കേരളത്തിൽ എവിടെ നിന്നും ഇനി ​ഗവിയിലേക്ക് യാത്ര പോകാം കുറഞ്ഞ ചെലവില്‍; യാത്രക്ക് കെഎസ്ആര്‍ടിസി റെഡി

മൂന്നാറും വട്ടവടയും കാന്തല്ലൂരും മറയൂരും ഒക്കെ ഉൾപ്പെടുത്തിയിട്ടുള്ള പാക്കേജുകളാണ് അത്തരത്തിൽ തൃശൂർ മാളയിലെ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഒരുക്കുന്നത്

പ്രകൃതി ഭം​ഗിയും പച്ചപ്പും കാടുകളും തണുത്ത കാലാവസ്ഥയും അനുഭവിക്കാൻ മലയാളികൾ എപ്പോഴും തിരഞ്ഞെടുക്കുന്ന സ്ഥലമാണ് ​ഗവി. അത്തരത്തിൽ ​ഗവിയെ അടുത്തറിയാൻ നിരവധി ടൂറിസ്റ്റ് പാക്കേജുകളും കേരളത്തിലുണ്ട്. അതിൽ ശ്രദ്ധേയമായതാണ് കെഎസ്ആർടിസിയുടെ വിവിധ ടൂറിസ്റ്റ് പാക്കേജുകൾ. ​ഗവിയെ അടുത്തറിയാനും കെഎസ്ആർടിസി യാത്രയാണ് ബെസ്റ്റ്. കാടിൻ്റെ ഭംഗികണ്ട് വെള്ളത്തിലൂടെയും മലയിലൂടെയും എല്ലാം കടന്ന് വണ്ടിയിൽ ഇരുന്ന് കാഴ്ചകണ്ട് ആസ്വദിച്ചുള്ള യാത്ര ഒരൊന്നൊന്നര അനുഭവം തന്നെയാണ്.

‍ഇനി വരുന്ന ഡിസംബറിൽ ക്രിസ്തുമസ്സ് ആഘോഷിക്കാൻ ഒരുപാട് ടൂറിസ്റ്റ് പാക്കേജുകളും കെഎസ്ആർടിസി ഒരുക്കുന്നുണ്ട്. മൂന്നാറും വട്ടവടയും കാന്തല്ലൂരും മറയൂരും ഒക്കെ ഉൾപ്പെടുത്തിയിട്ടുള്ള പാക്കേജുകളാണ് അത്തരത്തിൽ തൃശൂർ മാളയിലെ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഒരുക്കുന്നത്. കുട്ടനാടും കായൽ കാഴ്ചകളും മലക്കപ്പാറയുടെ പ്രകൃതിഭംഗി ആസ്വദിച്ചുള്ള യാത്രകളും ഇത്തവണയുണ്ട്. ഡിസംബറിൽ പോകാൻ ട്രിപ്പ് പ്ലാൻ ചെയ്യാത്തവരാണ് ‌നിങ്ങൾ എങ്കിൽ കെഎസ്ആർടിസി ഒരുക്കുന്ന പാക്കേജിനെ പറ്റി അറിഞ്ഞോളു…

