വിസ വേണ്ട, ചെലവും കുറവ്.. വേഗം ബാഗ് പാക്ക് ചെയ്‌തോളൂ; അവധിക്കാലം തീരും മുന്‍പ് പോയിവരാം

ബീച്ചുകള്‍ മുതല്‍ ക്ഷേത്രങ്ങള്‍ വരെ, ഷോപ്പിംഗ് മുതല്‍ സ്പാ വരെ അവധിക്കാലം ആഘോഷിക്കാനെത്തുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് തായ്ലന്‍ഡ്

ഇത് വേനലവധിക്കാലമാണ്. വിരുന്നുപോക്കിന്റെയും കുടുംബത്തോടെയുളള യാത്രകളുടെയുമൊക്കെ ദിവസങ്ങളാണ് ഇനി. വിദേശരാജ്യങ്ങളിലേക്ക് വിനോദസഞ്ചാരത്തിനായി പോവുക എന്നത് ഇന്നത്തെ കാലത്ത് അപൂര്‍വ്വമല്ല. യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന രാജ്യത്ത വിസയുണ്ടായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ തന്നെ സന്ദര്‍ശിക്കാന്‍ പറ്റുന്ന രാജ്യങ്ങളുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ചില രാജ്യങ്ങള്‍ പരിചയപ്പെടാം.

ഫിജിതെളിഞ്ഞ കടലും ബീച്ചും സമൃദ്ധമായ പ്രകൃതി ദൃശ്യങ്ങളും തേടുന്ന സഞ്ചാരികള്‍ക്ക് അനുയോജ്യമായ രാജ്യമാണ് ഫിജി. മുന്നൂറോളം ദ്വീപുകളുളള ഒരു ദ്വീപു സമൂഹമാണിത്. ഇവിടെ കടലിന്റെ അടിത്തട്ടില്‍ പവിഴപ്പുറ്റുകള്‍ക്കിടയിലൂടെ ഡൈവ് ചെയ്യാനും മഴക്കാടുകളും പരമ്പരാഗതമായ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാനുമാകും. തദ്ദേശീയമായ ഭക്ഷണം ആസ്വദിക്കാം, റിസോര്‍ട്ടുകളില്‍ വിശ്രമിക്കുകയുമാവാം. ഇവിടെ 120 ദിവസത്തേക്കായിരിക്കും വിസയില്ലാതെ തുടരാനാവുക.

നേപ്പാള്‍ഇന്ത്യക്കാര്‍ ഏറ്റവുമധികം സന്ദര്‍ശിക്കുന്ന രാജ്യമാണ് നേപ്പാള്‍. എവറസ്റ്റ് ഉള്‍പ്പെടെ ലോകത്തെ ഏറ്റവും ഉയരമേറിയ കൊടുമുടികളില്‍ എട്ടെണ്ണവും നേപ്പാളിലാണുളളത്. പൊഖാറ അന്നപൂര്‍ണ്ണ ട്രെക്കിംഗ് സര്‍ക്യൂട്ട്, ശ്രീബുദ്ധന്‍ ജനിച്ച ലുംബിനി ഗ്രാമം, സാഗര്‍മാതാ നാഷണല്‍ പാര്‍ക്ക്, കാഠ്മണ്ഠു താഴ്വര തുടങ്ങി നിരവധി കാഴ്ച്ചകളാണ് നേപ്പാളില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുളള സഞ്ചാരികള്‍ക്ക് പോക്കറ്റ് കീറാതെ പോയിവരാനാകും. വാലിഡായ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ മാത്രമാണ് ഇന്ത്യക്കാര്‍ക്ക് നേപ്പാളില്‍ പ്രവേശിക്കാന്‍ ആവശ്യമായി വരിക.

