

ഈ വര്‍ഷത്തെ വാലന്റൈന്‍സ് വാരം അതിന്റെ അവസാന ദിവസങ്ങളിലേക്ക് അടുക്കുകയാണ്. സമ്മാനങ്ങള്‍ നല്‍കിയും സ്നേഹം പങ്കുവെച്ചും ആശംസകള്‍ അറിയിച്ചുമുള്ള വാലന്റൈന്‍സ് ഡേ ആഘോഷം പൊടിപ്പൊടിക്കുകയാണ്. ഈ ആഘോഷത്തിന്റെ ഇടയില്‍ നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ പ്രണയദിനത്തിന് വാലന്റൈന്‍സ് ഡേ എന്ന പേരുവന്നത് എങ്ങനെയാണെന്ന്. അതിന് പിന്നില്‍ ഒരു കഥയും ചരിത്രവമുണ്ട്.
ക്ലോഡിയസ് ചക്രവര്‍ത്തി റോം ഭരിച്ചിരുന്ന കാലഘട്ടത്തില്‍ യുദ്ധത്തില്‍ നിന്ന് ശ്രദ്ധ തിരിയുമെന്ന കാരണത്താല്‍ സൈനികര്‍ക്ക് വിവാഹം വിലക്കിയിരുന്നു. ആ കാലത്ത് പ്രണയിക്കുന്നവരെ ഒന്നിപ്പിക്കാന്‍ സൈനികര്‍ക്ക് രഹസ്യമായി വിവാഹം നടത്തിക്കൊടുത്ത ഒരു പുരോഹിതനായിരുന്നു വാലന്റൈന്‍.

ഈ വിവരം അറിഞ്ഞ ക്ലോഡിയസ് വാലന്‍ന്റൈനെ ജയിലില്‍ അടച്ചു. ജയിലില്‍ കിടന്ന കാലയളവില്‍ വാലന്‍ന്റൈന്‍ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തില്‍ ആയി. അതറിഞ്ഞ ചക്രവര്‍ത്തി വാലന്റൈന്റെ തല വെട്ടാന്‍ വിധിച്ചു. ഫെബ്രുവരി 14ന്, തല വെട്ടാന്‍ കൊണ്ടുപോകുന്നതിന് മുന്‍പ് വാലന്റൈന്‍ ആ പെണ്‍കുട്ടിക്ക് 'ഫ്രം യുവര്‍ വാലന്റൈന്‍' എന്നെഴുതിയ ഒരു കുറിപ്പ് നല്കി. വാലന്റൈന്റെ മരണശേഷം ഫെബ്രുവരി 14 അദ്ദേഹത്തിന്റെ ഓര്‍മദിനമായി ആചരിക്കാന്‍ തുടങ്ങി.
വാലന്റൈന്‍സ് ദിനം പ്രണയ ദിനമായി ആഘോഷിച്ചു തുടങ്ങിയത് 14-ാം നൂറ്റാണ്ട് മുതലാണ്. റോമന്‍ പുരാണങ്ങള്‍ പ്രകാരം പ്രണയത്തിന്റെയും സൗന്ദര്യത്തിന്റെ ദേവതയായ വീനസിന്റെ മകന് ക്യുപിഡിനെ പ്രണയത്തിന്റെ മാലാഖയായി വിശ്വസിച്ചിരുന്നു. പിന്നീട് ക്യുപിഡ് വാലന്റൈന്‍സ് ദിനത്തിന്റെ ഒരു ജനപ്രിയ ചിഹ്നമായി മാറി.
Content Highlights: How did Valentine's Day become Valentine's Day? Who is Saint Valentine?