​ഗവി പാക്കേജ്

വളരെ കുറഞ്ഞ ചെലവിൽ ആളുകൾക്ക് ​ഗവി സന്ദർശിക്കാനുള്ള അവസരമാണ് മാള- ഗവി ബജറ്റ് യാത്രയിലൂടെ കെഎസ്ആർടിസി ഒരുക്കുന്നത്. ടിക്കറ്റ്, ഭക്ഷണം, ബസ് എന്നിങ്ങനെ ഒന്നിനെക്കുറിച്ചും ആശങ്കയില്ലാതെ പുലര്‍ച്ചെ പോയി, രാത്രി മടങ്ങിയെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. വലിയ രീതിയിൽ പൈസ ചെലവാകാതെ ​ഗവി ഒന്ന് കണ്ടിട്ട് വരണമെങ്കിൽ ഈ പാക്കേജ് തിരഞ്ഞെടുത്തോളു. ഗവി കൂടാതെ, അടവി, പരുന്തുംപാറ എന്നിവിടങ്ങളും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാള സ്റ്റാൻഡിൽ നിന്ന് പുലർച്ചെ 2 മണിക്ക് യാത്ര ആരംഭിക്കും. യാത്ര നേരെ ചെന്ന് എത്തുന്നത് പത്തനംതിട്ട ഡിപ്പോയില്‍ ആണ്. അവിടെ നിന്ന് 36 സീറ്റുള്ള കട്ട് ചേസ് ഓർഡിനറി ബസിൽ നേരെ ഗവി കാനന യാത്ര ആരംഭിക്കും. അടവിൽ എത്തിയ ശേഷമായിരിക്കും ഉച്ചഭക്ഷണം കഴിക്കുക. പിന്നീട് കുട്ടവഞ്ചിയിൽ കയറി ഒരു കുഞ്ഞ് റെെഡ്. ഏകദേശം അരമണിക്കൂർ ദൈർഘ്യമുള്ള കുട്ടവഞ്ചി യാത്രയ്ക്കും ഇവിടെ അവസരമുണ്ട്. തുടർന്ന് പരുന്തുംപാറ കൂടി കണ്ട് രാത്രി പന്ത്രണ്ടോടെ മാളയിൽ മടങ്ങിയെത്തും. വെറും 2300 രൂപയാണ് ഗവി യാത്രയുടെ ടിക്കറ്റ് നിരക്ക്. ഒറ്റ ദിവസം കൊണ്ട് ​ഗവിയിൽ പോയി വരാൻ സാധിക്കും.

മലക്കപ്പാറ പാക്കേജ്

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ളവർക്കായി ഗവി പാക്കേജ് ഒരുക്കുകയാണ് ബജറ്റ് ടൂറിസം സെൽ. അടവിയിലെ കുട്ടവഞ്ചി സവാരിയും ഗവിയിലെ കാഴ്ചകളും ഒപ്പം പരുന്തുംപാറ യാത്രയും ചേർന്നുള്ള ഒറ്റ പാക്കേജാണിത്. ഒറ്റ യാത്രയിൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി കിടക്കുന്ന ഈ കാഴ്ചകൾ കണ്ടു വരുവാനും അവസരമുണ്ട്. തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള വിവിധ ഡിപ്പോകളിലെ ബജറ്റ് ടൂറിസം സെല്ലുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് അനുയോജ്യമായ ഒരു പാക്കേജ് തിരഞ്ഞെടുത്താൽ നിങ്ങൾക്കും ഇനി ഒറ്റ ദിവസം കൊണ്ട് ​ഗവിയിൽ പോയിട്ട് വരാം.മലക്കപ്പാറ പാക്കേജ്

ഇത് കൂടാതെ വേറെയും മൂന്ന് യാത്രകളും മാളയിൽ നിന്നുണ്ട്. മലക്കപ്പാറ യാത്ര ഇവിടുന്ന് ഏറ്റവും കുറഞ്ഞ ചെലവിൽ പോകാൻ പറ്റിയ പാക്കേജുകളിലൊന്നാണിത്. രാവിലെ ഏഴ് മണിക്ക് മാളയിൽ നിന്ന് യാത്ര ആരംഭിച്ച് രാത്രി ഒൻപത് മണിക്ക് മടങ്ങിയെത്തും. ‌570 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക്. ഡിസംബർ മാസമാണ് പ്രധാനമായും മലക്കപ്പാറ റൂട്ടിൽ യാത്ര ചെയ്യാൻ പറ്റിയ സമയം. മാളയിൽ നിന്ന് മൂന്നാർ- മറയൂർ - കാന്തല്ലൂർ എന്നിവിടങ്ങൾ ഉൾപ്പെടുത്തിയുള്ള ഏകദിന യാത്രയ്ക്ക് 1370 രൂപയാണ് ചെലവ്. രാവിലെ 5.00 മണിക്ക് പുറപ്പെട്ട് രാത്രി 12.00 മണിക്ക് മടങ്ങിയെത്തും.

