ഡേറ്റിങ് ആപ്പില്‍ സജീവമാകും മുന്‍പ്; സ്ത്രീകള്‍ക്കിഷ്ടം ഈ ഹോബികളുള്ള പുരുഷന്മാരെ

യുവതികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പുരുഷന്മാരുടെ ചില ഹോബികള്‍ ഏതൊക്കെയാണെന്നും എന്തുകൊണ്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.

ഡേറ്റിങ്ങ് ആപ്പില്‍ പങ്കാളികളെ തേടിക്കൊണ്ടിരിക്കുകയാണോ..എങ്കില്‍ ഡേറ്റ് സൈക്കോളജി നടത്തിയ ഈ സര്‍വേ റിപ്പോര്‍ട്ട് നിങ്ങള്‍ തീര്‍ച്ചയായും വായിച്ചിരിക്കണം. യുവതികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പുരുഷന്മാരുടെ ചില ഹോബികള്‍ ഏതൊക്കെയാണെന്നും എന്തുകൊണ്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. ഇത് മനസ്സിലാക്കിയാല്‍ പങ്കാളികളെ കണ്ടെത്താന്‍ വലിയ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ത്രീകള്‍ക്ക് ഏറ്റവും താല്പര്യമുള്ള പുരുഷന്റെ ഹോബി ഇതാണ്

ഡേറ്റ് സൈക്കോളജി പ്രകാരം പുരുഷന്മാരുടെ 74 ഹോബികളാണ് വിലയിരുത്തിയത്. അതില്‍ സ്ത്രീകള്‍ക്ക് ഏറ്റവും ഇഷ്ടം വായനയാണത്രേ. 98.2 ശതമാനം സ്ത്രീകളും ഏറ്റവും കൂടുതല്‍ റേറ്റിങ് നല്‍കിയത് വായനയ്ക്കാണ്. ബുദ്ധിസാമര്‍ഥ്യത്തിന് വില നല്‍കുന്നവരാണ് സ്ത്രീകള്‍ എന്നതിലേക്കാണ് ഇത് വിരല്‍ചൂണ്ടിയത്. വിദേശഭാഷാ പഠനം, സംഗീതോപകരണങ്ങള്‍ വായിക്കുക, പാചകം തുടങ്ങിയവയും സ്ത്രീകള്‍ക്ക് വളരെ ഇഷ്ടമുള്ള ഹോബികളാണത്രേ. ഈ ആക്ടിവിറ്റികള്‍ അവരുടെ സര്‍ഗാത്മകത, സാംസ്‌കാരിക അവബോധം, നൈപുണി വികസനം എന്നിവയെ സഹായിക്കുന്നതാണെന്ന് സര്‍വേ പറയുന്നു. പെയിന്റിങ്, എഴുത്ത്, ഫോട്ടോഗ്രാഫി എന്നിവയും സര്‍വേയില്‍ മികച്ച സ്‌കോറാണ് നേടിയത്. സമയം ക്രിയാത്മകമായ, സര്‍ഗാത്മകമായ കാര്യങ്ങള്‍ക്കായി നീക്കിവയ്ക്കുന്ന പുരുഷന്മാരെയാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ താല്പര്യമെന്നും സര്‍വേയില്‍ പറയുന്നു.

ഏറ്റവും ഇഷ്ടപ്പെട്ട ഹോബികളെന്ന പോലെ സ്ത്രീകള്‍ക്ക് ഒട്ടും താല്പര്യമില്ലാത്ത ഹോബികളും ഉണ്ട്. അതിലൊന്ന് നേരം കളയുന്നതിനായി ഓണ്‍ലൈനില്‍ സജീവമാകുന്ന ഏര്‍പ്പാടാണ്. പോണോഗ്രഫിയില്‍ താല്പര്യമുള്ളവരോടും, ക്ലബിങ് ഇഷ്ടപ്പെടുന്നവരോടും ഡിബേറ്റിങ് താല്പര്യമുള്ളവരോടും കോമിക് താല്പര്യമുള്ളവരോടും സ്ത്രീകള്‍ക്ക് പൊതുവേ താല്പര്യക്കുറവാണ്. അതുപോലെ ധാരാളം പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന പുരുഷന്മാരെയും സ്ത്രീകള്‍ക്ക് താല്പര്യമില്ല.

സ്മാര്‍ട്ടായ വിവേകത്തോടെ സമയം ചെലവഴിക്കുന്ന പുരുഷന്മാരെയാണ് സ്ത്രീകള്‍ക്ക് പൊതുവെ ഇഷ്ടമെന്നാണ് ഈ സര്‍വേയില്‍ പറഞഅഞുവയ്ക്കുന്നത്. ബുദ്ധിസാമര്‍ഥ്യവും, സര്‍ഗാത്മകതയും സാംസ്‌കാരിക അവബോധവും ഉള്ളവരെയാണ് അവര്‍ക്ക് താല്പര്യം.

Content Highlights: What really attracts a woman and what doesn’t: Data decodes dating game secrets

To advertise here,contact us