ചിങ്ങമാസമിങ്ങെത്തി. കേരളത്തില് ചിങ്ങമെന്നാല് ഓണം മാത്രമല്ല, കല്യാണ സീസണ് കൂടിയാണ്. വിവാഹം അടുക്കുന്നതോടെ ഫേഷ്യലും പെഡിക്യൂറും മാനിക്യൂറുമെല്ലാമായി ബിഗ് ഡേയില് ഏറ്റവും സുന്ദരിയായി പ്രത്യക്ഷപ്പെടാനുള്ള തയ്യാറെടുപ്പിലായിരിക്കും മണവാട്ടി..പുരുഷന്മാരാകട്ടെ ഇതൊന്നും ശ്രദ്ധിക്കാറില്ലായിരുന്നു. എന്നാല് ഇന്ന് കാഴ്ചപ്പാടുകള് മാറി. പെണ്കുട്ടികള്ക്കൊപ്പം പുരുഷന്മാരും സൗന്ദര്യസംരക്ഷണത്തിനൊക്കെ മിനക്കെടാന് തുടങ്ങിയിട്ടുണ്ട്. ഏതായാലും വിവാഹം ഉറപ്പിച്ച പുരുഷന്മാര്ക്കുള്ള ചില്ലറ ടിപ്സ് തരാം.
ക്ലെന്സിങ് - ദിവസവും രാവിലെയും രാത്രിയും മുഖം വൃത്തിയായി ക്ലീന് ചെയ്യണം
എക്സ്ഫോളിയേറ്റ് - ആഴ്ചയില് രണ്ടുതവണ മുഖത്തെ മൃതകോശങ്ങളെ നീക്കുന്നതിന് വേണ്ടി സ്ക്രബ് ഉപയോഗിച്ച് എക്സ്ഫോളിയേറ്റ് ചെയ്യാം.
മോയ്ചറൈസിങ് - ഒഴിവാക്കാന് പാടില്ലാത്ത ഒന്ന്..
സണ്ക്രീന് - പുറത്തിറങ്ങുമ്പോള് സണ്സ്ക്രീന് പുരട്ടാന് മറക്കാതിരിക്കാം.
നന്നായി വെള്ളം കുടിക്കുക - ചര്മം ഡിഹൈഡ്രേറ്റായി പോയാല് ആകെ ഡള്ളായ ഫീല് ഉണ്ടാകും. ദിവസം എട്ട് ഗ്ലാസ് വരെ കുടിക്കാം.
പുതിയ പ്രൊഡക്ടുകള് പരീക്ഷിക്കരുത് - വിവാഹം അടുത്തുകഴിഞ്ഞാല് പൊതുവേ ചര്മത്തില് ഒന്നും ചെയ്യാത്ത വ്യക്തിയാണെങ്കില് പെട്ടെന്നൊരു ചേഞ്ചിന് വേണ്ടി അതുവരെ ഉപയോഗിക്കാത്ത പ്രൊഡക്ടുകള് ഉപയോഗിക്കരുത്. അത് ചിലപ്പോള് ഗുണത്തേക്കാള് ദോഷം ചെയ്യും. ഉപയോഗിച്ച് ശീലമുള്ളത് മാത്രം മുഖത്ത് അപ്ലൈ ചെയ്താല് മതി.
ഉറക്കം - കണ്ണിന് അടിയിലുണ്ടാകുന്ന കറുത്ത പാടുകള് ഒഴിവാക്കാന് നല്ല രീതിയില് ഉറങ്ങുക മാത്രമാണ് പ്രതിവിധി. വിവാഹത്തിന് മുന്പുള്ള ആഴ്ചകളില് ചുരുങ്ങിയത് എട്ട് മണിക്കൂര് എങ്കിലും നിര്ബന്ധമായും ഉപയോഗിക്കണം.
ഭക്ഷണം ശ്രദ്ധിക്കാം - ജങ്ക് ഫുഡ് വാരിവലിച്ചുകഴിക്കരുത്. ഫ്രൂട്സും പച്ചക്കറികളും കഴിക്കാം. ആന്റി ഓക്സിഡന്റുകള് നിങ്ങളുടെ ചര്മത്തിന്റെ അടുത്ത സുഹത്താണ്. കൊളാജന് പ്രൊഡക്ഷന് വേണ്ടി പ്രൊട്ടീന് കഴിക്കാം.
Content Highlights: wedding season skincare for men