'45 ലക്ഷം രൂപയുടെ ജോലി ഓഫര്‍ നിരസിച്ചു, നഷ്ടബോധം തോന്നുന്നു'; ടെക്കിയുടെ പോസ്റ്റിന് വന്‍ പ്രതികരണം

പണം വേണോ അതോ സ്ഥിരത വേണോയെന്ന് തനിക്ക് മനസിലാകുന്നില്ലായെന്നും പോസ്റ്റില്‍ പറയുന്നു

മെച്ചപ്പെട്ട വരുമാനമുള്ള ജോലി പലരുടെയും സ്വപ്‌നമാണ്. അത്തരത്തില്‍ മികച്ച ഒരു ഓഫര്‍ ലഭിച്ചാല്‍ പലരും ഇരുകൈയും നീട്ടി സ്വീകരിക്കാറുമുണ്ട്. എന്നാല്‍ വലിയ ഒരു തുക ശമ്പളമായി ലഭിച്ചിട്ടും അത് നിരസിച്ച ഒരു ടെക്കിയുടെ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

റെഡിറ്റില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റില്‍ തനിക്ക് രണ്ട് മികച്ച ഓഫറുകള്‍ ലഭിച്ചിരുന്നുവെന്നും എന്നാല്‍ രണ്ടും താന്‍ നിരസിച്ചുവെന്നും ടെക്കി പറയുന്നു. 'എനിക്ക് രണ്ട് ഓഫറുകളാണ് ലഭിച്ചത്. ഒന്ന് 38LPA യ്ക്ക് ഇന്ത്യയിലെ ബഹുരാഷ്ട്ര കമ്പനില്‍ നിന്നും മറ്റൊന്ന് 45LPA യ്ക്ക് ഇന്ത്യയിലെ ഒരു മികച്ച ഒടിടി പ്ലാറ്റ്‌ഫോമില്‍ നിന്നുമാണ്. പക്ഷെ ബാംഗ്ലൂരിലേക്ക് മാറേണ്ട അവസ്ഥ വന്നു. പോരാത്തതിന് ജോലി സമ്മര്‍ദ്ദവും അധികമാണ്. അതിനാല്‍ ഞാന്‍ ആ ഓഫറുകള്‍ നിരസിച്ചു. ഇപ്പോള്‍ കുറ്റബോധം തോന്നുന്നു. പണം വേണോ അതോ സ്ഥിരത വേണോ ?' പോസ്റ്റില്‍ ചോദിക്കുന്നു.

https://www.reddit.com/r/developersIndia/comments/1nsi9ew/left_45_lpa_offer_due_to_high_workload_feeling/?utm_source=share&utm_medium=web3x&utm_name=web3xcss&utm_term=1&utm_content=share_button

പോസ്റ്റില്‍ തന്റെ മുന്‍ പ്രവര്‍ത്തന പരിചയവും വ്യക്തി പങ്കിട്ടിട്ടുണ്ട്. ക്യാമ്പസ് പ്ലേസ്‌മെന്റ് വഴി ആദ്യം ലഭിച്ച ജോലിയില്‍ ഏകദേശം 3.8 LPA ആയിരുന്നു യുവാവിന്റെ വരുമാനം. ഏകദേശം നാല് കമ്പനികള്‍ മാറി ജോലി ചെയ്ത യുവാവിന്റെ നിലവിലെ സാലറി 38LPA യാണ്. ഇപ്പോഴത്തെ വരുമാനം തന്നെ വളരെ മികച്ചതാണെന്ന് പലരും അഭിപ്രായപ്പെട്ടു. ഒരു നിശ്ചിത വരുമാനത്തിനപ്പുറം നമ്മള്‍ സാമ്പത്തിക ഭദ്രതയ്ക്ക് ഒപ്പം തന്നെ ജീവിത നിലവാരവും മാനസിക ആരോഗ്യവും ശ്രദ്ധിക്കേണ്ടതാണെന്ന് ഒരാള്‍ പറഞ്ഞു.

മികച്ച തീരുമാനമാണ് എടുത്തതെന്ന് മറ്റൊരാള്‍ കമന്റ് ചെയ്യുന്നു. ജോലി സംസ്‌കാരവും സമ്മര്‍ദ്ദവും ജീവിത നിലവാരത്തില്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അതില്‍ വിട്ടു വീഴ്ച ചെയ്യേണ്ടെന്നുമായിരുന്നു മറ്റൊരാളുടെ കമന്റ്.

Content Highlights- 'Rejected job offer of Rs 45 lakh, feels lost,' techie's post gets huge response

To advertise here,contact us