മൂന്നാർ- വട്ടവട, കുട്ടനാട് പാക്കേജ്

മൂന്നാർ- വട്ടവട പാക്കേജും യാത്രക്കാർക്കായി മാളയിൽ നിന്നുണ്ട്. ഈ യാത്രയും പുലർച്ചെ പോയി രാത്രി മടങ്ങി എത്തും. 800 രൂപയാണ് ഒരാൾക്ക് നിരക്ക്. കുട്ടനാട് യാത്രയും മാളയിൽ നിന്നുണ്ട്. കുട്ടനാടിന്‍റെ കാഴ്ചകൾ കാണാൻ ബോട്ടിലൂടെയുള്ള യാത്രയും ഭക്ഷണവും ആസ്വദിക്കാൻ അവസരമുണ്ട്. മാള- സീ കുട്ടനാട് പാക്കേജ് രാവിലെ അഞ്ചരയ്ക്ക് പുറപ്പെട്ട് രാത്രി പന്ത്രണ്ടോടെ മടങ്ങിയെത്തും. 550 രൂപയാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും മാള കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ കോർഡിനേറ്റർ ഫോൺ : 9383437579

ഇതുമാത്രമല്ല കേരളത്തിൽ നിന്ന് എവിടെ നിന്നും ​ഗവിയിലേക്ക് യാത്ര പോകാം

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ളവർക്കായി ഗവി പാക്കേജ് ഒരുക്കുകയാണ് ബജറ്റ് ടൂറിസം സെൽ. അടവിയിലെ കുട്ടവഞ്ചി സവാരിയും ഗവിയിലെ കാഴ്ചകളും ഒപ്പം പരുന്തുംപാറ യാത്രയും ചേർന്നുള്ള ഒറ്റ പാക്കേജാണിത്. ഒറ്റ യാത്രയിൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി കിടക്കുന്ന ഈ കാഴ്ചകൾ കണ്ടു വരുവാനും അവസരമുണ്ട്. തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള വിവിധ ഡിപ്പോകളിലെ ബജറ്റ് ടൂറിസം സെല്ലുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് അനുയോജ്യമായ ഒരു പാക്കേജ് തിരഞ്ഞെടുത്താൽ നിങ്ങൾക്കും ഇനി ഒറ്റ ദിവസം കൊണ്ട് ​ഗവിയിൽ പോയിട്ട് വരാം.

പത്തനംതിട്ടയിൽ നിന്നോ സമീപ ജില്ലകളിൽ നിന്നോ വരുന്നവർക്ക് ഒറ്റ പകലിൽ ഇത് പൂർത്തിയാക്കാമെങ്കിലും കേരളത്തിന്റെ വടക്ക് ഭാഗത്തുള്ള കാസർകോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു വരുന്നവർക്ക് രണ്ട് രാത്രി യാത്രകൂടി വേണ്ടി വന്നേക്കാം. യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ഉല്ലാസയാത്രയുടെ വിവരങ്ങളെ കുറിച്ചറിയുന്നതിനും സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും ബന്ധപ്പെടുക. തിരുവനന്തപുരം : 9447479789കൊല്ലം : 9747969768പത്തനംതിട്ട : 9744348037ആലപ്പുഴ : 9846475874കോട്ടയം : 9447223212ഇടുക്കി : 9446525773എറണാകുളം : 9447223212തൃശൂർ : 9747557737പാലക്കാട്‌ : 8304859018മലപ്പുറം : 8590166459കോഴിക്കോട് : 9544477954കണ്ണൂർ : 9526863675വയനാട് : 8921185429

Content Highlight: KSRTC budget tourism cell in Thrissur Mala is preparing packages that include not only Gavi, but also Munnar, Vattavada, Kanthallur and Marayur, which must be visited in Kerala in the month of December.

To advertise here,contact us