ഏതൊക്കെ വീട്ടുപകരണങ്ങള്‍ എപ്പോഴൊക്കെ മാറ്റിസ്ഥാപിക്കണം; ഓരോന്നിന്റെയും കാലവധി അറിയാം

ടൂത്ത് ബ്രഷ് മുതല്‍ പാചക പാത്രങ്ങള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍ എന്ന് വേണ്ട നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന ഓരോ വസ്തുക്കളും മാറ്റി പുതിയത് മാറ്റിസ്ഥാപിക്കേണ്ടതിന് ഓരോ കാലയളവുണ്ട്

വീട് വൃത്തിയാക്കുന്നതും അടുക്കി വയ്ക്കുന്നതും മാത്രമല്ല വീടിന്റെ അറ്റകുറ്റ പണിയില്‍ ഉള്‍പ്പെടുന്നത്. പതിവായി ഉപയോഗിക്കുന്ന വീട്ടുപകരണങ്ങള്‍ എപ്പോള്‍ മാറ്റി സ്ഥാപിക്കണം എന്നുളളതിനും വലിയ പ്രാധാന്യമുണ്ട്. ദൈനംദിന ഉപയോഗത്തിന് വേണ്ടിയുള്ള പല ഉത്പന്നങ്ങളിലും അണുക്കളും ബാക്ടീരിയകളും അടിഞ്ഞുകൂടുന്നു. ഇവ ഓരോ കൃത്യമായ ഇടവേളയിലും മാറ്റി സ്ഥാപിച്ചില്ലെങ്കില്‍ പല ആരോഗ്യ പ്രശ്‌നങ്ങളും സുരക്ഷാ അപകടങ്ങളും ഉണ്ടാകുന്നു.

അടുക്കള

അടുക്കള വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ടതും വൃത്തിയായി സൂക്ഷിക്കേണ്ടതുമായ ഇടമാണ്. അടുക്കളയിലെ വിവിധ വസ്തുക്കള്‍ ഒരു പ്രത്യേക സമയ പരിധി കഴിഞ്ഞാല്‍ മാറ്റിസ്ഥാപിക്കേണ്ടതാണ്.

സ്‌പോഞ്ചുകളും പാത്രം കഴുകുന്ന വസ്തുക്കളും

പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സ്‌പോഞ്ചുകളും മറ്റ് വസ്തുക്കളും 15 ദിവസത്തിനുള്ളില്‍ മാറ്റിസ്ഥാപിക്കേണ്ടതാണ്. ഭക്ഷണ അവശിഷ്ടങ്ങളും ഈര്‍പ്പവുമായി ഇവ നിരന്തരം സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതുകൊണ്ട് ഓരോ 15 ദിവസത്തിന് ശേഷവും ഇത് മാറ്റ് സ്ഥാപിക്കണമെന്ന് വിദഗ്ധര്‍ പറയുന്നു. അല്ലാത്തപക്ഷം അവയില്‍ അണുക്കള്‍ അടിഞ്ഞുകൂടുകയും ദുര്‍ഗന്ധമുണ്ടാകുകയും ചെയ്യുന്നു. ഉപയോഗത്തിന് ശേഷം അവ കഴുകി വെയിലത്ത് ഉണക്കേണ്ടതാണ്.

വാട്ടര്‍ ഫില്‍റ്ററുകള്‍വാട്ടര്‍ ഫില്‍റ്ററുകളില്‍ ജല മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നതുകൊണ്ട് അവയുടെ കാര്യക്ഷമത കുറഞ്ഞുവരും. ഓരോ 3-6 മാസത്തിലും ഫില്‍റ്ററുകളും ഒന്നോ രണ്ടോ മാസത്തിലും പിച്ചര്‍ ഫില്‍റ്ററുകളും മാറ്റേണ്ടതുണ്ട്.

കറിപൗഡറുകള്‍

കറി പൗഡറുകളിലെ എക്‌സ്പയറി ഡേറ്റ് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇവ സാധാരണയായി ഓരോ 6 മാസത്തിലും മാറ്റേണ്ടതാണ്. തുറന്ന പാക്കറ്റുകള്‍ അധികകാലം വച്ചിരുന്നാല്‍ അവയുടെ രുചിയും മണവും നഷ്ടപ്പെടും.

