കിടക്കവിരികളും ബാത്ത്മാറ്റുകളും വര്‍ഷങ്ങളോളം ഉപയോഗിക്കാറുണ്ടോ? അവയ്ക്കുമുണ്ട് എക്സ്പയറി ഡേറ്റ്

വൃത്തിയും ആരോഗ്യവും കണക്കിലെടുത്ത് വീട്ടുപകരണങ്ങളെ എങ്ങനെ സംരക്ഷിക്കാം

വീട്ടില്‍ ഉപയോഗിക്കുന്ന ബെഡ്ഷീറ്റുകള്‍, ടോയ്‌ലറ്റ് ബ്രഷുകള്‍, നോണ്‍സ്റ്റിക് പാത്രങ്ങള്‍ തുടങ്ങി പല ഉപകരണങ്ങള്‍ക്കും എക്‌സ്പയറി ഡേറ്റ് ഉണ്ട്. അവ ഓരോന്നും ഇത്ര കാലത്തിനുള്ളില്‍ ഉപയോഗിക്കരുത്. ഓരോ വസ്തുക്കളുടെയും കാലയളവ് എത്രയെന്ന് അറിയാം. നിങ്ങളുടെ വീട്ടില്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്ന കിടക്കവിരികള്‍, ടോയ്‌ലറ്റ് ബ്രഷുകള്‍, ബാത്ത് മാറ്റുകള്‍ , നോണ്‍സ്റ്റിക് പാത്രങ്ങള്‍, കിടക്ക തുടങ്ങിയ സാധനങ്ങളൊക്കെയുണ്ടോ? അവ ഇതുവരെ മാറ്റിയിട്ടില്ലേ? എന്നാല്‍ നിങ്ങള്‍ക്ക് വൃത്തിയില്ലെന്ന് പറയേണ്ടിവരും.

എത്രയും വേഗം അവ മാറ്റി സ്ഥാപിക്കുന്നതാണ് നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്. ഡോ.മനന്‍ വോറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യങ്ങളെക്കുറിച്ച് പറയുന്നത്. വീഡിയോ കുറഞ്ഞ സമയംകൊണ്ട് നിരവധി ആളുകള്‍ കാണുകയും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ചില വീട്ടുപകരണങ്ങള്‍ എത്രനാളാണ് ഉപയോഗിക്കേണ്ടത്? അവ മാറ്റേണ്ട സമയം എപ്പോഴാണ് എന്നെല്ലാം വീഡിയോയില്‍ പറയുന്നുണ്ട്.

ബാത്ത് മാറ്റുകള്‍

ഒരിക്കല്‍ ബാത്ത്‌റൂമിന് മുന്നില്‍ ചവിട്ടി വിരിച്ചുകഴിഞ്ഞാല്‍ പിന്നെ ഒരിക്കലും നമ്മളില്‍ പലരും അതിനെക്കുറിച്ച് ചിന്തിക്കാറുപോലും ഇല്ല. പക്ഷേ അങ്ങനെയല്ല വേണ്ടത് ശുചിത്വം പാലിക്കാനും ബാക്ടീരിയകള്‍ അടിഞ്ഞുകൂടുന്നത് ഒഴിവാക്കാനും ബാത്ത് മാറ്റുകള്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഉപയോഗിക്കരുത്. അത് വര്‍ഷത്തിലൊരിക്കല്‍ മാറ്റി സ്ഥാപിക്കണം.

കിടക്കവിരികള്‍

വര്‍ഷങ്ങളുടെ പഴക്കമുള്ള ബെഡ്ഷീറ്റുകള്‍ ഉപയോഗിക്കാറുണ്ടോ? കീറിയാലും അത് തന്നെ ഉപയോഗിക്കുന്നവരാണെങ്കില്‍ ഇക്കാര്യം അറിഞ്ഞോളൂ. ഓരോ രണ്ട് വര്‍ഷത്തിലും ബെഡ് ഷീറ്റുകള്‍ മാറ്റേണ്ടതുണ്ട്.

ടോയ്‌ലറ്റ് ബ്രഷുകള്‍ടോയ്‌ലറ്റ് ബ്രഷുകളുടെ കാര്യത്തിലും വളരെ ശ്രദ്ധ ആവശ്യമാണ്. കുളിമുറികളില്‍ ശരിയായ ശുചിത്വം ഉറപ്പാക്കാന്‍ ഓരോ 8 മുതല്‍ 10 മാസത്തിലും ഇവ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്.

നോണ്‍സ്റ്റിക് പാത്രങ്ങള്‍നോണ്‍സ്റ്റിക് പാത്രങ്ങള്‍ സാധാരണയായി കൂടുതല്‍കാലം നിലനില്‍ക്കുന്നവയാണ്. എന്നാലും അതിനും എക്‌സ്പയറി ഡേറ്റ് ഉണ്ട്. ഓരോ അഞ്ച് വര്‍ഷത്തിലും അവ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. അഥവാ അവയുടെ കോട്ടിംഗ് അടര്‍ന്ന് പോവുകയാണെങ്കില്‍ തീര്‍ച്ചയായും അവ മാറ്റേണ്ടതാണ്.

മെത്തകള്‍സുഖകരമായ ഉറക്കത്തിന് കിടക്ക വളരെ ആവശ്യമാണ്. പക്ഷേ ഓരോ എട്ട് വര്‍ഷത്തിനും അവ മാറ്റേണ്ടതാണെന്നാണ് ഡോ. മനന്‍ വോറ പറയുന്നത്.

കിടക്കഎങ്ങനെ ഉപയോഗിക്കുന്നുവെന്നും എങ്ങനെ പരിചരിക്കുന്നു എന്നതിന്റെയും അടിസ്ഥാനത്തില്‍ കിടക്കകള്‍ കൂടുതല്‍ കാലം നിലനില്‍ക്കും. പക്ഷേ അതിലുണ്ടാകുന്ന തേയ്മാനവും പൊട്ടലും കീറലും എല്ലാം കണക്കിലെടുത്ത് ഒരു കട്ടില്‍ 12-18 വര്‍ഷം വരെ ഉപയോഗിക്കാം. വീട്ടുപകരണങ്ങള്‍ എപ്പോള്‍ മാറ്റി സ്ഥാപിക്കണമെന്ന് അറിഞ്ഞിരിക്കുന്നത് ശുചിത്വം പാലിക്കാന്‍ സഹായിക്കുകയും വീട് വൃത്തിയായും ചിട്ടയായും ഇരിക്കാനും സഹായിക്കും.

Content Highlights :Do you know which household appliances need to be replaced as soon as possible?

To advertise here,contact us