകളുമായി അപേക്ഷയിലെ വിവരങ്ങൾ താരതമ്യം ചെയ്യുമ്പോൾ, അതിൽ പിഴവുകളുണ്ടെന്ന് മനസിലാക്കിയാൽ പിഴയ്ക്കൊപ്പം ആ ആപ്ലിക്കേഷനും കാൻസലാവും. പിന്നീട് വീണ്ടും പാസ്പോർട്ടിനായി ആദ്യം മുതലേ അപേക്ഷിക്കേണ്ടി വരും. മാത്രമല്ല നിങ്ങൾ എന്തെല്ലാം പ്രക്രിയയിലൂടെയാണോ കടന്നുപോയത് അതെല്ലാം വീണ്ടും ആവർത്തിക്കേണ്ടിയും വരും. അതിനാൽ വിവരങ്ങൾ പൂരിപ്പിക്കുമ്പോൾ വ്യക്യതവും കൃത്യവുമായിരിക്കാൻ ശ്രദ്ധിക്കുക.Content Highlights: Don't make mistake while applying for passport, may have to pay hectic fine