ഇവരെ വിശ്വസിക്കരുത്; നിങ്ങളോട് സത്യസന്ധരല്ലാത്തവരെ തിരിച്ചറിയാം

ചിലപ്പോള്‍ അയാള്‍ പറയുന്നതിനേക്കാള്‍ കൂടതല്‍ സത്യസന്ധമായി അയാളുടെ ശരീരഭാഷയിലൂടെ ആ വ്യക്തിയെ അടുത്തറിയാനും സാധിക്കും.

നിങ്ങള്‍ മാത്രമല്ല നിങ്ങളുടെ ശരീരവും സംസാരിക്കാറുണ്ടെന്ന് അറിയാമോ? അതിന്റെ വിശാല അര്‍ഥമാണ് ശരീരഭാഷ. ഒന്നും സംസാരിക്കാതെ തന്നെ ഒരു വ്യക്തിയുടെ ശരീരഭാഷ നോക്കി അയാളെ വിലയിരുത്താന്‍ കഴിയും. ചിലപ്പോള്‍ അയാള്‍ പറയുന്നതിനേക്കാള്‍ കൂടതല്‍ സത്യസന്ധമായി അയാളുടെ ശരീരഭാഷയിലൂടെ ആ വ്യക്തിയെ അടുത്തറിയാനും സാധിക്കും.

ഒരു മനുഷ്യന്‍ ആത്മാര്‍ഥമായാണ് ചിരിക്കുന്നതെങ്കില്‍ ആ ചിരി അയാളുടെ കണ്ണുകളിലും പ്രതിഫലിക്കും. കണ്ണുകളില്‍ സന്തോഷത്തിന്റെ തിളക്കം മിന്നിമറിയും. എന്നാല്‍ ചിരി അഭിനയിക്കുകയാണെങ്കിലോ കണ്ണുകള്‍ സ്വാഭാവികമായും ആ ചിരിയില്‍ പങ്കുചേരില്ല. കവിള്‍ത്തടങ്ങള്‍ ഉയരില്ല, കണ്ണുകളുടെ അറ്റത്ത് കാക്കക്കാലുകള്‍ പ്രത്യക്ഷപ്പെടില്ല..അത് സന്തോഷത്തിന്റെ ഒരു പ്രകടനം ആയിരിക്കില്ല. ഇനി ശ്രദ്ധിക്കൂ നിങ്ങളെ കാണുമ്പോള്‍ മറ്റുള്ളവരുടെ മുഖത്തുവിടരുന്ന ചിരി ആത്മാര്‍ഥമാണോ എന്ന്.

കണ്ണില്‍ നോക്കി സംസാരിക്കുന്നത് ആത്മവിശ്വാസത്തിന്റെ ലക്ഷണമായിട്ടാണ് കണക്കാക്കുക. എന്തെങ്കിലും ഒളിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കണ്ണില്‍ നോക്കി സംസാരിക്കില്ല. അത് സത്യസന്ധതയുടെ ലക്ഷണവുമല്ല. എന്നാല്‍ കൂടുതല്‍ നേരം കണ്ണില്‍ നോക്കിയിരിക്കുന്നതും ശരിയല്ല. അവരുടെ നോട്ടം സ്വാഭാവികമാണോ എന്ന് തിരിച്ചറിയാനായി സാധിക്കണം. കൃത്യമായി ബാലന്‍സ് ചെയ്യാന്‍ സാധിക്കണം.

നിന്നെക്കുറിച്ച് എനിക്ക് അഭിമാനമുണ്ട്. നിന്റെ നേട്ടത്തില്‍ സന്തോഷിക്കുന്നു എന്നെല്ലാം പറയുന്നവരെ കണ്ടിട്ടില്ലേ. പക്ഷെ അവരുടെ മുഖവും കണ്ണും പറയുന്നത് അതല്ലെങ്കിലേ..അത് വലിയൊരു കളവാണ്. പറയുന്നതിനോട് ചേരുന്ന തരത്തിലുള്ള ഭാവങ്ങളല്ല ഒരാളുടെ മുഖത്ത് പ്രത്യക്ഷപ്പെടുന്നത് എങ്കില്‍ അയാളെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് സാരം. നിങ്ങളെ അഭിനന്ദിക്കുമ്പോഴും നിര്‍വികാരമായാണ് മുഖമെങ്കില്‍ ആ അഭിനന്ദനത്തിന് ഒരു അര്‍ഥവുമില്ലെന്ന് സാരം.

നിങ്ങളുടെ ടോണ്‍,ജെസ്ച്ചര്‍, ശരീരഭാഷ എന്നിവയൊക്കെ കോപ്പിയടിക്കുന്നവരെ കണ്ടിട്ടുണ്ടോ. ചില സൗഹൃദത്തിന്റെ ഭാഗമായി ഇവയെല്ലാം അഡാപ്റ്റ് ചെയ്യുന്നവരുണ്ട്. എന്നാല്‍ മറ്റുചിലര്‍ ഇത് വല്ലാതെ പകര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അതത്ര നല്ല ക്വാളിറ്റിയല്ല. അവര്‍ നിങ്ങളുടെ വിശ്വാസം കവരാനായി നിങ്ങളെ പോലെ നിങ്ങളോട് അഭിനയിക്കുന്നതാകാം.

content Highlights: How to Identify Insincerity through Body Language

To advertise here,contact us