ഫ്‌ളൈറ്റ് എടുക്കുമ്പോൾ തന്നെ പാനിക്കാകും; NRI മലയാളിയുടെ കുറിപ്പ് വൈറലാകുന്നു

തിരിച്ചുപോകാൻ ഇനി 10 ദിവസം മാത്രമേ ഉള്ളുവെന്ന് ഓർക്കുമ്പോഴെല്ലാം മനസിൽ ഒരു ഭാരമാണെന്ന് അദ്ദേഹം കുറിക്കുന്നു

ഇന്ന് ഇന്ത്യ വിട്ട് യൂറോപ്യൻ രാജ്യങ്ങളിലും മറ്റ് രാജ്യങ്ങളിലും സെറ്റിലാകാൻ ആഗ്രഹിക്കുന്നവർ ഒരുപാടാണ്. കേരളത്തിൽ നിന്നും ഒരുപാട് പേർ വിദേശത്ത് പഠനത്തിനും ജോലിക്കുമായി പോകുന്നുണ്ട്. ജീവിതനിലവാരം ഉയർത്താനും മികച്ച ശംബളം സ്വന്തമാക്കുവാനുമാണ് എല്ലാവരും ഇങ്ങനെ ചെയ്യുന്നത്. എന്നാൽ ഒരുപാട് പേർക്ക് ഇത് പിന്നീട് വലിയ ബുദ്ധിമുട്ടുകളുണ്ടാക്കാറുണ്ട്.

എന്നാൽ ഈ പറയുന്നത് പോലെ വളരെ നല്ല ജീവിതമാണോ വിദേശത്ത് പോകുന്നവരെല്ലാം നയിക്കുന്നത്? അല്ലെന്നാണ് ഒരു എൻ ആർ ഐ മലയാളിയുടെ പോസ്റ്റ് സൂചിപ്പിക്കുന്നത്. റെഡ്ഡിറ്റിലാണ് ഇദ്ദേഹം വിദേശത്ത് പോകുന്നതിനെ കുറിച്ച് പോസ്റ്റ് ചെയ്യുന്നത്. വിമാനം പറക്കാൻ ആരംഭിക്കുന്നതിന് മുമ്പ് തന്നെ പാനിക്ക് ആകുന്നതിനെ പറ്റിയാണ് ഇയാൾ റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്യുന്നത്.

കൊച്ചിയിൽ ഒരു മാസം വെക്കേഷന് എത്തിയതാണ് താനെന്നും തിരിച്ചുപോകാൻ ഇനി 10 ദിവസം മാത്രമേ ഉള്ളുവെന്ന് ഓർക്കുമ്പോഴെല്ലാം മനസിൽ ഒരു ഭാരമാണെന്ന് അദ്ദേഹം കുറിക്കുന്നു. സ്‌ട്രെസ്ഫുള്ളായിട്ടുള്ള ജോലിയെ കുറിച്ച് ആലോചിക്കുമ്പോഴെല്ലാം പാനിക്ക് അറ്റാക്ക് എവിടുന്നൊക്കെയോ വരുന്നുവെന്ന് യുവാവ് പോസ്റ്റിൽ പറയുന്നു.

'വിഷം നിറഞ്ഞ സഹപ്രവർത്തകരെ കാണുന്നത് ഈ അവസ്ഥയെ കുറച്ചൂടെ മോശമാക്കുന്നു. നിങ്ങൾക്ക് പരിതമായിരിക്കും പാസീവ് ആഗ്രസീവായിട്ടുള്ള ഫേക്ക് ചിരികളുമായി നടക്കുന്ന ആളുകളെ. കൂടെയുള്ള ആളുകൾ വലിച്ച് താഴെയിടാൻ ഇവർക്ക് മടിയില്ല. മാനസികമായി തളർത്തുന്നതാണ് ആ ശ്വാസം മുട്ടുന്ന അന്തരീക്ഷം എനിക്ക് ഇപ്പോഴെ അനുഭവിക്കാൻ സാധിക്കുന്നുണ്ട്.

വീട്ടുകാരും കസിൻസും സുഹൃത്തുകളുമൊത്ത് ഇവിടെ ചിലവഴിച്ച എല്ലാ നിമിഷങ്ങളും ഞാൻ എണ്ണിവെക്കുന്നു എല്ലാം വളരെ പ്രധാനമായി എനിക്ക ഇപ്പോൾ തോന്നുന്നു,' അദ്ദേഹം കുറിച്ചു.

പണമുണ്ടായിരുന്നുവെങ്കിൽ കൊച്ചിയിൽ തന്നെ സെറ്റിലാകുമായിരുന്നുവെന്ന് തന്റെ മനസി എപ്പോഴും മന്ത്രിക്കുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു. വിദേശത്ത് ജീവിക്കുന്നവരുടെ എല്ലാവരുടെയും ജീവിതം അടിപൊളിയാണെന്നാണ് എല്ലാവരും ചിന്തിക്കുന്നത് എന്നാൽ അത് അങ്ങനെയല്ലെന്നും ഇയാൾ റെഡ്ഡിറ്റിൽ എഴുതുന്നു.

Content Highlights- Kerala Man Highlights Emotional Toll Of Working Abroad

To advertise here,contact us