തായ്ലാന്‍ഡ്പട്ടായയും ബാങ്കോക്കും ഫുക്കറ്റും നൈറ്റ് ലൈഫും പാര്‍ട്ടികളുമൊക്കെയായി സഞ്ചാരികളെ മോഹിപ്പിക്കുന്നയിടമാണ് തായ്ലാന്‍ഡ്. ഇന്ത്യയില്‍ നിന്ന് കുറഞ്ഞ ചെലവില്‍ പോയി വരാന്‍ കഴിയുന്ന രാജ്യങ്ങളിലൊന്നാണിത്. ബീച്ചുകള്‍ മുതല്‍ ക്ഷേത്രങ്ങള്‍ വരെ, ഷോപ്പിംഗ് മുതല്‍ സ്പാ വരെ അവധിക്കാലം ആഘോഷിക്കാനെത്തുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് തായ്ലാന്‍ഡ്. ഇവിടെ 30 ദിവസം വിസയില്ലാതെ സന്ദര്‍ശിക്കാനാകും. പാസ്പോര്‍ട്ട് നിര്‍ബന്ധമാണ്.

സെയ്ഷെല്‍സ്ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഈസ്റ്റ് ആഫ്രിക്കന്‍ തീരത്തുളള 115 ദ്വീപുകളുളള ഒരു ദ്വീപുസമൂഹമാണ് സെയ്ഷെല്‍സ്. വെളുത്ത നിറമുളള മണലാണ് ഇവിടുത്തെ ബീച്ചുകള്‍ക്ക്. ഡൈവിംഗ്, ഫിഷിംഗ്, സെയ്ലിംഗ്. റിലാക്സിംഗ് എന്നിവയാണ് സെയ്ഷെല്‍സിലെത്തുന്ന സഞ്ചാരികളുടെ പ്രധാന വിനോദം. മാഹി, പ്രസ്ലിന്‍, ലാ ഡിഗ് എന്നിവയാണ് ഏറ്റവും പ്രശസ്തമായ ദ്വീപുകള്‍. 30 ദിവസമാണ് വിസയില്ലാതെ സെയ്ഷെല്‍സില്‍ തുടരാനാവുക.

ഭൂട്ടാന്‍നേപ്പാള്‍ പോലെ വിസരഹിതമായി ഇന്ത്യക്കാര്‍ക്ക് സഞ്ചരിക്കാവുന്ന മറ്റൊരു രാജ്യമാണ് ഭൂട്ടാന്‍. വര്‍ണശബളമായ കൊടിതോരണങ്ങളാല്‍ അലങ്കരിക്കപ്പെട്ട വഴികളും വലിയ ക്ഷേത്രങ്ങളും ബുദ്ധശില്‍പ്പങ്ങളും മഞ്ഞ് നിറഞ്ഞ മലഞ്ചെരുവുകളിലൂടെയുളള യാത്രയുമാണ് ഭൂട്ടാനെ സഞ്ചാരികളുടെ പ്രിയപ്പെട്ടയിടമാക്കുന്നത്. വിസയ്ക്ക് പകരം വിമാനത്താവളങ്ങളില്‍ നിന്നും അതിര്‍ത്തിയില്‍ നിന്നും ഇന്ത്യക്കാര്‍ക്ക് പെര്‍മിറ്റ് എടുക്കാം. അതിനായി വോട്ടര്‍ ഐഡി, പാസ്പോര്‍ട്ട് എന്നിവ തിരിച്ചറിയല്‍ രേഖകളായി സ്വീകരിക്കും.

മാലദ്വീപ്ഇന്ത്യന്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട ട്രാവല്‍ ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് മാല്‍ദീവ്സ് എന്ന് വിളിക്കുന്ന മാലദ്വീപ്. ബീച്ചുകള്‍, തെളിഞ്ഞ കടല്‍, വാട്ടര്‍ സ്പോര്‍ട്ടിസിനുളള സൗകര്യങ്ങള്‍, ആഡംബര ബീച്ച് റിസോര്‍ട്ടുകള്‍ തുടങ്ങിയവയാണ് മാലദ്വീപിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. ഇന്ത്യക്കാര്‍ക്ക് 30 ദിവസം വിസയില്ലാതെ തുടരാം.

Content Highlights: some of the top visa-free travel spots for Indians to consider

To advertise here,contact us