
ബെംഗളൂരുവിലെ ട്രാഫിക്കിനെ കുറിച്ച് ചൂടുപിടിപ്പിക്കുന്ന ചർച്ചകളാണ് കഴിഞ്ഞ ദിവസം വന്ന ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിനടയിൽ നടക്കുന്നത്. ഗൾഫിൽ പോകാനായി എയർപോർട്ടിൽ വിട്ടുകൊടുത്ത സുഹൃത്ത് ഗൾഫിലെത്തിയെന്നും എന്നാൽ താൻ ഇപ്പോഴും ബംഗളൂരുവിലെ ട്രാഫിക്കിലാണെന്ന് ക്യാപ്ഷൻ നൽകിയിട്ട പോസ്റ്റാണ് ചർച്ചകൾക്ക് വഴിയൊരുക്കിയത്.
ഫുഡ് ആൻഡ് ട്രാവൽ വ്ളോഗേഴ്സായ പ്രിയങ്കയും ഇന്ദ്രയാനിയുമാണ് ഇത് പോസ്റ്റ് ചെയ്തത്. ബെംഗളൂരുവിലെ ഒരു നീണ്ട ട്രാഫിക്ക് ബ്ലോക്കിന്റെ ഫോട്ടോയും ഇതിനൊപ്പമുണ്ടായിരുന്നു.
ഒരുപാട് റിയാക്ഷനകളും കമന്റുകളും പോസ്റ്റിന് വന്നിട്ടുണ്ട്. ഒരുപാട് പേർ ഇത് റിലേറ്റ് ചെയ്യാൻ പറ്റുന്നതാണെന്ന് കമന്റ് ചെയ്യുന്നുണ്ട്. എന്നാൽ എയർപോർട്ടിൽ നിന്നും ദുബൈയിൽ എത്താൻ ആറ് മണിക്കൂറെങ്കിലുമുണ്ടാകും, ഇത് പോസ്റ്റ് റീച്ച് കൂട്ടാനുള്ള പരിപാടി മാത്രമാണെന്ന് ഒരാൾ കമന്റ് ചെയ്യുന്നു.
അതോടൊപ്പം ഇത് ഒരു സിറ്റിക്കെതിരെ വെറുപ്പുണ്ടാക്കാൻ വേണ്ടി മാത്രമുണ്ടാക്കിയ പോസ്റ്റ് ആണെന്ന് മറ്റൊരാൾ കമന്റ് ചെയ്യുന്നു.
Content Highlights- Post of Flood and Travel Vloggers about baglore traffic goes viral