'ആ രാജകീയ ഓട്ടം ഇനി ആവശ്യമില്ല'; വന്ദേ ഭാരതിൻ്റെ 20 കോച്ചുകൾ പിൻവലിക്കാൻ റെയിൽവേ

ട്രെയിനിൻ്റെ ടിക്കറ്റ് നിരക്ക് സാധാരണക്കാർക്ക് താങ്ങാവുന്നതല്ല

ഇന്ത്യയിൽ ഉടനീളം ഒരു തരം​ഗം തന്നെയായിരുന്നു വന്ദേ ഭാരത് എക്പ്രസ് ട്രെയിനുകൾ. കേരളത്തിലൂടെ ഓടുന്ന കാസർകോട് മുതൽ തിരുവനന്തപുരം വരെ ഓടുന്ന രണ്ട് വന്ദേ ഭാരത് എക്പ്രസിനും ടിക്കറ്റ് പോലും കിട്ടാത്ത അവസ്ഥയാണ്. വന്ദേ ഭാരതിൻ്റെ സർവീസ് ഇല്ലാത്ത പല റൂട്ടുകളിലും സർവീസ് വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. എന്നാൽ നമ്മുടെ രാജ്യത്ത് ഓടുന്ന പല വന്ദേ ഭാരത് ട്രെയിനുകളിലും കയറാൻ ആളില്ല എന്നതാണ് മറ്റൊരു വസ്തുത.

മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് വളരെ പെട്ടെന്ന് ഓടി എത്തുന്നതു കൊണ്ടും സൗകര്യങ്ങളും സുരക്ഷയും കൂടുതലായതുകൊണ്ടും ആളുകൾക്ക് വളരെ പ്രിയപ്പെട്ടതാണ് വന്ദേ ഭാരത്. എന്നാൽ ട്രെയിനിൻ്റെ ടിക്കറ്റ് നിരക്ക് സാധാരണക്കാർക്ക് താങ്ങാവുന്നതല്ല. അതുകൊണ്ട് തന്നെ സാധാരണക്കാരായ ആളുകൾ പലപ്പോഴും വന്ദേ ഭാരതിൽ യാത്ര ചെയ്യാൻ താത്പര്യപ്പെടാറില്ല. അത്തരത്തിൽ ആളുകൾ ഒട്ടും യാത്ര ചെയ്യാൻ താത്പര്യപ്പെടാത്ത സർവീസാണ് സെന്‍ട്രല്‍ റെയിൽവേയുടെ കീഴിലുള്ള നാഗ്പൂർ-സെക്കന്ദരാബാദ് വന്ദേ ഭാരത് എക്‌സ്‌പ്രസ്.

നിലവിൽ 20 കോച്ചുകളും ഒഴിഞ്ഞ സീറ്റുകളുമായി ഓടുന്ന വന്ദേ ഭാരതിന്‍റെ കോച്ചുകൾ കുറയ്ക്കാനാണ് റെയിൽവേയുടെ തീരുമാനം. 2024 സെപ്റ്റംബർ 19-ന് സർവീസ് തുടങ്ങിയ നാഗ്പൂർ-സെക്കന്ദരാബാദ് വന്ദേ ഭാരത് എക്‌സ്‌പ്രസ് ചുരുക്കം ചില ദിവസങ്ങൾ ഒഴികെ മറ്റ് ദിവസങ്ങളിൽ ഒന്നും മുഴുവൻ യാത്രക്കാരുമായി സർവീസ് നടത്തിയിട്ടില്ല. ദീപാവലി അവധിക്കാലത്തെ എട്ട് ദിവസങ്ങളിലെ 110% ഒക്യുപെൻസി മാത്രമാണ് നാഗ്പൂർ-സെക്കന്ദരാബാദ് വന്ദേ ഭാരതിന് അവകാശപ്പെടാൻ പറ്റിയ വിജയം.

Also Read:

Tech
ജീവനക്കാരുടെ ഓരോ നീക്കവും നിരീക്ഷിക്കാൻ എഐ; തലവേദനയിലായി ജീവനക്കാർ,പ്രതിഷേധം ശക്തം

ആളുകളെ ആകർഷിക്കാനായി സമയക്രമത്തിൽ മാറ്റം കൊണ്ടുവരാനും അധികൃതർ ആലോചിക്കുന്നുണ്ട്. നാഗ്പൂരിൽ നിന്ന് പുറപ്പെടുന്ന സമയം പുലർച്ചെ 5 മണിയിൽ നിന്ന് രാവിലെ 7 ലേക്ക് മാറ്റാനുള്ള നിർദ്ദേശം ഉദ്യോഗസ്ഥർ മുന്നോട്ടുവെച്ചിട്ടുണ്ട്. റൂട്ടും പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ എണ്ണവും അനുസരിച്ച് അടിസ്ഥാനപരമായി എട്ടു കോച്ചിലേക്ക് മാറാനാണ് തീരുമാനം. ഇതു സംബന്ധിച്ച അന്തിമ തീരുമാനം റെയിൽവേ ബോർഡിന്‍റേത് ആയിരിക്കും.

20101-20102 നാഗ്പൂർ-സെക്കന്ദരാബാദ് - നാഗ്പൂർ വന്ദേ ഭാരത് ചൊവ്വാഴ്ച ഒഴികെ മറ്റ് എല്ലാ ദിവസവും സർവീസ് നടത്തുന്നുണ്ട്. നാഗ്പൂരിൽ നിന്ന് രാവിലെ 5 മണിക്ക് പുറപ്പെട്ട് 7.15 മണിക്കൂർ സഞ്ചരിച്ച് ഉച്ചയ്ക്ക് 12.15 ന് സെക്കന്തരാബാദിലെത്തും. തിരികെ സെക്കന്തരാബാദിൽ നിന്ന് ഉച്ചയ്ക്ക് 1 മണിക്ക് പുറപ്പെട്ട് രാത്രി 8.20 ന് നാഗ്പൂരിലെത്തും. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിൻ സെക്കന്തരാബാദ് റൂട്ടിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ കൂടിയാണ്.

Content Highlights: Nagpur-Secunderabad Vande Bharat Express under Central Railway is a service that people are not interested in traveling at all

To advertise here,contact us