അല്ലു അര്‍ജുനെ പോലെ ഫിറ്റ് ആന്‍ഡ് ഹാന്‍സം ആയാലോ ? ഈ ഏഴ് ടിപ്പുകള്‍ പരീക്ഷിച്ചു നോക്കൂ

മികച്ച ഫിറ്റ്‌നെസ് കാത്ത് സൂക്ഷിക്കുന്ന ഒരാളാണ് അല്ലു അര്‍ജുന്‍

സിനിമ താരങ്ങളുടെയും പല മോഡൽസിന്‍റെയും ഫിറ്റ്‌നെസ് കണ്ട് അതിശയിക്കാറുണ്ട് അല്ലേ. അത്തരത്തില്‍ മികച്ച ഫിറ്റ്‌നെസ് കാത്ത് സൂക്ഷിക്കുന്ന ഒരാളാണ് അല്ലു അര്‍ജുന്‍. അദ്ദേഹത്തെപ്പോലെ ഫിറ്റ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ആകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കിതാ അല്ലു പിന്തുടരുന്ന ഏഴ് സീക്രട്ട് ടിപ്പുകള്‍.

പ്രഭാതഭക്ഷണവും വ്യായാമവും

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും ഊര്‍ജ്ജ നില നിലനിര്‍ത്തുന്നതിനുമായി ഒരു വ്യായാമത്തോടെയാണ് അല്ലു അര്‍ജുന്‍ തന്റെ ദിവസം ആരംഭിക്കുന്നത്. തുടര്‍ന്ന് ശരീരത്തിന് ഊര്‍ജ്ജം പകരുന്നതും സജീവവുമായ ദിവസത്തിനായി ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയ പ്രഭാതഭക്ഷണമാണ് അല്ലുവിൻ്റെ ശീലം.

പ്രോട്ടീൻ റിച്ച് മുട്ട

ഉയര്‍ന്ന നിലവാരമുള്ള പ്രോട്ടീനിന്റെയും അവശ്യ പോഷകങ്ങളുടെയും മികച്ച ഉറവിടമാണ് മുട്ട. അല്ലു അര്‍ജുന്‍ പോലെ, നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുന്നത് പേശികളുടെ വളര്‍ച്ചയ്ക്കും, സ്റ്റാമിന മെച്ചപ്പെടുത്താനും, കൂടുതല്‍ നേരം വിശപ്പ് കുറയ്ക്കാനും സഹായിക്കും.

ഉച്ചഭക്ഷണത്തിന് ഗ്രില്‍ഡ് ചിക്കന്‍

ഉച്ചഭക്ഷണത്തിന് ഗ്രില്‍ഡ് ചിക്കന്‍ ഒരു മികച്ച ഭക്ഷണമാണ്. കൊഴുപ്പ് കുറഞ്ഞതും പോഷകങ്ങള്‍ നിറഞ്ഞതും അതിലേറെ അനാവശ്യ കലോറികളില്ലാതെ ദിവസം മുഴുവന്‍ ഊര്‍ജ്ജം പകരാന്‍ സഹായിക്കുന്നതുമാണിത്.

ചര്‍മ്മത്തിനും ആരോഗ്യത്തിനും പച്ചക്കറികള്‍

വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമായ പച്ചക്കറികള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നതാണ് തന്റെ ഭക്ഷണക്രമം എന്ന് നടന്‍ എക്ണോമികസ് ടൈമിനോട് പറഞ്ഞു. പച്ചക്കറികള്‍ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുക മാത്രമല്ല, തിളങ്ങുന്ന ചര്‍മ്മത്തിനും മികച്ച പ്രതിരോധശേഷിക്കും മികച്ചതാണ്.

ഉന്മേഷദായകമായ ഫ്രൂട്ട് ജ്യൂസുകള്‍

പോഷകസമൃദ്ധവും രുചികരവുമായ ഫ്രൂട്ട് ഷേക്കുകള്‍ കുടിക്കാൻ ഇഷ്ടപ്പെടുന്നയാളാണ് അല്ലു അര്‍ജുന്‍. തിരക്കേറിയ ദിവസങ്ങളിൽ മുഴുവന്‍ ഊര്‍ജ്ജ നില നിലനിര്‍ത്താന്‍ പ്രകൃതിദത്ത പഞ്ചസാര, വിറ്റാമിനുകള്‍, ജലാംശം എന്നിവയാല്‍ നിറഞ്ഞതാണ് ഈ ഷേക്കുകള്‍. ദിവസം മുഴുവന്‍ ധാരാളം വെള്ളം കുടിക്കുന്നത് വിഷവസ്തുക്കളെ പുറന്തള്ളാനും ചര്‍മ്മത്തെ ആരോഗ്യകരമായി നിലനിര്‍ത്താനും സഹായിക്കുന്നു.

നാരുകളടങ്ങിയ ലഘുഭക്ഷണം

ദഹനത്തെ സഹായിക്കുന്നതിനും, മികച്ച ഉറക്കം ഉറപ്പാക്കുന്നതിനും വേണ്ടി നാരുകള്‍ അടങ്ങിയ ലഘുവായ അത്താഴം കഴിച്ച് ദിവസം അവസാനിപ്പിക്കുകയാണ് താൻ ചെയ്യാറെന്നാണ് അല്ലു അര്‍ജുന്‍ പറയുന്നത്. വൈകുന്നേരത്തെ ഭക്ഷണത്തില്‍ പച്ച പയര്‍, ചോളം, ബ്രൗണ്‍ റൈസ്, സാലഡ് എന്നിവ ഉള്‍പ്പെടുത്താറുണ്ടെന്നും ഉയര്‍ന്ന നാരുകളും കുറഞ്ഞ കലോറിയും അടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണമാണ് താൻ മുൻഗണന നൽകുന്നതെന്നും നടൻ പറയുന്നു.

Content Highlights- Want to be fit and beautiful like Allu Arjun? Try these seven tips

To advertise here,contact us