'ഇന്ത്യയില്‍ ജീവിക്കാന്‍ എളുപ്പമല്ല; ചായയ്ക്ക് കൊടുത്തത് 1000 രൂപ': അനുഭവം പങ്കുവച്ച് വ്ളോഗര്‍

ഇന്ത്യയിലെ ജീവിതം ചിലവേറിയതെന്ന് ദുബായില്‍ താമസിക്കുന്ന ഇന്ത്യന്‍ ട്രാവല്‍ വ്ളോഗറും റേഡിയോ അവതാരകനുമായ പരീക്ഷിത് ബലോച്ചി

dot image

ന്ത്യയില്‍ ജീവിതച്ചെലവ് വര്‍ധിച്ചു വരുന്നതായി ദുബായില്‍ താമസിക്കുന്ന ഇന്ത്യന്‍ ട്രാവല്‍ വ്ളോഗറും റേഡിയോ അവതാരകനുമായ പരീക്ഷിത് ബലോച്ചി. അടിസ്ഥാന സാധനങ്ങളുടെ വിലയില്‍ വരെ പ്രതീക്ഷിക്കാവുന്നതിലപ്പുറം വിലവര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും ബലോച്ചി പറഞ്ഞു. ഒരു എന്‍ആര്‍ഐ പോലും ഇന്ത്യയില്‍ വന്നിട്ട് സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

മുംബൈയിലെ ഒരു ഹോട്ടലില്‍ ഒരു ചായക്ക് 1000 രൂപ ചെലവായതിന്റെ ഉദാഹരണവും ബലൂചി വീഡിയോയില്‍ പറയുന്നുണ്ട്. 'ഒരു എന്‍ആര്‍ഐ എന്ന നിലയില്‍ ഇന്ത്യയില്‍ ദരിദ്രനാകേണ്ടി വരുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ഇനി അങ്ങനെ അല്ല'- ബലൂചി പറഞ്ഞു.

ബലൂചിയുടെ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. 'എല്ലാ വര്‍ഷവും ഞാന്‍ ബോംബെയില്‍ വരാറുണ്ട്, ദുബായ് പോലെ തന്നെ അല്ലെങ്കില്‍ അതിലും കൂടുതലാണ് ഇവിടുത്തെ ചിലവുകള്‍' ഒരു ഉപയോക്താവ് പറഞ്ഞു.' ഇന്ത്യയില്‍ വന്നതിനു ശേഷം ദരിദ്രനായത് ഞാന്‍ മാത്രമാണെന്നാണ് വിചാരിച്ചത്' മറ്റൊരു ഉപയോക്താവ് പറഞ്ഞു.' ഇവിടെ ഉള്ളവര്‍ എങ്ങനെ ഇത് കൈകാര്യം ചെയ്യുന്നുവെന്നത് അത്ഭുതമാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: NRI's Viral video On expensive life of india

dot image
To advertise here,contact us
dot image