എന്താണ് സൈപ്രസ് ഡിജിറ്റല്‍ നോമാഡ് വിസ? ആര്‍ക്കൊക്കെ അപേക്ഷിക്കാം?

സൈപ്രസ് ഡിജിറ്റല്‍ നോമാഡ് വിസയുടെ വിശദാംശങ്ങള്‍ നോക്കാം

ഡിജിറ്റല്‍ നോമാഡ് വിസകള്‍ ഒരു വിദേശ രാജ്യത്ത് വിദൂരമായി ജോലി ചെയ്യാന്‍ ഒരാളെ അനുവദിക്കുന്ന പെര്‍മിറ്റുകളാണ്. ഈ വിസയ്ക്ക് യോഗ്യത നേടുന്നതിന് സാധാരണയായി ആതിഥേയ രാജ്യത്തിന് പുറത്തുള്ള ഒരു തൊഴിലുടമയ്ക്കോ കമ്പനിയ്ക്കോ വേണ്ടി ജോലി ചെയ്യണം അല്ലെങ്കില്‍ ലോകത്തെവിടെ നിന്നും നിങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരു ബിസിനസ്സ് ഉണ്ടായിരിക്കണം. ഈ വിസകള്‍ കൊണ്ട് സ്ഥിര താമസത്തിനോ പൗരത്വത്തിനോ അവകാശം ഇല്ല, എന്നാല്‍ വിദൂരമായി യാത്ര ചെയ്യാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്നവര്‍ക്കും ഫ്രീലാന്‍സര്‍മാര്‍ക്കും ഈ വിസക്ക് അപോക്ഷിക്കാം.

നിങ്ങള്‍ ഒരു ഡിജിറ്റല്‍ നോമാഡാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അല്ലെങ്കില്‍ സ്ഥലം മാറ്റത്തിനായി തിരയുകയാണെങ്കില്‍, മിഡില്‍ ഈസ്റ്റിലെ ഒരു ദ്വീപ് രാജ്യമായ സൈപ്രസ് ഒരു വര്‍ഷത്തേക്ക് ഡിജിറ്റല്‍ നോമാഡ് വിസ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ രണ്ട് വര്‍ഷത്തേക്ക് കൂടി പുതുക്കാനുള്ള അവസരവും നല്‍കുന്നു. ഡിജിറ്റല്‍ നോമാഡിന്റെ അതേ കാലയളവിലേക്ക് കുടുംബാംഗങ്ങള്‍ക്ക് താമസിക്കാനുള്ള അവകാശവും ലഭിക്കുന്നു.

സൈപ്രസ് ഒരു കടല്‍ത്തീര പറുദീസയാണ്, അഫ്രോഡൈറ്റ് ദ്വീപ് (പ്രണയത്തിന്റെ ദേവത) എന്നും ഇത് അറിയപ്പെടുന്നു. മനോഹരമായ വെള്ള-മണല്‍ ബീച്ചുകള്‍, സമ്പന്നമായ ചരിത്രം, ഏറ്റവും പഴയ വൈനുകള്‍, രുചികരമായ ഭക്ഷണവിഭവങ്ങള്‍ എന്നിവയ്ക്ക് പേരുകേട്ടതാണ് ഈ ദ്വീപ്. സൈപ്രസ് നോമാഡ് വിസ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവർ റിപ്പബ്ലിക് ഓഫ് സൈപ്രസ് മൈഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷാ പ്രക്രിയ സംബന്ധിച്ച വിശദ വിവരങ്ങള്‍ സൈറ്റില്‍ വിശദമായി പറയുന്നുണ്ട്.

Content Highlights: Cyprus Digital Nomad Visa Who Can Apply

To advertise here,contact us