കാശില്ലാത്തത് കൊണ്ട് ഇന്റർനാഷണൽ ട്രിപ്പ് മാറ്റി വെച്ചിരിക്കുകയാണോ? കുറഞ്ഞ ചിലവിന് പോയി വരാവുന്ന 4 രാജ്യങ്ങൾ

ചിലവ് കുറവാണെങ്കിലും പ്രകൃതിഭംഗിയും വ്യത്യസ്ത സംസ്കാരങ്ങളുമായി മികച്ച യാത്രാനുഭവം സമ്മാനിക്കുന്ന രാജ്യങ്ങളാണിത്.

പല ഇന്ത്യക്കാരുടെയും യാത്ര എന്ന സ്വപ്‌നത്തിന് വിലങ്ങുതടിയാകുന്നത് യാത്രാച്ചെലവുകളാണ്. എന്നാൽ ഇന്ത്യയുടെ ചില സമീപ രാജ്യങ്ങൾ വലിയ ചിലവില്ലാതെ സന്ദർശിക്കാൻ കഴിയും. നേപ്പാൾ, തായ്‌ലൻഡ്, കംബോഡിയ തുടങ്ങി നിരവധി രാജ്യങ്ങള്‍ കുറഞ്ഞ ചിലവിൽ കണ്ട് മടങ്ങാൻ കഴിയുക. വ്യത്യസ്തമായ ഭൂപ്രകൃതിയും സംസ്കാരവും വിനോദോപാധികളുമുള്ള ഈ രാജ്യങ്ങള്‍ ഇന്ത്യയ്ക്കാര്‍ക്ക് മികച്ച യാത്രാനുഭവം നല്‍കുകയും ചെയ്യും.

നേപ്പാൾ

ചുരുങ്ങിയ ചിലവിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് നേപ്പാൾ. 5 ദിവസം നേപ്പാളിൽ ചിലവഴിക്കാൻ കയ്യിൽ വേണ്ടത് 20,000 രൂപയിൽ താഴെ മാത്രമാണ്. ഇന്ത്യയിൽ നിന്ന് ബസിലോ, വിമാനത്തിലോ എളുപ്പത്തിൽ എത്തിച്ചേരാവുന്ന സ്ഥലമാണ് നേപ്പാൾ. വലിയ ചിലവ് ഇല്ലാതെ തന്നെ ഹിമാലയത്തിന്റെ മനോഹര ദൃശ്യങ്ങൾ കണ്ട് തിരിച്ച് വരാൻ കഴിയും. കൂടാതെ കഠ്മണ്ഠു, പൊഖാറ, നാഗർകോട്ട് എന്നിവിടങ്ങളും സന്ദർശിക്കാവുന്നതാണ്.

തായ്‌ലൻഡ്

മനോഹരമായ ബീച്ചുകളും, ഫ്‌ളോട്ടിങ് സെന്ററുകളും, നൈറ്റ് ലൈഫും ആസ്വദിക്കാൻ പറ്റിയ സ്ഥലമാണ് തായ്‌ലൻഡ്. തായ്‌ലൻഡ് യാത്രയ്ക്കായി 25,000 രൂപയാണ് നിങ്ങൾക്ക് ചിലവ് വരിക. ബുദ്ധ ക്ഷേത്രങ്ങൾ, തായ് മസാജ് കേന്ദ്രങ്ങൾ, കായിക വിനോദങ്ങൾ തുടങ്ങിയവ ആസ്വദിക്കാൻ കുറഞ്ഞ ചിലവിൽ അവസരം ലഭിക്കുന്നു. തായ്‌ലൻഡിൽ നിങ്ങൾ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട സ്ഥലങ്ങളാണ് ബാങ്കോക്ക്, പട്ടായ എന്നിവിടങ്ങൾ.

ശ്രീലങ്ക

ബീച്ചുകൾ, പുരാതന ക്ഷേത്രങ്ങൾ തുടങ്ങിയ നിരവധി കാഴച്ചകൾ ശ്രീലങ്കയിൽ കാണാനുണ്ട്. ശ്രീലങ്കയിൽ അഞ്ച് ദിവസങ്ങൾ ചിലവഴിക്കാൻ നിങ്ങൾക്ക് ആവശ്യം 30,000 രൂപയോളമാണ്.

കംബോഡിയ

ഇന്ത്യയിൽ നിന്ന് എളുപ്പത്തിലും ചുരുങ്ങിയ ചിലവിലും പോകാൻ കഴിയുന്ന സ്ഥലമാണ് കംബോഡിയ. കംബോഡിയ ചരിത്രപ്രധാനമായ സ്ഥലമാണ്. കംബോഡിയയിലെ ചരിത്രമുറങ്ങുന്ന സ്ഥലങ്ങൾ കണ്ടുവരാൻ നിങ്ങൾക്ക് കുറഞ്ഞ പൈസ മാത്രമാണ് ചിലവ് വരിക. 25,000 മുതൽ 30,000 രൂപ വരെയാണ് 5 ദിവസത്തെ യാത്രയ്ക്കായി ചിലവാവുക.Content Highlight: Top Low-Budget International Destinations You Can Travel To

To advertise here,contact us