ബാബ വാംഗയും പ്രവചനങ്ങളും ലോക പ്രശസ്തമാണ്. ഭാവിയില്‍ നടക്കാന്‍ പോവുന്ന നിരവധി കാര്യങ്ങള്‍ കൃത്യമായി പ്രവചിച്ച വ്യക്തിയാണ് ബാബ വാംഗ എന്നാണ് അവരുടെ അനുയായികള്‍ അവകാശപ്പെടുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാബ വാംഗ മരിച്ചെങ്കിലും ഓരോവർഷവും വാംഗയുടെ പ്രവചനങ്ങള്‍ വെെറലാവാറുണ്ട്.
എന്നാല്‍ ഇപ്പോഴിതാ മറ്റൊരു വാംഗയുടെ പ്രവചനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാവുന്നത്. ജാപ്പനീസ് മാംഗ കലാകാരിയും 'പുതിയകാലത്തെ ബാബ വാംഗ' എന്നും അറിയപ്പെടുന്ന റിയോ തത്സുകിയുടെ പ്രവചനമാണിത്. 2025 ല്‍ ലോകത്തെ നടുക്കുന്ന ഒരപകടം ഉണ്ടാവുമെന്നും അത് ജപ്പാനിലെ സുനാമിയായിരിക്കുമെന്നുമാണ് റിയോ തത്സുകിയുടെ പ്രവചനം. എന്നാല്‍ ഈ പ്രവചനങ്ങള്‍ക്ക് ശാസ്ത്രീയമായ ഒരടിത്തറയുമില്ലെങ്കിലും റിയോ തത്സുകിയുടെ പ്രവചനം വിശ്വസിക്കുന്നവര്‍ ഏറെയാണ്.
തസൂക്കി രചിച്ച് ഏറെ ആരാധകരുള്ള പുസ്തകങ്ങളിലെന്നാണ് 'ദി ഫ്യൂച്ചര്‍ ഐ സോ' 1999 ല്‍ പുറത്തിറങ്ങിയ ഈ മാംഗയില്‍ തസൂക്കി കണ്ട സ്വപ്നങ്ങള്‍ മാംഗ ഡയറികുറിപ്പുകളായി രേഖപ്പെടുത്തിയതായിരുന്നു. 2021 ല്‍ പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പും പുറത്തിറങ്ങി. എന്നാല്‍ 2011 ല്‍ ജപ്പാനില്‍ തോഹേകു ഭൂകമ്പവും സൂനാമിയും ഉണ്ടായതോടെയാണ് പുസ്തകത്തിനും തസൂക്കിക്കും ആരാധകര്‍ ഏറിയത്. 18,000-ത്തിലധികം പേർ മരിച്ചതും ഫുകുഷിമ ഡൈച്ചി ആണവ ദുരന്തവും ഇതിന്റെ ഭാഗമായിരുന്നു. തോഹോകു ഭൂകമ്പവും. 1995ലെ കോബെ ഭൂകമ്പം, ഫെഡ്രി മെര്‍ക്കുറിയുടെ മരണം തുടങ്ങിയ സംഭവങ്ങള്‍ തത്സുകി മുന്നേ പ്രവചിച്ചിരുന്നുവെന്നാണ് അവകാശവാദങ്ങൾ. ഇതേപുസ്തകത്തിലെ ഒരു പ്രവചനമാണ് ഇപ്പോള്‍ ജപ്പാന് നിവാസികളെയും വിനോദ സഞ്ചാരികളെയും ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.
ദി ഫ്യൂച്ചര്‍ ഐ സോ നിരവധി മനുഷ്യനിർമ്മിത, പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഈ പ്രവചനങ്ങളില്‍ 2025 ല്‍ ജപ്പാനില്‍ വലിയൊരു ദുരന്തം സംഭവിക്കുമെന്നുള്ള പ്രവചനവും ഉള്‍പ്പെടുന്നുണ്ട്. 2011-ല്‍ ഉണ്ടായിരിക്കുന്നതിനെക്കാള്‍ മൂന്നിരട്ടി ആഘാതമുണ്ടാക്കാന്‍ സാധ്യതയുള്ള ദുരന്തമാണ് ജപ്പാനില്‍ തത്സുകി പ്രവചിച്ചിരിക്കുന്നത്. ഇത് കൂടാതെ 2025 ഏപ്രിലില്‍, ടോക്കിയോയിലെ ചൈനീസ് എംബസി സമീപകാലത്ത് ഉണ്ടായ ഭൂകമ്പങ്ങളുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. എംബസി നല്കിയ മുന്നറിയിപ്പ് കാരണമാണ് ഈസ്റ്റര്‍ സമയത്ത് വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ ജപ്പാനിലെ കാലാനസ്ഥ നിരീക്ഷണ വകുപ്പ് ജൂലൈയില്‍ ഇത്തരം ദുരന്ത സാധ്യതയൊന്നും കണ്ടെത്തിയിട്ടില്ല.
ജപ്പാന്റെ തെക്കന്‍ ഭാഗങ്ങളിലെ കടല്‍ തിളച്ച് മറിയുകയുമെന്നും ഒരു പ്രവചനമുണ്ട്, ഇത് അഗ്നിപര്‍വ്വത സ്ഫോടനത്തിന്റെ സാധ്യതയെ ചൂണ്ടിക്കാണിക്കുന്നു എന്ന് വിശ്വസിക്കുന്നവരുമുണ്ട്. എന്നാല്‍ യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലാത്ത ഇത്തരം പരാമര്‍ശങ്ങളെ അന്ധവിശ്വാസമായി കണക്കാക്കുന്നവരും ഒട്ടേറെയാണ്.തസൂക്കിയുടെ പ്രവചനം മൂലം പക്ഷെ വെട്ടിലായത് ജപ്പാനിലെ വിനോദ സഞ്ചാരമേഖലയാണ്. 2025 ജൂലൈ മാസത്തില്‍ ജപ്പാനില്‍ വലിയ സുനാമി ഉണ്ടാകുമെന്ന റിയോ തത്സുകിയുടെ പ്രവചനത്തെ തുടര്‍ന്ന് ജപ്പാനിലേക്ക് യാത്രക്കൊരുങ്ങിയവര്‍ തങ്ങളുടെ യാത്ര മാറ്റിവച്ചവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ പ്രവചനം സഞ്ചാരികളെ ആശങ്കയിലാക്കിയതോടെ ജപ്പാനിലേക്കുള്ള യാത്ര ബുക്കിങില്‍ പ്രകടമായ മാറ്റം ഉണ്ടായിരിക്കുകയാണ്.
ഹോങ്കോങിൽ നിന്നുള്ള ട്രാവല്‍ ഏജൻസികളാണ് ഏറ്റവുമധികം തിരിച്ചടി നേരിടുന്നത് എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഈസ്റ്റർ അവധിക്കും ജപ്പാനിലെത്തിയ ആളുകളുടെ എണ്ണത്തിൽ 50 ശതമാനം കുറവുണ്ടായി എന്നാണ് കണക്കുകൾ പറയുന്നത്.
Content Highlight; Japanese New Baba Vanga's tsunami Prediction Causes Travel Cancellations