പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ല പക്ഷേ നിരാശ തോന്നാറുണ്ടോ? അതിനും കാരണമുണ്ട്

മന:ശാസ്ത്ര പ്രകാരം നിങ്ങള്‍ അറിയാതെ തന്നെ നിങ്ങളെ അസന്തുഷ്ടരാകാന്‍ പല കാരണങ്ങളുണ്ട്

'പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും ഇല്ല. പക്ഷേ വല്ലാത്ത നിരാശയാണ് '. ഇങ്ങനെ ജീവിതത്തില്‍ എപ്പോഴെങ്കിലും തോന്നാത്തവരുണ്ടാവില്ല. പക്ഷേ ആ നിരാശയ്ക്ക് പിന്നില്‍ എന്താണ് കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ. അക്കാരണങ്ങള്‍ അറിഞ്ഞാല്‍ ഒരുപക്ഷേ നിരാശ മാറ്റിയെടുക്കാന്‍ സഹായകമാകും.

താരതമ്യങ്ങള്‍

നിങ്ങളുടെ ജീവിതത്തെ മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്യാറുണ്ടോ? അവര്‍ക്ക് അതുണ്ട് എനിക്കതില്ല എന്ന രീതിയില്‍…എനിക്ക് മാത്രം എന്താണ് ഇങ്ങനെ വന്നത് എന്നെല്ലാം ഉളള ആലോചനകള്‍… ഇത്തരം താരതമ്യം നിങ്ങളുടെ സന്തോഷം കവര്‍ന്നെടുക്കുക മാത്രമല്ല, സമാധാനമില്ലാതാക്കുകയും ചെയ്യും. ഇങ്ങനെയുള്ള ചിന്ത വരുമ്പോള്‍ ആലോചിക്കേണ്ട ഒരു കാര്യം, നിങ്ങള്‍ ആരെയാണോ താരതമ്യം ചെയ്യുന്നത് അവരുടെ ജീവിതത്തിലും ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നുള്ളതാണ്. ഒരാളുടെ നേട്ടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിങ്ങളുടെ സന്തോഷം ഇല്ലാതാക്കാന്‍ കാരണമാകും.

ആളുകളെ പ്രീതിപ്പെടുത്തുന്ന സ്വഭാവം

ആളുകളെ പ്രീതിപ്പെടുത്തുകയും എല്ലാവരേയും സന്തോഷിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് പലപ്പോഴും സ്വന്തം ആവശ്യങ്ങളെ അവഗണിക്കുന്നതിന് തുല്യമാണ്. മറ്റുള്ളവരുടെ ആഗ്രഹം സാധിക്കാന്‍ സമയം ചെലവഴിക്കുമ്പോള്‍ ഇല്ലാതായി പോകുന്നത് നിങ്ങളുടെ നല്ല സമയങ്ങളാണ്.

ഫേക്ക് ആയ ആളുകളുമായുള്ള സൗഹൃദം

കൃത്രിമ സ്വഭാവമുളളതും ഫേക്ക് പേഴ്‌സണാലിറ്റി ഉളളതുമായ ആളുകളുമായുള്ള സൃഹൃദവും ബന്ധവും നിങ്ങളെ നെഗറ്റീവ് ആക്കുകയും നിങ്ങളുടെ ഊര്‍ജ്ജം ചോര്‍ത്തിക്കളയുകയും ചെയ്യും. മാത്രമല്ല നിങ്ങളുടെ മാനസികാവസ്ഥയെ ബാധിക്കുകയും ചെയ്യും.

നഷ്ടപ്പെട്ടതിനെക്കുറിച്ച് ചിന്തിച്ചിരിക്കുക

കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ചും പരാജയങ്ങളെക്കുറിച്ചും ആലോചിച്ചിരിക്കുന്നത് എപ്പോഴും നിരാശയിലേക്ക് പോകാനേ സഹായിക്കുകയുളളൂ. പകരം നിങ്ങള്‍ക്ക് എന്താണ് ഉള്ളത് അതില്‍ നന്ദിയുള്ളവരായിരിക്കുക. ഇല്ലാത്തതിനെക്കുറിച്ച് ആലോചിച്ചിരിക്കുന്നത് നിങ്ങളെ അസംതൃപ്തിയിലേക്ക് നയിക്കും

