ഓഫീസിലെ മീറ്റിങ്ങുകളില്‍ നിന്ന് ഒഴിവാക്കപ്പെടുന്നുണ്ടോ..ഇതായിരിക്കാം കാരണം

എന്താണ് നിശബ്ദ പിരിച്ചുവിടല്‍

പലരും പല കാരണങ്ങള്‍ കൊണ്ടാണ് ജോലി ചെയ്യുന്ന കമ്പനികളില്‍ നിന്നും രാജി സമര്‍പ്പിച്ചു പോകുന്നത്. ചില ആളുകള്‍ വ്യക്തിഗത ആവശ്യങ്ങള്‍ക്കാണെങ്കില്‍ മിക്ക ആളുകളും കമ്പനിയില്‍ നിന്ന് ലഭിക്കുന്ന അവഗണന മൂലമാണ്. ഇത്തരത്തിലുള്ള രാജിക്ക് നിശബ്ദ പിരിച്ചു വിടലെന്നാണ് പൊതുവേ പറയാറ്.

2025-ല്‍ 1,000-ത്തിലധികം യുഎസ് മാനേജര്‍മാരില്‍ നടത്തിയ HRTech സര്‍വേ പ്രകാരം, 53% തൊഴിലുടമകളും നിശബ്ദ പിരിച്ചുവിടല്‍ പ്രയോഗിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഔപചാരികമായി പിരിച്ചുവിടുന്നതിനു പകരം ജോലി ഉപേക്ഷിക്കാന്‍ തൊഴിലാളികളില്‍ സമ്മര്‍ദം ചെലുത്തുകയാണ് നിശബ്ദ പിരിച്ചു വിടലിലൂടെ ഉദ്ദേശിക്കുന്നത്. ഇത്തരത്തിലുള്ള പിരിച്ചു വിടലുകളിലൂടെ കമ്പനി നേരിട്ട് പിരിച്ചു വിടുമ്പോള്‍ നല്‍കേണ്ട പാക്കേജുകള്‍ നല്‍കേണ്ട ആവശ്യം വരുന്നില്ല കൂടാതെ ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങല്‍ നേരകിടേണ്ടതായിട്ടും വരുന്നില്ല.

ജോലിയില്‍ നിന്ന് നിശബ്ദമായി പിരിച്ചുവിടുന്നതിന്റെ 5 ലക്ഷണങ്ങള്‍

മീറ്റിംഗുകളില്‍ നിന്ന് ഒഴിവാക്കപ്പെടുന്നത് മുതല്‍ വിശദീകരണങ്ങളില്ലാതെ ഇന്‍ക്രിമെന്റുകളും പ്രമോഷനുകളും നിര്‍ത്തലാക്കുന്നത് വരെ നിങ്ങളെ നിശബ്ദമായി പിരിച്ചുവിടാന്‍ തയ്യാറെടുക്കുന്നതിന്റെ ലക്ഷണങ്ങളാണ്.

1 ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിവാക്കും2 മീറ്റിംഗുകളില്‍ നിന്നും ഒഴിവാക്കും3 ഇമെയിലുകളില്‍ നിന്നും, MOM-കളില്‍ നിന്നും ഒഴിവാക്കും4 പ്രൊജക്ടുകളില്‍ നിന്ന് മാറ്റി നിര്‍ത്തും5 ഇന്‍ക്രിമെന്റുകളില്‍ നിന്നും പ്രമോഷനുകളില്‍ നിന്നും ഒഴിവാക്കും

ഇത് നിങ്ങളുടെ കരിയറിനെ സാരമായി തന്നെ ബാധിക്കും. നിങ്ങള്‍ക്ക് നിങ്ങളുടെ ജോലിയില്‍ യാതൊരുവിധ വളര്‍ച്ചയുമുണ്ടാകില്ല. ലോജിക്കില്ലാത്ത ടാസ്‌കുകള്‍ തരും. ഇത്തരത്തിലുള്ള കാരണങ്ങള്‍കൊണ്ട് നമ്മള്‍ സ്വമേധയ രാജികത്ത് സമര്‍പ്പിക്കാന്‍ തയ്യാറാവുകയാണ്.

Content Highlights: quiet firing from a compoany 5 signs

To advertise here,contact us