കാണാന് ഭംഗിയുള്ള വിലകൂടിയ ഫ്രിഡ്ജ് വാങ്ങുക, അതില് നല്ല പാത്രങ്ങളില് രുചികരമായ ഭക്ഷണങ്ങള് സൂക്ഷിക്കുക. പക്ഷേ ഈ ഫ്രിഡ്ജ് ആരുടെയെങ്കിലും മുന്നില്വച്ച് തുറന്നാല് ആകെ നാണക്കേടായാലോ? . ഫ്രിഡ്ജ് തുറക്കുമ്പോള് ദുര്ഗന്ധം മൂലം മൂക്കുപൊത്തുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടോ?. ഉണ്ടെങ്കില് അതിന് പരിഹാരമുണ്ട്.
ഒരു കപ്പ് കല്ലുപ്പ് എടുത്ത് അത് ഫ്രിഡ്ജില് വയ്ക്കുക. ഇവ വായുവില്നിന്ന് ദുര്ഗന്ധം വലിച്ചെടുക്കുകയും ഈര്പ്പം ആഗിരണം ചെയ്യുകയും ചെയ്യും. ഫ്രിഡ്ജ് അടിസ്ഥാനപരമായി തണുപ്പും നനവും ഉള്ള അലമാര പോലെയാണ്. ഓരോ പ്രാവശ്യവും ഫ്രിഡ്ജ് തുറക്കുമ്പോഴും അടുക്കളയിലെ ചൂട് വായുവും ഈര്പ്പവും ഗന്ധവും ഫ്രിഡ്ജിനുള്ളില് എത്തും. അതുപോലെ പഴങ്ങള്, പച്ചക്കറികള്, മാംസം എന്നിവയില്നിന്നുളള എഥിലിന് വാതകം ഇവയെല്ലാം ഫ്രിഡ്ജിന്റെ അകം ദുര്ഗന്ധത്താല് നിറയ്ക്കും. ഉപ്പ് ഒരു സ്പോഞ്ച് പോലെ ഫ്രിഡ്ജില് തങ്ങിനില്ക്കുന്ന ദുര്ഗന്ധത്തെയും ഈര്പ്പത്തെയും വലിച്ചെടുക്കുന്നു. ഇത് ബാക്ടീരിയയും പൂപ്പലും അടിഞ്ഞുകൂടുന്നത് തടയും. അതുകൊണ്ട് ധൈര്യമായി ഈ ചെറിയ അടുക്കളനുറുങ്ങ് പരീക്ഷിച്ച് നോക്കൂ…
Content Highlights : Want to know the benefits of keeping salt in the fridge?