അമിത ജോലിഭാരം

ജോലിയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നത് നിങ്ങളെ ജീവിക്കാന്‍ മറന്നുപോകുന്നവരാക്കിത്തീര്‍ക്കും. വിശ്രമമില്ലാതെയും ലക്ഷ്യബോധമില്ലാതെയും സന്തോഷകരമായ നിമിഷങ്ങളില്ലാതെയും ജോലി മാത്രമായി ജീവിതം ചുരുങ്ങുമ്പോള്‍ അത് നിങ്ങളെ നിരാശയിലേക്ക് നയിക്കും.

വിദ്വേഷം സൂക്ഷിക്കല്‍മറ്റുളളവരോട് വിദ്വേഷവും പകയും മനസില്‍ സൂക്ഷിക്കുന്നത് ഒരിക്കലും നിങ്ങള്‍ക്ക് സമാധാനം നല്‍കില്ല. പകരം അസ്വസ്ഥമായ മനസ്സിന്റെ ഉടമയാകാന്‍ മാത്രമേ കഴിയൂ. ഇത് വൈകാരിക ശാന്തതയെ തടയുകയും നിങ്ങളുടെ സമാധാനത്തെയും ആഴത്തിലുള്ള ബന്ധങ്ങളെയും ബാധിക്കുകയും ചെയ്യും.

ചെറിയ കാര്യങ്ങളെക്കുറിച്ച് വേവലാതിപ്പെടുന്നു

ചെറിയ കാര്യങ്ങളെക്കുറിച്ച് ആവലാതിപ്പെടുന്നത് നിങ്ങളെ വിഷമിപ്പിക്കുകയും സമാധാനം ഇല്ലാതാക്കുകയും ചെയ്യും. ഇത് വിട്ടുമാറാത്ത സമ്മര്‍ദ്ദത്തിലേക്ക് നയിക്കുകയും നിസ്സാര പ്രശ്‌നങ്ങളെ തള്ളിക്കളയുന്നതില്‍നിന്ന് തടയുകയും ചെയ്യുന്നു

ജീവിത ശൈലി തിരഞ്ഞെടുപ്പുകള്‍മോശം ഭക്ഷണക്രമം, ഉറക്കക്കുറവ് , വ്യായാമമില്ലായ്മ, ലഹരി വസ്തുക്കളുടെ ഉപയോഗം തുടങ്ങിയവ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുകയും ഈ ശീലങ്ങള്‍ വൈകാരികമായി തളര്‍ത്തുകയും ചെയ്യും

ചെറിയ സന്തോഷങ്ങളെ അവഗണിക്കല്‍

ചെറിയ ചെറിയ സന്തോഷങ്ങള്‍ എപ്പോഴും നിങ്ങളുടെ മാനസികാവസ്ഥയെ മെച്ചപ്പെടുത്താന്‍ സഹായിക്കാറുണ്ട്. പക്ഷേ ഇത്തരം ചെറിയ സന്തോഷങ്ങളെ അവഗണിക്കുന്നത് ജീവിതത്തിലെ നല്ല നിമിഷങ്ങള്‍ നഷ്ടപ്പെടുത്തികളയാനേ സഹായിക്കൂ..

തെറ്റുകളില്‍ നിന്ന് പഠിക്കുന്നില്ലചെയ്തത് തെറ്റാണെന്ന് അറിഞ്ഞിട്ടും ആ തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കുന്നത് ശരിയായ കാര്യമല്ല. പിന്നെയും നിങ്ങളെ മോശമായ കാര്യങ്ങളിലേക്ക് നയിക്കാനേ ഇത് സഹായിക്കൂ. മാത്രമല്ല അത് നിങ്ങളെ നിരാശയിലേക്ക് തളളിവിടാനിടയാക്കും. നിങ്ങള്‍ക്കുള്ള കുറവുകള്‍ അംഗീകരിച്ച് ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിലൂടെയാണ് ജീവിതത്തില്‍ വളര്‍ച്ച ഉണ്ടാകുന്നത്.

To advertise here,contact us