കാബിന്‍ ക്രൂവുമായി പ്രണയം, ഭാര്യയെ ഡിവോഴ്‌സ് ചെയ്തു; ഡിവോഴ്‌സിന് ശേഷം പൈലറ്റ് വിവാഹം കഴിച്ചത് മറ്റൊരാളെ

2020 സെപ്റ്റംബര്‍ 19ന് ഫയല്‍ ചെയ്ത കുഴഞ്ഞുമറിഞ്ഞ ഈ കേസ് ഏക്ദം ന്യായ് എന്ന ഇന്‍സ്റ്റ അക്കൗണ്ടിലൂടെയാണ് ചര്‍ച്ചയായിരുക്കുന്നത്.

കാബിന്‍ ക്രൂവുമായി പ്രണയം, ഭാര്യയെ ഡിവോഴ്‌സ് ചെയ്തു; ഡിവോഴ്‌സിന് ശേഷം പൈലറ്റ് വിവാഹം കഴിച്ചത് മറ്റൊരാളെ
dot image

വിവാഹ വാഗ്ദാനം നല്‍കി പൈലറ്റ് ലൈംഗികമായി ദുരുപയോഗം ചെയ്തു എന്നാരോപിച്ച് സ്‌പൈസ് ജെറ്റ് കാബിന്‍ ക്രൂ നല്‍കിയ പരാതി തള്ളി ഡല്‍ഹി ഹൈക്കോടതി. 2020 സെപ്റ്റംബര്‍ 19ന് ഫയല്‍ ചെയ്ത കുഴഞ്ഞുമറിഞ്ഞ ഈ കേസ് ഏക്ദം ന്യായ് എന്ന ഇന്‍സ്റ്റ അക്കൗണ്ടിലൂടെയാണ് ചര്‍ച്ചയായിരിക്കുന്നത്. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ തമ്മില്‍ അതിലൊരാള്‍ വിവാഹിനാണെന്ന് അറിഞ്ഞുകൊണ്ട് ബന്ധത്തിലേര്‍പ്പെടുകയാണെങ്കില്‍ അതുകൊണ്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ അനുഭവിക്കാനും തയ്യാറാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതിയുടെ പരാതി കോടതി തള്ളിയത്. വിവാഹ വാദ്ഗാനം നല്‍കി ബലാത്സംഗം ചെയ്തു എന്ന വാദവും നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവാഹിതനായ യുവാവ് വിവാഹമോചനം നേടിയതിന് ശേഷം വിവാഹം ചെയ്യാം എന്ന് യുവതിയെ പറഞ്ഞു വിശ്വസിപ്പിക്കുകയും വിവാഹ മോചനം നേടിയ ശേഷം മറ്റൊരു സ്ത്രീയെ വിവാഹം ചെയ്‌തെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്. ഇയാള്‍ രണ്ടുതവണ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നും യുവതി ആരോപിക്കുന്നുണ്ട്.

2020 സെപ്റ്റംബര്‍ 19ന് ഫയല്‍ ചെയ്ത കുഴഞ്ഞുമറിഞ്ഞ ഈ കേസ് ഏക്ദം ന്യായ് എന്ന ഇന്‍സ്റ്റ അക്കൗണ്ടിലൂടെയാണ് ചര്‍ച്ചയായിരിക്കുന്നത്. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ തമ്മില്‍ വിവാഹിതരാണെന്ന് അറിഞ്ഞുകൊണ്ട് ബന്ധത്തിലേര്‍പ്പെടുകയാണെങ്കില്‍ അതുകൊണ്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ അനുഭവിക്കാനും തയ്യാറാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതിയുടെ പരാതിയെ കോടതി തള്ളിയത്.

2017-2018 കാലയളവിലാണ് യുവതി സ്‌പൈസ് ജെറ്റില്‍ കാബിന്‍ ക്രൂ മെമ്പറായി ജോലിയില്‍ പ്രവേശിക്കുന്നത്. മാര്‍ച്ച് 2018ലാണ് യുവതി പൈലറ്റുമായി പരിചയത്തിലാകുന്നത്. കമ്പനിയുടെ ഫോണ്‍ ഡയറക്ടറിയില്‍ നിന്ന് ഫോണ്‍ നമ്പര്‍ കണ്ടെത്തി യുവതിയെ വാട്‌സ്ആപ്പിലൂടെ ബന്ധപ്പെടുകയായിരുന്നെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. 2018 മെയ്് മാസത്തില്‍ പൈലറ്റ് ഇവരെ ഒരു ഹോട്ടലിലേക്ക് ക്ഷണിക്കുകയും മദ്യം നല്‍കി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു. പിറ്റേന്ന്ഇതുസംബന്ധിച്ച് ചോദ്യം ചെയ്തപ്പോള്‍ വിവാഹിതനാണെന്ന് പൈലറ്റ് തുറന്നു സമ്മതിച്ചു. പക്ഷെ ഭാര്യയുമായി വേര്‍പിരിഞ്ഞെന്നും വിവാഹമോചനത്തിന് ശേഷം യുവതിയെ വിവാഹം ചെയ്യാമെന്ന് അയാള്‍ വാക്കുനല്‍കുകയായിരുന്നു. പൈലറ്റ് നല്‍കിയ വാക്ക് വിശ്വസിച്ച യുവതി ഇയാളുമായുള്ള ബന്ധം തുടരുകയായിരുന്നു.

