
ചില കോഴികള്ക്ക് ആയുസ് കൂടുതലാണ്. എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിലും അവ അതിനെയെല്ലാം പുല്ലുപോലെ അതിജീവിക്കും. അങ്ങനെ ഒരു കോഴിയാണ് ഈ പിടക്കോഴി. ഇവള് ആള് ചില്ലറക്കാരിയല്ല.
പേര് പേള്..വയസ് 14. ലോകത്തിലെ തന്നെ ഏറ്റവും പ്രായംകൂടിയ കോഴിയെന്ന ബഹുമതിയാണ് കൗമാരക്കാരിയായ പേളിന് ലഭിച്ചിരിക്കുന്നത്. അമേരിക്കയിലെ ടെക്സസിലെ സോന്യ ഹള് എന്ന സ്ത്രീയാണ് പേളിന്റെ ഉടമസ്ഥ. ഇക്കഴിഞ്ഞ മെയ് 22 ന് ലോകത്തിലെ ഏറ്റവും പ്രായംകൂടിയ കോഴിയെന്ന ഗിന്നസ് വേള്ഡ് റെക്കോര്ഡ് പേള് സ്വന്തമാക്കിയിട്ടുണ്ട്.
2011 മാര്ച്ച് 13 നാണ് സോന്യ ഹള് തന്റെ സ്വകാര്യ ഇന്ക്യുബേറ്ററില് പേള് എന്ന കോഴിക്കുഞ്ഞിനെ വിരിയിച്ചെടുക്കുന്നത്.സോന്യ തന്റെ വീട്ടിലെ അംഗങ്ങളെപ്പോലെതന്നെയാണ് വീട്ടിലെ കോഴിയെയും പൂച്ചയെയും ഒക്കെ കാണുന്നത്.
അതുപോലെ ആ വീട്ടിലെ ഒരു അംഗം തന്നെയാണ് പേളും.ആദ്യ കാലങ്ങളില് അവള് മറ്റ് കോഴികള്ക്കൊപ്പം പുറത്ത് കൂട്ടില് താമസിക്കുകയായിരുന്നു, എന്നാല് പേളിന് ഇപ്പോള് പ്രായമായതുകൊണ്ടുതന്നെ നടക്കാന് പ്രയാസമാണ്. അതിനാല് കൂടുതല് സമയവും വീട്ടിലെ അലക്കുമുറിയിലാണ് അവള് ഇപ്പോള് സമയം ചെലവഴിക്കുന്നതെന്ന് സോന്യ പറയുന്നു.
ടിവി കാണാനും വീട്ടിലെ പൂച്ചക്കുട്ടിയോട് കളിക്കുന്നതുമെല്ലാം പേളിന് ഇഷ്ടമുള്ള കാര്യമാണ്. ഒരിക്കല് പേളിന്റെ ഒരു കാല് ഒടിയുകയും , പിന്നീട് ആര്ത്തറൈറ്റിസ്, ചിക്കന്പോക്സ് എന്നിങ്ങനെ പല രോഗങ്ങളും ബാധിക്കുകയും ചെയ്തിരുന്നു. എന്നാല് അതിനെയൊക്കെ മറികടന്നാണ് പേള് ഇപ്പോഴും ജീവിക്കുന്നത്.
മിക്ക കോഴികളും ശരാശരി അഞ്ച് മുതല് എട്ട് വര്ഷം വരെ ജീവിച്ചിരിക്കുമ്പോള് പേള് തന്റെ 14മത്തെ വയസില് എത്തി നില്ക്കുകയാണ്. ഇതിന് മുന്പ് ജീവിച്ചിരുന്നതില് ഏറ്റവും പ്രായംകൂടിയ കോഴി അമേരിക്കയിലെ മിഷിഗണില് മാര്സി ഡാര്വിന് എന്ന സ്ത്രീ വളര്ത്തിയിരുന്ന പീനട്ട് ആയിരുന്നു. 2023 ഡിസംബര് 25 ന് 21 വയസും 238 ദിവസവും പ്രായമുളളപ്പോള് പീനട്ട് ചത്തുപോവുകയായിരുന്നു.
Content Highlights :Learn about the chicken that made it into the Guinness World Records as the world's oldest chicken