ഒന്നിനെയും ഭയമില്ലെന്നാണ് മനുഷ്യന് പൊതുവേയുള്ള ധാരണയെന്ന പറയാൻ പറ്റില്ലെങ്കിലും, ഫിയർലെസ് എന്ന് സ്വയം പുകഴ്ത്തുവരാണ് ഏറെയും. പേടി ഉളവാക്കുന്ന കാര്യങ്ങളുടെ വമ്പൻ ലിസ്റ്റൊന്നും ജനിക്കുമ്പോഴെ നമുക്കൊപ്പമില്ല. പക്ഷേ ജനിക്കുമ്പോള്‍ നമ്മുടെ ഉള്ളിൽ രണ്ടു തരത്തിലുള്ള ഭയവുമായാണ് ഈ ലോകത്തേക്ക് മനുഷ്യർ എത്തുക എന്നാണ് സൈക്കോളജിസ്റ്റുകളും ന്യൂറോളജിസ്റ്റുകളും പറയുന്നത്. കുഞ്ഞായിരിക്കുമ്പോഴുണ്ടാകുന്ന അപകടങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തിലാണ് ജനിക്കുമ്പോൾ തന്നെ ഈ രണ്ട് പേടിയുമായി ഓരോ മനുഷ്യക്കുഞ്ഞും ജനിക്കുന്നത്. അടിസ്ഥാനപരമായി മനുഷ്യർക്കുള്ള രണ്ട് ഭയങ്ങളാണുള്ളത്, വീഴുക എന്നതും വലിയ ശബ്ദങ്ങളും.
1960ൽ നടത്തിയ വിശ്വൽ ക്ലിഫ് എക്സ്പിരിമെന്റാണ് ഇതിന്റെ ഏറ്റവും വലിയ തെളിവുകളിലൊന്ന്. ഈ പരീക്ഷണത്തിൽ ആറു മുതൽ 14 മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളെ ട്രാൻസ്പെരന്റായ, താഴെ വീഴുമെന്ന് തോന്നിക്കുന്ന തരത്തിലുള്ള ഒരു പ്രതലത്തിൽ ഇരുത്തി. പിന്നാലെ അവർക്ക് ഏറ്റവും വിശ്വാസമുള്ള ആളുകളോട് അവരെ അടുത്തേക്ക് വരാൻ പ്രോത്സാഹിപ്പിച്ചു. എന്നാൽ ഭൂരിഭാഗം കുഞ്ഞുങ്ങളും ഇരുന്നിടത്ത് നിന്ന് അനങ്ങാൻ തയ്യാറായില്ല. വീഴുമെന്ന ഉള്ളിൽ മുന്നേയുള്ള ഭയമൂലമാണ് ഇത് സംഭവിച്ചത്. അതേസമയം ഇഴയാൻ തുടങ്ങിയിട്ടില്ലാത്ത കുഞ്ഞുങ്ങളിൽ വലിയ മാറ്റങ്ങളൊന്നും കണ്ടതുമില്ല. ഇഴഞ്ഞുതുടങ്ങുന്നത് ഉൾപ്പെടയുള്ള ചലനങ്ങൾ വികസിക്കുന്നത് അനുസരിച്ചാണ് മുന്നേതന്നെ ഉള്ളിലുള്ള ഇത്തരം ഭയങ്ങളും പുറത്തേക്ക് വരാൻ ഇടയാക്കൂ.
സമാനമായി ജന്മനാ വലിയ ശബ്ദങ്ങളോടും ഭയമുണ്ടാകും. ലോഹങ്ങൾ കൂട്ടിമുട്ടുമ്പോഴുണ്ടാകുന്ന ശബ്ദം അല്ലെങ്കിൽ ബലൂൺ പൊട്ടുമ്പോഴുണ്ടാകുന്ന ശബ്ദമൊക്കെ കുഞ്ഞുങ്ങളെ പേടിപ്പെടുത്തുന്നവയാണ്. ഇത്തരം ശബ്ദങ്ങൾ കേട്ടാൽ നവജാത ശിശുക്കൾ ഞെട്ടും കരയും മാത്രമല്ല അസ്വസ്ഥതകൾ കാട്ടുകയും ചെയ്യും. അക്കോസ്റ്റിക്ക് സ്റ്റാർട്ടിൽ റിഫ്ളക്സ് എന്നാണ് ഈ പ്രതികരണത്തെ വിളിക്കുന്നത്. അപകടങ്ങളെ അതിജീവിക്കാനായി തലച്ചോറിൽ വളരെ മുന്നേ തന്നെ ഉറച്ചുപോയതാണ്. വലിയ ശബ്ദങ്ങൾ അപകടസൂചനയായാണ് കണക്കാക്കപ്പെടുന്നത്. ലോകവുമായി യാതൊരു ബന്ധവും മുന്നേ ഉണ്ടാകാഞ്ഞിട്ടും ഇത്തരം ശബ്ദങ്ങൾക്ക് കുഞ്ഞുങ്ങൾ പ്രതികരിക്കുന്നുണ്ട്.
ഈ രണ്ട് ഭയങ്ങൾ ജനിക്കുമ്പോഴേ ഉള്ളിലുള്ളവയാണെങ്കിൽ മറ്റുള്ളവ നമ്മുടെ വ്യക്തിപരമായ അനുഭവത്തിലൂടെയും വളർത്തുന്ന രീതിയുമൊക്കെ അനുസരിച്ചാക്കും ഉണ്ടാവുക. ചില ഭയങ്ങൾ തെറാപ്പിയിലൂടെയും മറ്റും ഇല്ലാതാക്കാനും സാധിക്കും. സൈക്കോളജിസ്റ്റുമാരും തെറാപ്പിസ്റ്റുകളും ഉത്കണ്ഠയും ഭയങ്ങളും മാറ്റാൻ മാർഗങ്ങ നിർദേശങ്ങള്‍ നൽകാറുണ്ട്. ആകെ രണ്ടുതരത്തിലുള്ള ഭയങ്ങളുമായിട്ടെ മനുഷ്യർ ജനിക്കാറുള്ളു, ബാക്കിയെല്ലാം ജീവിതത്തിനിടയിൽ നമ്മളിലേക്ക് വന്നുചേരുന്നതാണ്.Content Highlights: The two fears wired into our brain in primitive survival system