പാചകം ചെയ്യുന്ന പാത്രങ്ങള്‍

പാത്രം ഓരോ 5 വര്‍ഷത്തിലൊരിക്കലോ അല്ലെങ്കില്‍ അവയുടെ കോട്ടിംഗ് മോശമാകുമ്പോഴോ പാചകം ചെയ്യുന്ന പാത്രങ്ങള്‍ മാറ്റണം.ഗുണനിലവാരമുളള പാത്രങ്ങള്‍ വളരെക്കാലം നിലനില്‍ക്കും.നോണ്‍ സ്റ്റിക് പാത്രങ്ങള്‍ അവയുടെ പുതുമ നഷ്ടപ്പെട്ടാല്‍ ഉടന്‍ മാറ്റി സ്ഥാപിക്കേണ്ടതാണ്.

ടൂത്ത് ബ്രഷുകള്‍

ദന്ത വിദഗ്ധരുടെ അഭിപ്രായത്തില്‍ ഓരോ 3,4 മാസത്തിലും ടൂത്ത് ബ്രഷ് മാറ്റണം.

ലൂഫകള്‍ബാത്ത് സ്‌പോഞ്ചുകളോ ലൂഫകളോ ഓരോ 2,3 മാസത്തിലും മാറ്റി സ്ഥാപിക്കേണ്ടതാണ്. ഇവ എപ്പോഴും ഈര്‍പ്പവുമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ടും ചര്‍മ്മകോശങ്ങള്‍ പറ്റിപ്പിടിച്ചിരിക്കുന്നതുകൊണ്ടും വൃത്തിഹീനമായിരിക്കും.

ടോയ്‌ലറ്റ് ബ്രഷുകള്‍

ടോയ്‌ലറ്റ് ബ്രഷുകള്‍ ഓരോ 6-12 മാസത്തിലും മാറ്റി സ്ഥാപിക്കുന്നത് ശുചിത്വം ഉറപ്പാക്കും.

ടവ്വലുകള്‍

ദിവസേനെ ഉപയോഗിക്കുമ്പോള്‍ കുളിക്കാന്‍ ഉപയോഗിക്കുന്ന ടവ്വലുകളുടെ നാരുകള്‍ നശിക്കുകയും ദുര്‍ഗന്ധം ഉണ്ടാകാനിടയാക്കുകയും ചെയ്യും. ഒരോ1-2 വര്‍ഷത്തിലും ടവ്വലുകള്‍ മാറ്റേണ്ടതാണ്.

ബെഡ് ഷീറ്റുകള്‍

കിടപ്പുമുറിയിലെ ചില സാധനങ്ങള്‍ ഇടയ്ക്കിടെ മാറ്റിയില്ലെങ്കിലും പൊടി പിടിച്ചതും തേഞ്ഞുപോയതുമായ കിടക്കകള്‍ ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുകയും അലര്‍ജി ഉണ്ടാക്കുകയും ചെയ്യും.

തലയിണകള്‍

തലയിണകളില്‍ എണ്ണയും മറ്റ് അഴുക്കുകളും ഒക്കെ അടിഞ്ഞുകൂടുന്ന ഇടമാണ്. ഓരോ 1-2 വര്‍ഷത്തിലും തലയിണകള്‍ മാറ്റേണ്ടത് അത്യാവശ്യമാണ്.

മെത്തകള്‍നല്ല നിലവാരമുള്ള മെത്ത ഉറക്കത്തെയും ശരീരത്തിന്റെ ആരോഗ്യത്തെയും സഹായിക്കുന്നു. മിക്ക മെത്തകളും 8-10 വര്‍ഷം കഴിയുമ്പോള്‍ ഗുണമേന്മ നഷ്ടപ്പെട്ടിട്ടുണ്ടാകും.

വീട്ടുപകരണങ്ങളും ഫര്‍ണിച്ചറുകളും

റഫ്രിഡ്ജറേറ്ററുകള്‍, എസികള്‍, വാഷിംഗ് മെഷീനുകള്‍ തുടങ്ങിയ വീട്ടുപകരണങ്ങള്‍ ശരിയായി സൂക്ഷിച്ചാല്‍ 15 വര്‍ഷം വരെയൊക്കെ കേടുകൂടാതിരിക്കും. സമയ പരിധിക്ക് ശേഷം അവയുടെ ഗുണനിലവാരത്തെ ബാധിക്കും. വീട്ടുപകരണങ്ങളും കേടായിത്തുടങ്ങി എന്ന് തുടങ്ങുമ്പോള്‍ മാറ്റി സ്ഥാപിക്കേണ്ടതാണ്.

Content Highlights :From toothbrushes to cooking utensils to electrical appliances, there is a period when every item used in daily life needs to be replaced with a new one.

To advertise here,contact us