ഡല്‍ഹിയിലെ ഒരു ഊബര്‍ ടാക്സി കാറിന്റെ ഉള്‍ഭാഗം കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഒരു ഊബര്‍ ഡ്രൈവര്‍ തന്റെ കാറ് ലക്ഷ്വറി ലോഞ്ചാക്കി മാറ്റിയിരിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വൈഫൈ, ലഘുഭക്ഷണങ്ങള്‍, മിഠായികള്‍, കുപ്പിവെള്ളം, കുടകള്‍, സാനിറ്റൈസറുകള്‍, ടിഷ്യൂകള്‍ എന്നിവയുള്‍പ്പെടെയുള്ള കോംപ്ലിമെന്ററി ഇനങ്ങളുടെ ശേഖരം അദ്ദേഹത്തിന്റെ മാരുതി സെലേറിയോയില്‍ യാത്രക്കാര്‍ക്കായി സ്റ്റോര്‍ ചെയ്തിരിക്കുകയാണ്.
വേദനസംഹാരികള്‍ ഉള്‍പ്പടെ അവശ്യ മരുന്നുകളും അദ്ദേഹത്തിന്റെ വാഹനത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. സുരക്ഷാ പിന്നുകള്‍, എണ്ണ, ടൂത്ത് പേസ്റ്റ്, പൗഡര്‍, പെര്‍ഫ്യൂം, ഷൂ പോളിഷ് തുടങ്ങിയ വ്യക്തിഗത പരിചരണ ഇനങ്ങളും വാഹനത്തില്‍ ഫ്രീയായി യാത്രക്കാര്‍ക്ക് ലഭ്യമാണ്.
ഈ വാഹനത്തിനുള്ളിലെ ചിത്രം പങ്കിട്ട് ഒരു യാത്രക്കാരന് അദ്ദേഹത്തിന്റെ യാത്ര ഒരു സാധാരണ ടാക്സി സവാരിയേക്കാള്‍ ആഡംബര ലോഞ്ച് അനുഭവമായി അനുഭവപ്പെട്ടു എന്നാണ് റെഡിറ്റില്‍ കുറിച്ചത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ വാഹനം പ്രത്യേകം ബുക്ക് ചെയ്യാന്‍ സാധിക്കുമോ എന്ന് കമന്റ് ബോക്സില്‍ ചോദിക്കുന്നുമുണ്ട്.
Content Highlights: Delhi Uber Driver Transforms Cab Into Luxury Lounge, Offers Free Wifi And Snacks