എല്ലാ വിമാനങ്ങളും വെളുത്ത കളർ അടിക്കുമ്പോൾ ആ വിമാനം മാത്രം എന്ത് കൊണ്ട് കറുപ്പണിയുന്നു

മിക്ക എയര്‍ലൈനുകളും വിമാനത്തിന് വെള്ളനിറം നല്‍കുമ്പോള്‍ എയര്‍ ന്യൂസിലാന്‍ഡിലെ വിമാനങ്ങളുടെ നിറം കറുപ്പാണ്

പലതരത്തിലുള്ള സുരക്ഷാകാരണങ്ങള്‍കൊണ്ടും സാമ്പത്തികവും പ്രായോഗികവുമായ മറ്റ് കാരണങ്ങള്‍കൊണ്ടും വിമാനങ്ങള്‍ക്ക് സാധാരണയായി വെളള നിറമാണ് നല്‍കാറുള്ളത്. വെളുപ്പ് നിറം സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുകയും ചൂട് ആഗീരണം കുറയ്ക്കുകയും ചെയ്യുന്നു. കാലങ്ങളായി വെളുപ്പ് നിറത്തിലുള്ള വിമാനങ്ങള്‍ മാത്രം കണ്ടുശീലിച്ച നമുക്കിടയിലേക്ക് കറുപ്പ് നിറത്തിലുള്ള ഒരു വിമാനം പറന്നിറങ്ങിയത് 2007 ലാണ്. ആ വിമാനം എയര്‍ ന്യൂസിലന്‍ഡിന്റെയായിരുന്നു. എന്തുകൊണ്ടാണ് ഈ വിമാനത്തിന് കറുപ്പ് നിറം എന്ന് പലര്‍ക്കും സംശയമുണ്ടാവും.

എന്തുകൊണ്ടാണ് എയര്‍ ന്യൂസിലാന്‍ഡ് വേറിട്ട് നില്‍ക്കുന്നത്

ന്യൂസിലന്‍ഡിന്റെ ദേശീയ നിറമാണ് കറുപ്പ്. 2007 ല്‍ ഫ്രാന്‍സില്‍ നടന്ന റഗ്ബി വേള്‍ഡ്കപ്പ് ആഘോഷത്തിന്റെ ഭാഗമായി ന്യൂസിലന്‍ഡിന്റെ ദേശീയ നിറം പ്രതിഫലിപ്പിക്കുന്നതിനുവേണ്ടി 'ഓള്‍ബ്ലാക്ക് ലുക്ക് ' സ്വീകരിക്കാന്‍ തീരുമാനിക്കുകയും അതിന്റെ ഭാഗമായാണ് ബ്ലാക്ക് ലൈവറി ബോയിംഗ് 777(ZK-OKH) വിമാനം പുറത്തിറക്കിയത്. ഈ ധീരമായ നീക്കം എയര്‍ ന്യൂസിലന്‍ഡിന്റെ ചരിത്രത്തില്‍ ഒരു പുതിയ നാഴികക്കല്ലായിരുന്നു. പിന്നീട് ഇതിന്റെ മോഡലിലുള്ള ഓരോ വിമാനങ്ങളിലും കുറഞ്ഞത് ഇത്തരത്തിലുള്ള ഒരു മോഡലെങ്കിലും ഉള്‍പ്പെടുത്തി. ഈ നിറംമാറ്റം ന്യൂസിലന്‍ഡിലെ ദേശീയ ഐഡന്റിറ്റിയെയാണ് വെളിപ്പെടുത്തുന്നത്. കറുപ്പ് സാംസ്‌കാരികമായി പ്രതീകാത്മക നിറമായതുകൊണ്ടുതന്നെ അവരുടെ സ്‌പോര്‍ട്ട്‌സ് ജേഴ്‌സി മുതല്‍ ആ നിറത്തിലാണുള്ളത്. എയര്‍ ന്യൂസിലന്‍ഡിന്റെ ബോയിംഗ് 777-300ER ലോകത്തിലെ ഏറ്റവും വലിയ വാണിജ്യാടിസ്ഥാനത്തിലുളള ബ്ലാക്ക്-പെയിന്റ് വിമാനം എന്ന ബഹുമതിയും സ്വന്തമാക്കിയിട്ടുണ്ട്.

Also Read:

Travel
യാത്രക്കാരെ സന്തോഷിപ്പിക്കാൻ വിമാനത്താവളത്തില്‍ 'ലാമ തെറാപ്പി'യുമായി അമേരിക്ക

എന്തുകൊണ്ടാണ് വിമാനങ്ങളില്‍ വെളള പെയിന്റ്

  • താപനില നിയന്ത്രിക്കുന്നതിനും ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും വെള്ള പെയിന്റ് സഹായിക്കും.
  • സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന വെള്ള പെയിന്റ് വിമാനത്തിന്റെ ഉള്‍വശം തണുപ്പിക്കാന്‍ സഹായിക്കുന്നു. ഇത് ചൂട് കുറയ്ക്കുകയും എയര്‍ കണ്ടീഷന്‍ സിസ്റ്റത്തിലെ ലോഡ് കുറയ്ക്കുകയും ഇന്ധനം ലാഭിക്കാന്‍ കാരണമാവുകയും ചെയ്യും.
  • വെളള പെയിന്റ് കൊണ്ടുള്ള മറ്റൊരു ഗുണം അത് വിമാനത്തിലെ വിളളലുകളും മറ്റ് അടയാളങ്ങളും കണ്ടുപിടിക്കാന്‍ സഹായിക്കുന്നു എന്നതാണ്.
  • വെളള നിറത്തിലുള്ള വിമാനം പക്ഷികള്‍ക്ക് നീല ആകാശത്തില്‍ പെട്ടെന്ന് കാണാന്‍ സഹായകരമാണ്. ഇത് പക്ഷികള്‍ വിമാനങ്ങളില്‍ കൂട്ടിയിടിച്ചുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

Content Highlights :Why are Air New Zealand's planes black when most airlines paint them white?

To advertise here,contact us