ബിയര് പ്രേമികളുടെ ശ്രദ്ധയ്ക്ക്. മനുഷ്യമൂത്രം കൊണ്ട് ബിയര് ഉണ്ടാക്കുന്നുണ്ട് കേട്ടോ…അയ്യോ എന്തൊക്കെയാ ഈ കേള്ക്കുന്നത്. ഇത്രയും നാളും കുടിച്ചാല് കരള് പോകുമെന്ന് അറിഞ്ഞിട്ടും എന്റെ കരളേ എന്നുപറഞ്ഞ് കൊണ്ടുനടന്ന ബിയറാണ് ഇപ്പോള് മൂത്രംകൊണ്ട് നിര്മ്മിക്കുന്നുണ്ടെന്നൊക്കെ പറയുന്നത്. ബിയറിന്റെ ആരാധകര് അല്പ്പമൊന്ന് ക്ഷമിക്കുക. ഒറ്റയടിക്ക് ഒരു തീരുമാനത്തില് എത്താന് വരട്ടെ…
സിംഗപ്പൂരിലാണ് ബിയര് നിര്മ്മാണത്തിലെ ഈ നൂതന ആശയം അവതരിപ്പിച്ചത്. മലിന ജലത്തില് നിന്നും മൂത്രത്തില് നിന്നും വേര്തിരിച്ചെടുക്കുന്ന ശുദ്ധവും ഉയര്ന്ന നിലവാരം ഉള്ളതുമായ വെള്ളത്തിന്റെ സിംഗപ്പൂര് ബ്രാന്ഡായ 'ന്യൂ വാട്ടര്' ഉപയോഗിച്ചാണ് വ്യത്യസ്തമായ ഈ ക്രാഫ്റ്റ് ബിയര് നിര്മ്മിച്ചിരിക്കുന്നത്.
ന്യൂബ്രൂവിന്റ ഏകദേശം 95 ശതമാനവും ന്യൂവാട്ടര് കൊണ്ടാണ് നിര്മ്മിച്ചിരിക്കുന്നത്. അന്താരാഷ്ട കുടിവെള്ള മാനദണ്ഡങ്ങള് പാലിച്ചാണ് നിര്മ്മാണം. ടോയ്ലറ്റുകളില് നിന്ന് ലഭിക്കുന്ന വെള്ളം സംസ്കരിച്ചാണ് ഇത് നിര്മ്മിക്കുന്നത്.
സംസ്കരിക്കുന്നതോടെ മൂത്രം പൂര്ണമായും ശുദ്ധമാവും.മനുഷ്യ മൂത്രത്തില്നിന്ന് ബിയര് നിര്മ്മിക്കാന് 2017 ല് ആണ് തീരുമാനിക്കുന്നത്. തദ്ദേശീയ ക്രാഫ്റ്റ് ബിയര് ബ്രൂവറിയായ ബ്രൂവര്ക്സുമായി സഹകരിച്ച് സിംഗപ്പൂരിലെ ദേശീയ ജല കമ്പനിയായ പിയുബിയാണ് ഈ പാനീയം പുറത്തിറക്കിയത്. ഇന്ത്യയിലും ഈ ബിയര് വില്ക്കുന്നുണ്ട്.
Content Highlights :Beer made from human urine. What is 'Newbrew'? A drink made from sewage and urine