2018 ജൂണില്‍ കൊല്‍ക്കത്തയില്‍ യുവതിയോടൊപ്പം പൈലറ്റ് താമസിച്ചു. മൂന്നുദിവസങ്ങള്‍ ഒരുമിച്ച് താമസിക്കുന്നതിനിടെ ഇവര്‍ തമ്മില്‍ യുവതിയുടെ സമ്മതമില്ലാതെ ശാരീരികബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. പിന്നീട് ജൂലായില്‍ ബെംഗളുരുവില്‍ വച്ചും സമാനമായ രീതിയില്‍ ഇയാള്‍ പെരുമാറിയെന്ന് യുവതി പറയുന്നു. പിന്നീട് 2018 ഓഗസ്റ്റില്‍ യുവതിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഗുഡ്ഗാവിലെ വസതിയില്‍ വച്ചും സമാനമായ രീതിയില്‍ ഇയാള്‍ യുവതിയോട് പെരുമാറി. ആ മാസത്തിനൊടുവില്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞ യുവതി പൈലറ്റിനോട് വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പൈലറ്റ് യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയായിരുന്നുവത്രേ. ഒക്ടോബര്‍ 2018 -2019നിടയില്‍ ഡല്‍ഹിയിലേക്ക് മാറിയപ്പോഴും ഇരുവരും ബന്ധം തുടര്‍ന്നു. വിവാഹ വാഗ്ദാനം ഇയാള്‍ തുടര്‍ന്നു. 2019ല്‍ വീണ്ടും ഗര്‍ഭിണി ആയി. വീണ്ടും ഇയാള്‍ ഗര്‍ഭഛിദ്രത്തിന് യുവതിയെ നിര്‍ബന്ധിച്ചു.

2019-2020 വരെ ഇരുവരും തമ്മിലുള്ള ബന്ധം തുടര്‍ന്നു. ഈ കാലയളില്‍ പൈലറ്റിനൊപ്പം യുവതി ഗോവ. കൂര്‍ഗ്, ഊട്ടി, തിരുവനന്തപുരം എന്നിവിടങ്ങളിലെല്ലാം സഞ്ചരിച്ചു. നവംബര്‍ 2019ല്‍ വിവാഹമോചനം ലഭിച്ചെന്ന് പൈലറ്റ് യുവതിയോട് പറഞ്ഞിരുന്നു. പലപ്പോഴും മാളുകളില്‍ വച്ച് പൈലറ്റിന്റെ അമ്മയുമായി കൂടിക്കാഴ്ച നടത്തിയിട്ടുള്ളതായും യുവതി പറയുന്നു. 2019 ന്യൂയര്‍ പാര്‍ട്ടിയില്‍ മദ്യവും മറ്റുലഹരിയും നുകര്‍ന്ന പൈലറ്റും സുഹൃത്തുക്കളും യുവതിയോട് അപമര്യാദയായി പെരുമാറിയെന്നും യുവതിയുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ പറയുന്നുണ്ട്. ഇങ്ങനെയെല്ലാം ചെയ്തിട്ടും ഇയാള്‍ യുവതിയെ വിവാഹം കഴിക്കാതെ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയായിരുന്നു.

എന്നാല്‍ പൈലറ്റ് വിവാഹിതനാണെന്ന് അറിഞ്ഞുകൊണ്ടാണ് യുവതി ഇയാളുമായി ബന്ധം സ്ഥാപിച്ചതെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ ആരോപണങ്ങള്‍ ഡല്‍ഹി ഹൈക്കോടതി തള്ളി.'ആദ്യത്തെ സംഭവത്തിന് ശേഷം തന്നെ ഇയാള്‍ വിവാഹിതനാണെന്ന കാര്യം യുവതി മനസ്സിലാക്കിയിരുന്നു. എന്നിട്ടും ഇയാളുമായി രണ്ടുവര്‍ഷത്തിലധികം യുവതി ബന്ധം തുടര്‍ന്നു.' കോടതി ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസം നേടിയ പ്രായപൂര്‍ത്തിയായ ആളുകള്‍ ഇത്തരം തെരഞ്ഞെടുപ്പുകള്‍ നടത്തുമ്പോള്‍ ഇതുകൊണ്ടുണ്ടാകുന്ന ഭവിഷ്യത്തിനെ കുറിച്ചും അവര്‍ ആലോചിക്കേണ്ടതുണ്ട്. ബന്ധത്തില്‍ വിള്ളല്‍ വീണാല്‍ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് പറഞ്ഞ് വരുന്നത് ശരിയല്ലെന്ന നിരീക്ഷണവും കോടതി നടത്തി. വിവാഹിതരായ ആളുകള്‍ വിവാഹേതര ബന്ധത്തിന് മുതിരുമ്പോള്‍ അതുകൊണ്ട് ഉണ്ടാകുന്ന എല്ലാ ഭവിഷ്യത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുക്കാനും തയ്യാറാകാണമെന്നും വ്യക്തിപരമായ ധാര്‍മികത അടിച്ചേല്‍പ്പിക്കാന്‍ കോടതിക്ക് സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

Content Highlights: The Captain's Betrayal: A Cabin Crew Member's Heartbreaking Tale

dot image
To advertise here,contact us
dot image