യാത്രക്കാരുടെ ശ്രദ്ധക്ക്; പാലരുവി എക്‌സ്പ്രസ്സിന് ഇരിങ്ങാലക്കുടയില്‍ സ്റ്റോപ്പ്

സ്റ്റോപ് അനുവദിച്ചതോടെ സമയക്രമത്തിലും മാറ്റം ഉണ്ടാകും

പാലരുവി എക്സ്പ്രസിന് ഇരിങ്ങാലക്കുടയില്‍ സ്റ്റോപ്. തൂത്തുക്കുടി - പാലക്കാട് ജംഗ്ഷന്‍ പാലരുവി എക്സ്പ്രസ് നാളെ മുതല്‍ ഇരിങ്ങാലക്കുടയില്‍ നിര്‍ത്തും. ഇരിങ്ങാലക്കുടയില്‍ സ്റ്റോപ്പ് വരുന്നതോടുകൂടി എറണാകുളത്തിനും പാലക്കാടിനും ഇടയിലുള്ള തിരക്ക് കുറയ്ക്കാനും സാധിക്കും. നിരവധി തവണകളായുള്ള റെയില്‍വേ യാത്രക്കാരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനമെന്ന് റെയില്‍വെ അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

എക്‌സ്പ്രസിന് ഇരിങ്ങാലക്കുടയില്‍ സ്റ്റോപ് അനുവദിച്ചതോടെ സമയക്രമത്തിലും മാറ്റം ഉണ്ടാകും. പുതുക്കിയ സമയ ക്രമം അനുസരിച്ച് ട്രെയിന്‍ നമ്പര്‍ 16791 തൂത്തുക്കുടി - പാലക്കാട് ജംഗ്ഷന്‍ പാലരുവി എക്സ്പ്രസ് രാവിലെ 10:04 ന് തൃശൂരില്‍ എത്തി 10:07 ന് പുറപ്പെടും. ഒറ്റപ്പാലം 11:23 /11:25 ന് പുറപ്പെടും. പാലക്കാട് ജങ്ഷനില്‍ 12:30 ന് എത്തിച്ചേരും.

ട്രെയിന്‍ നമ്പര്‍ 16792 പാലക്കാട് ജങ്ഷന്‍ - തൂത്തുക്കുടി പാലരുവി എക്സ്പ്രസ് ഇരിങ്ങാലക്കുടയില്‍ വൈകീട്ട് 5.32 ന് എത്തും. അങ്കമാലി: 5:54 /5:55, ആലുവ: വൈക്കീട്ട് 6:06 എത്തി 06:08 ന് പുറപ്പെടും.

Content Highlights: Palaruvi Express to have a stop at Irinjalakuda

To advertise here,contact us