ഇന്ത്യ നിരവധി സംസ്കാരങ്ങളുടെയും ആഘോഷങ്ങളുടെയും സംഗമഭൂമിയാണല്ലോ. ഓരോ ആഘോഷങ്ങളും നമ്മൾ അതാത് മേന്മയോട് കൂടിയാണ് ആഘോഷിക്കുന്നത്. അത് ഏത് മതത്തിന്റേതുമാകട്ടെ, ഇന്ത്യയിൽ ഒരു ആഘോഷം എന്നാൽ അത് ജനക്കൂട്ടം കൂടിയാണ്. ഇപ്പോൾ ഒരു ഫ്രഞ്ച് യുവതി ഇന്ത്യയിലെ ആഘോഷങ്ങളെക്കുറിച്ച് പറഞ്ഞ ചില വാക്കുകൾ വൈറലായിരിക്കുകയാണ്.
ഇന്ത്യയിലെയും യൂറോപ്പിലെയും ആഘോഷരീതികളെ താരതമ്യം ചെയ്യുകയാണ് ജൂലിയ ചൈഗ്ന്യു എന്ന യുവതി. ഇന്ത്യയിൽ ഒരു ആഘോഷം എന്നാൽ ആരും ഒറ്റപ്പെടില്ലെന്നും യൂറോപ്പിൽ എന്നാൽ അങ്ങനെയല്ല എന്നുമാണ് ജൂലിയ പറയുന്നത്. ഇന്ത്യയിലേക്ക് മാറിയതിന് ശേഷം താൻ ഒറ്റയ്ക്ക് ഒരു ആഘോഷത്തിലും പങ്കെടുത്തിട്ടില്ല എന്നും ഇവിടെ എല്ലാവരും വീടിന് പുറത്താണ് ആഘോഷിക്കുക എന്നും ജൂലിയ പറയുന്നു. ഇന്ത്യക്കാർ എല്ലാം ഒരുമിച്ച്, മതിമറന്ന് ആഘോഷിക്കുമെന്നും ജൂലിയ പറയുന്നു.
Festivals being celebrated openly in the street instead of behind closed door is one of the things I love the most in India.The closest I can compare it to is Christmas. But in Europe (at least in my experience), once the day comes, people disappear into their homes. If you… pic.twitter.com/TDVitT69dI
ക്രിസ്മസിനെയാണ് ജൂലിയ ഒരു ഉദാഹരണമായി കാണിക്കുന്നത്. യൂറോപ്പിൽ ക്രിസ്മസ് വന്നാൽ എല്ലാവരും വീടിനകത്ത് ഒതുങ്ങിക്കൂടുമെന്നും കുടുംബമില്ലെങ്കിൽ ഏകാന്തതയാകും ഫലമെന്നും ജൂലിയ പറയുന്നു. ഇന്ത്യയിൽ താൻ ഒരു ക്രിസ്മസ് പോലും ഒറ്റയ്ക്ക് ആഘോഷിച്ചിട്ടില്ല. അയൽക്കാർ, സുഹൃത്തുക്കൾ തുടങ്ങി നിരവധി പേര് ഉണ്ടാകും. ഒരാൾ പോലും അവിടെ ഒറ്റയ്ക്കാകില്ല എന്ന് ജൂലിയ പറയുന്നു. സംഗീതം, ഭക്ഷണം, ആചാരങ്ങൾ, ചടങ്ങുകൾ തുടങ്ങി മനുഷ്യരുടെ സ്നേഹം കൂടിയാകുമ്പോൾ താൻ ഇവിടെ സന്തോഷവതിയാണെന്നും ജൂലിയ പറയുന്നു.
നിരവധി പേരാണ് ജൂലിയയുടെ പോസ്റ്റിൽ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയിൽ എല്ലാ ആഘോഷങ്ങളും അടിപൊളിയാണെന്നും ഇവിടെ എല്ലാവരും ഒറ്റക്കെട്ടാണെന്നുമാണ് ചിലർ പറയുന്നത്. ഒരു ആഘോഷം പോലും ഇല്ലാതെ എങ്ങനെയാണ് ഈ രാജ്യത്ത് ഒരാൾക്ക് നിലനിൽക്കാൻ പറ്റുകയെന്നും ചിലർ ചോദിക്കുന്നുണ്ട്. എന്തായാലും ജൂലിയയുടെ ഈ പോസ്റ്റ് നമ്മുടെ ആളുകൾ അങ് ഏറ്റെടുത്തിട്ടുണ്ട്.Content Highlights: French Woman hails Indian celebrations and gatherings