'ദ ഡ്രൈവര്‍ അമ്മ' റൈഡ് റോള്‍സ് റോയിസ്

ദുബായില്‍ ആഡംബര റോള്‍സ് റോയ്‌സ് ഓടിച്ച് മണിയമ്മ, അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര

'ദ ഡ്രൈവര്‍ അമ്മ'  റൈഡ് റോള്‍സ് റോയിസ്
dot image

ഇങ്ങ് കേരളത്തിലെ 72 വയസുകാരിയായ മണിയമ്മ അങ്ങ് ദുബായില്‍ റോള്‍സ് റോയ്‌സ് ഗോസ്റ്റ് ഓടിക്കുന്ന വീഡിയോ ഇന്‍റർനെറ്റില്‍ തരംഗമാവുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ക്ലിപ്പില്‍ സെറ്റ് സാരി ധരിച്ച് മണിയമ്മ വാഹനമോടിക്കുന്നത് കൗതുകം നിറഞ്ഞ കാഴ്ചയാണ്. തന്റെ അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റ് അഭിമാനത്തോടെ വീഡിയോയില്‍ ഇവര്‍ കാണിക്കുന്നുമുണ്ട്.

മണിയമ്മയുടെ വീഡിയോ കണ്ട് പ്രമുഖ വ്യവസായിയായ ആനന്ദ് മഹീന്ദ്ര അത്ഭുതപ്പെടുകയും ജീവിതത്തോടുള്ള അവരുടെ അഭിനിവേശത്തെ പ്രശംസിക്കുകയും ചെയ്തു. ഇതിനകം ലക്ഷക്കണക്കിന് ആളുകള്‍ ഈ വീഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

ലോകത്തിലെ ഏത് തരം വാഹനവും ഓടിക്കാന്‍ തരത്തിലുള്ള അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സ് ഉള്ള ഏറ്റവും പ്രായംകൂടിയ വനിതയാണ് മണിയമ്മയാണെന്ന് കാണിച്ച് ഒരു സോഷ്യല്‍മീഡിയ ഉപഭോക്താവ് എഴുതുകയും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനെ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

മണിയമ്മയെ ലോകമെമ്പാടും ഉളള എല്ലാ മലയാളികള്‍ക്കും നന്നായി അറിയാം ' ദ ഡ്രൈവര്‍ അമ്മ' എന്നറിയപ്പെടുന്ന എറണാകുളംകാരിയായ മണിയമ്മയ്ക്ക് ഡ്രൈവിംഗ് അത്രയ്ക്കും ആവേശമാണ്. ഇതിന് മുന്‍പ് പല വൈറല്‍ വീഡിയോകളിലൂടെയും ആളുകള്‍കള്‍ക്ക് സുപരിചിതയായിക്കഴിഞ്ഞ ആളാണ് ഈ അമ്മ. ട്രക്കുകളും ക്രയിനുകളും ഉള്‍പ്പടെ 11 തരം വാഹനങ്ങള്‍ ഓടിക്കാനുള്ള ലൈസന്‍സ് ഇവര്‍ക്കുണ്ട്. വിലകൂടിയ കാറുകള്‍, എക്‌സവേറ്ററുകള്‍, ക്രെയിനുകള്‍, റോഡ് റോളര്‍ ഇവയൊക്കെ ഓടിക്കുന്ന വീഡിയോകള്‍ മണിയമ്മ സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.

ഭര്‍ത്താവിന്റെ പ്രോത്സാഹനത്തില്‍ 1978 കാലത്താണ് മണിയമ്മ ഡ്രൈവിംഗ് പഠിക്കുന്നത്. ദമ്പതികള്‍ സ്വന്തമായി ഡ്രൈവിംഗ് സ്‌കൂളും നടത്തിയിരുന്നു. 2004 ല്‍ ഭര്‍ത്താവ് മരിച്ചതിന് ശേഷം കുടുംബം പുലര്‍ത്താനായാണ് മണിയമ്മ ഡ്രൈവിംഗ് സ്‌കൂള്‍ ചുമതല ഏറ്റെടുത്തത്. വളരെ മനോഹരമായും വ്യത്യസ്തമായും ജീവിതത്തെ കാണുകയും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുകയും ചെയ്യുന്ന മണിയമ്മയുടെ ജീവിതം എല്ലാവര്‍ക്കും പ്രചോദനം കൂടിയാണ്.

Content Highlights :Maniamma drives a luxurious Rolls Royce in Dubai. Anand Mahindra congratulates her

dot image
To advertise here,contact us
dot image