ഇങ്ങനെയാണോ നിങ്ങള്‍ ഉറങ്ങുന്നത് ? എങ്കില്‍ പെട്ടെന്ന് പ്രായമായേക്കാം

നിങ്ങളുടെ സ്ലീപിംഗ് പൊസിഷനും നിങ്ങളുടെ ചര്‍മ്മത്തിന്റെ വാര്‍ദ്ധക്യവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു

നല്ല ഭക്ഷണവും വ്യായാമവും ഫിറ്റ്‌നെസുമെല്ലാം വാര്‍ദ്ധക്യത്തെ വൈകിപ്പിക്കും എന്ന് നമ്മള്‍ കേട്ടിട്ടുണ്ടല്ലേ. എന്നാല്‍ ഇതിനൊപ്പം തന്നെ പ്രധാനപ്പെട്ട ഒന്നാണ് നിങ്ങളുടെ ഉറക്കവും. നല്ല ഭക്ഷണം പോലെ തന്നെ നല്ല വിശ്രമവും ഉറക്കവും ശരീരത്തിന് വളരെ ആവശ്യമാണ്. നന്നായി എട്ട് മണിക്കൂര്‍ ഉറങ്ങുന്ന ഒരാള്‍ കൂടുതല്‍ ഉന്മേഷമുള്ളയാളായി കാണപ്പെടുന്നു. ഇത് സ്‌ട്രെസ് കുറയ്ക്കുകയും യുവത്വത്തെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. പക്ഷേ നല്ല ഉറക്കം മാത്രമല്ല പ്രധാനപ്പെട്ടത്. നിങ്ങളുടെ സ്ലീപിംഗ് പൊസിഷനും നിങ്ങളുടെ ചര്‍മ്മത്തിന്റെ വാര്‍ദ്ധക്യവും തമ്മില്‍ ബന്ധമുണ്ട്.

ഉറക്കവും ചര്‍മ്മവും

പലപ്പോഴും നിങ്ങള്‍ ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ കവിളില്‍ ഉറക്കത്തിന്റെ പാടുകള്‍ പതിഞ്ഞിട്ടുണ്ടാവും. ചിലപ്പോള്‍ കണ്ണുകള്‍ക്ക് ചുറ്റും വീര്‍ത്തിരിക്കുന്നതായും കാണാറുണ്ട്. കാലക്രമേണ ഈ പാടുകള്‍ നമ്മുടെ ചര്‍മ്മത്തില്‍ മാറ്റങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ട്. ഇത് ചര്‍മ്മത്തിന്റെ ഇലാസ്തികതയെ ഉള്‍പ്പടെ ബാധിക്കുകയും ചെയ്‌തേക്കാം.

സ്ലീപ്പിംഗ് പൊസിഷനും ചര്‍മ്മവും

ചില സ്ലീപ്പിംഗ് പൊസിഷനുകള്‍ ചര്‍മ്മത്തിന് പ്രായം തോന്നിക്കാന്‍ കാരണമാകും. ഒരു വശത്തേക്ക് ചരിഞ്ഞ് ഉറങ്ങുന്നത് നിങ്ങളുടെ മുഖം തലയിണയില്‍ അമര്‍ത്താന്‍ ഇടയാക്കും. ഇത് മുഖത്തെ ചർമ്മത്തിന് മേൽ സമ്മർദ്ദം നൽകും. കാലക്രമേണ, ഈ ആവര്‍ത്തിച്ചുള്ള സമ്മര്‍ദ്ദം 'ഉറക്കരേഖകള്‍' എന്ന മുഖത്തെ ചുളിവുകള്‍ വർധിപ്പിക്കും. ഒടുവില്‍ ഇവ സ്ഥിരമായ ചുളിവുകളായി മാറിയാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് കവിള്‍, നെറ്റി, താടി എന്നിവയ്ക്ക് ചുറ്റും. വശത്തേക്ക് ഉറങ്ങുന്നത് ഗുരുത്വാകര്‍ഷണബലത്താല്‍ ചര്‍മ്മം തൂങ്ങുന്നതിനും കാരണമാകും.

ഈ പാറ്റേണുകള്‍ വളരെക്കാലം തുടരുകയാണെങ്കിൽ. അവ ക്രമേണ ചര്‍മ്മത്തിന്റെ ഇലാസ്തികതയിലും കൊളാജന്‍ തകര്‍ച്ചയിലേക്ക് നയിച്ചേക്കും. സ്ഥിരമായ വീക്കം മോശം ലിംഫറ്റിക് ഡ്രെയിനേജ് അല്ലെങ്കില്‍ അടിസ്ഥാന ആരോഗ്യപ്രശ്‌നങ്ങളെ സൂചിപ്പിച്ചേക്കാം.

എങ്ങനെ ഇതിനെ മറികടക്കാം

ശരിയായ തലയിണയും തുണിയും തിരഞ്ഞെടുക്കുന്നത് സഹായകരമാകും. സില്‍ക്ക് അല്ലെങ്കില്‍ സാറ്റിന്‍ തലയിണ കവറുകള്‍ കോട്ടണ്‍ തലയിണകളെ അപേക്ഷിച്ച് സമ്മർദ്ദം കുറയ്ക്കുകയും ചര്‍മ്മത്തിന്റെ ചുളിവുകള്‍ തടയുകയും ചെയ്യുന്നു. ഓര്‍ത്തോപീഡിക് അല്ലെങ്കില്‍ മെമ്മറി ഫോം തലയിണകള്‍ മികച്ച പിന്തുണ നല്‍കുകയും മുഖത്തെ സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും.

ഏതാണ് മികച്ച സ്ലീപ്പിംഗ് പൊസിഷൻ

ചര്‍മ്മത്തിന് ഏറ്റവും അനുയോജ്യമായ പൊസിഷനാണ് പുറം ചാരി മലർന്ന് കിടന്ന് ഉറങ്ങുന്നത്. കാരണം ഇത് മുഖത്തെ പാടുകൾക്ക് കാരണമാവുന്ന കംപ്രഷന്‍ ഒഴിവാക്കുന്നു. തല ചെറുതായി ഉയര്‍ത്തുന്നത് കണ്ണുകള്‍ക്ക് ചുറ്റും ദ്രാവകം അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും, രാവിലെയുള്ള വീക്കം തടയാനും സഹായിക്കും. അതിനാൽ നല്ല ഒരു തലയിണ ഇതിനായി കരുതാം.

Content Highlights- Sleeping position and ageing

To advertise here,contact us